വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കാരോടാ കളി... ഈ റെക്കോര്‍ഡുകള്‍ മറ്റാര്‍ക്കുണ്ട്? സച്ചിന്‍ മുതല്‍ കോലി വരെ

ഏകദിനത്തില്‍ ചില റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്

By Manu

മുംബൈ: ലോക ക്രിക്കറ്റില്‍ നിരവധി ബാറ്റിങ് റെക്കോര്‍ഡകള്‍ ഇന്ത്യന്‍ താരങ്ങളുടെ പേരിലാണ്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കൂടുതല്‍ റെക്കോര്‍ഡുകളും തന്റെ പേരില്‍ കൈയടക്കി വച്ചിരിക്കുന്നത്. ഭാവിയില്‍ ഒരുപക്ഷെ മറ്റൊരു താരത്തിനും തകര്‍ക്കാന്‍ കഴിയാത്ത ചില റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്.

സച്ചിന്‍ മാത്രമല്ല വേറെയും ചില ഇന്ത്യന്‍ താരങ്ങള്‍ നിരവധി റെക്കോര്‍ഡുകള്‍ തങ്ങളുടെ പേരില്‍ കുറിച്ചിട്ടുണ്ട്. അധികമാര്‍ക്കും അറിയാത്ത ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രം അവകാശപ്പെട്ട ചില റെക്കോര്‍ഡുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

രണ്ടു ടീമുകള്‍ മാറ്റുരച്ച ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് നിലവിലെ ക്യാപ്റ്റനായ വിരാട് കോലിയുടെ പേരിലാണ്. ഈ വര്‍ഷം തന്നെയാണ് അദ്ദേഹം ഈ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു കോലിയുടെ റെക്കോര്‍ഡ് പ്രകടനം.
ആറു മല്‍സരങ്ങളില്‍ നിന്നും 186 എന്ന അമ്പരപ്പിക്കുന്ന ശരാശരിയില്‍ 558 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. മൂന്നു സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയും ഇതിലുള്‍പ്പെടും. നിലവില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് കോലി പഴങ്കഥയാക്കിയത്. 2013ല്‍ നാട്ടില്‍ നടന്ന പരമ്പരയില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും രോഹിത് 491 റണ്‍സെടുത്തിരുന്നു. ഒരു ഏകദിന പരമ്പരയില്‍ 500ന് മുകൡ സ്‌കോര്‍ ചെയ്ത ഏക താരം കോലിയാണ്.

വീരേന്ദര്‍ സെവാഗ്- ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍

വീരേന്ദര്‍ സെവാഗ്- ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗിന്റെ പേരിലും ഒരു അപൂര്‍വ്വ റെക്കോര്‍ഡുണ്ട്. ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സെവാഗിന്റെ പേരിലാണ്. ഇന്‍ഡോറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അദ്ദേഹം 219 റണ്‍സ് അടിച്ചെടുത്ത് റെക്കോര്‍ഡിട്ടത്. സ്ഥിരം ക്യാപ്റ്റന്‍ എംഎസ് ധോണിക്കു വിശ്രമം അനുവദിക്കപ്പെട്ടതിനെ തുടര്‍ന്ന് അന്നു സെവാഗിന് നായകനായി നറുക്കുവീഴുകയായിരുന്നു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച അദ്ദേഹത്തിന്റെ മികവില്‍ വിന്‍ഡീസിനെ ഇന്ത്യ 153 റണ്‍സിന് കെട്ടുകെട്ടിക്കുകയും ചെയ്തു.
ഏകദിനത്തില്‍ ഒരിന്നിങ്‌സില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ ക്യാപ്റ്റന്‍ ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയാണ്. ശ്രീലങ്കയ്‌ക്കെതിരേയാണ് അദ്ദേഹം 208 റണ്‍സുമായി കസറിയത്.

സച്ചിന്‍- ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സ്

സച്ചിന്‍- ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സ്

ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സ് നേടിയ താരം ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 1998ലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഈ റെക്കോര്‍ഡിട്ടത്. ഈ വര്‍ഷം 65.31 ശരാശരിയില്‍ 34 ഏകദിനങ്ങളില്‍ നിന്നും 1894 റണ്‍സ് അടിച്ചെടുത്താണ് സച്ചിന്‍ ചരിത്രം കുറിച്ചത്.
സച്ചിന്റെ സമകാലികനായ മറ്റൊരു ഇന്ത്യന്‍ ഇതിഹാസം സൗരവ് ഗാംഗുലിയാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 1999ല്‍ 41 ഏകദിനങ്ങളില്‍ നിന്നും ഗാംഗുലി നേടിയത് 1767 റണ്‍സാണ്.

 സച്ചിന്‍- ഒരു ടീമിനെതിരേ കൂടുതല്‍ സെഞ്ച്വറികള്‍

സച്ചിന്‍- ഒരു ടീമിനെതിരേ കൂടുതല്‍ സെഞ്ച്വറികള്‍

ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് മാത്രമല്ല ഒരു ടീമിനെതിരേ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെനന് റെക്കോര്‍ഡും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. ഓസ്‌ട്രേലിയക്കെതിരേയാണ് സെഞ്ച്വറി നേട്ടത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ റെക്കോര്‍ഡിട്ടത്. ഒമ്പത് സെഞ്ച്വറികള്‍ ഓസീസിനെതിരേ ഏകദിനത്തില്‍ അദ്ദേഹം നേടിയിട്ടുണ്ട്.
സച്ചിന് ഭീഷണിയുമായി നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി തൊട്ടരികിലുണ്ട്. എട്ടു സെഞ്ച്വറികളാണ് ശ്രീലങ്കയ്‌ക്കെതിരേ മാത്രം കോലി അടിച്ചെടുത്തത്.

Story first published: Tuesday, October 9, 2018, 12:59 [IST]
Other articles published on Oct 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X