ജയത്തിലും നാണക്കേടായി രാഹുലിന്റെ റെക്കോര്‍ഡ്!! വിക്കറ്റ് ദാനം ചെയ്ത ആദ്യ ഇന്ത്യന്‍ താരം...

Written By:

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ഇന്ത്യന്‍ യുവനിര ചൊവ്വാഴ്ച രാത്രി സ്വന്തമാക്കിയത്. മഴയെത്തുടര്‍ന്ന് ഒരോവര്‍ വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ലങ്ക നല്‍കിയ 153 റണ്‍സെന്നവിജയലക്ഷ്യം 17.3 ഓവറില്‍ ഇന്ത്യ എത്തിപ്പിടിക്കുകയായിരുന്നു.

ഈ വിജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറി. ഫൈനല്‍ ബെര്‍ത്തിന് തൊട്ടരികിലത്താനും ഇതോടെ ഇന്ത്യക്കു സാധിച്ചു. ഇനി ബംഗ്ലാദേശിനെതിരേ ഒരു മല്‍സരമാണ് ഇന്ത്യക്കു ബാക്കിയുള്ളത്.

ലോകേഷിന് നാണക്കേടിന്റെ റെക്കോര്‍ഡ്

ലോകേഷിന് നാണക്കേടിന്റെ റെക്കോര്‍ഡ്

ലങ്കയ്‌ക്കെതിരായ കളിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിരുന്നു. കളിയില്‍ 18 റണ്‍സെടുത്ത് നില്‍ക്കെ ഹിറ്റ് വിക്കറ്റായാണ് രാഹുല്‍ പുറത്തായത്. മെന്‍ഡിസിന്റെ ബൗളിങില്‍ ഷോട്ടിനു ശ്രമിക്കുന്നതിനിടെ രാഹുലിന്റെ കാല് സ്റ്റംപില്‍ തട്ടുകയായിരുന്നു.
ട്വന്റി20യില്‍ ഹിറ്റ് വിക്കറ്റായി പുറത്താവു്‌ന ആദ്യ ഇന്ത്യന്‍ താരമായി ഇതോടെ രാഹുല്‍ മാറുകയും ചെയ്തു. പരമ്പരയില്‍ രാഹുലിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.
ട്വന്റി20യില്‍ ഹിറ്റ് വിക്കറ്റായി പുറത്താവുന്ന പത്താമത്തെ ബാറ്റ്‌സ്മാനാണ് രാഹുല്‍.

നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ലോകേഷ് രാഹുൽ | Oneindia Malayalam
 തുടക്കമിട്ടത് നയന്‍ മോംഗിയ

തുടക്കമിട്ടത് നയന്‍ മോംഗിയ

മുന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയയാണ് അന്താരാഷ്ട്ര ഏകദിനത്തില്‍ ആദ്യമായി ഹിറ്റ് വിക്കറ്റായി പുറത്തായ ഇന്ത്യന്‍ താരം. ഏകദിനത്തില്‍ ഇതുവരെ 65 താരങ്ങളാണ് ഹിറ്റ് വിക്കറ്റായി പുറത്തായിട്ടുള്ളത്.
1995ല്‍ പാകിസ്താനെതിരേ നടന്ന കളിയിലാണ് മോംഗിയ ഹിറ്റ് വിക്കറ്റായി പുറത്തായത്. പിന്നീട് ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയും ഇതാവര്‍ത്തിച്ചു. 2003ല്‍ ന്യൂസിലന്‍ഡിനെതിരായകളിയിലാണ് കുംബ്ലെ സ്വന്തം വിക്കറ്റ് ദാനം ചെയ്തത്.
2008ല്‍ ഓസ്‌ട്രേലിയക്കെതിരേ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറും സമാനമായ രീതിയില്‍ ഔട്ടായിരുന്നു. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും ഈ പട്ടികയിലുണ്ട്. 2011ല്‍ ഇംഗ്ലണ്ടിനെതിരേയാണ് കോലി ഹിറ്റ് വിക്കറ്റായി ക്രീസ് വിട്ടത്.

ടെസ്റ്റില്‍ തുടങ്ങിയത് അമര്‍നാഥ്

ടെസ്റ്റില്‍ തുടങ്ങിയത് അമര്‍നാഥ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഹിറ്റ് വിക്കറ്റായി പുറത്തായ ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മുന്‍ ക്യാപ്റ്റന്‍ ലാല അമര്‍നാഥായിരുന്നു. 1949ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഇത്. ജിം ട്രിമ്മിന്റെ ബൗളിങിലാണ് അദ്ദേഹം സ്വന്തം വിക്കറ്റ് തട്ടിയിട്ട് പവലിയനിലേക്ക് തിരിച്ചുനടന്നത്.
ഏറ്റവുമധികം തവണ ഹിറ്റ് വിക്കറ്റായി പുറത്തായ ഇന്ത്യന്‍ താരവും അമര്‍നാഥാണ്. 69 മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് കരിയറില്‍ മൂന്നു തവണ അദ്ദേഹം ഇത്തരത്തില്‍ പുറത്തായിട്ടുണ്ട്.
ഏകദിനത്തിലും ട്വന്റിയും ഹിറ്റ് വിക്കറ്റായി പുറത്തായ ഏക ക്രിക്കറ്ററെന്ന മോശം റെക്കോര്‍ഡ് കോലിയുടെ പേരിലാണ്.

ഇസ് ഖേല്‍ കാ യാരോ ക്യാ കെഹനാ... എന്തൊരു ത്രില്‍, വൈറലായി ഐപിഎല്‍ ഗാനം, വീഡിയോ

കണ്ടിട്ടും 'കണ്ടില്ലെന്ന്' നടിക്കുന്ന ബിസിസിഐ... ഇനിയുമെന്ത് നല്‍കണം? ആര്‍ക്കും വേണ്ടാത്ത ഹീറോസ്

Story first published: Tuesday, March 13, 2018, 11:24 [IST]
Other articles published on Mar 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍