വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

1009 റണ്‍സെടുത്ത പ്രണവിന് പകരം അര്‍ജുന്‍ ടീമില്‍, കാരണം സ്വജനപക്ഷപാതമോ? അല്ലെന്നതാണ് സത്യം

അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമിലാണ് അര്‍ജുന്‍ ഇടം പിടിച്ചത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണങ്ങള്‍ വീണ്ടും ശക്തമായിരിക്കെ പഴയൊരു ട്വിറ്റര്‍ പോസ്റ്റ് വീണ്ടും ചര്‍ച്ച വിഷയമായിരിക്കുകയാണ്. ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ 2016ലെ അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമിലുള്‍പ്പെടുത്തിയത് സ്വജനപക്ഷപാതത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നായിരുന്നു അന്നത്തെ ആരോപണം. ഒരൊറ്റ മല്‍സരത്തില്‍ 1009 റണ്‍സെടുത്ത് ലോക റെക്കോര്‍ഡിട്ട ഓട്ടോ ഡ്രൈവറുടെ മകന്‍ പ്രണവ് ധന്‍വാഡെയ്ക്കു പകരം അര്‍ജുനെ ടീമിലെടുത്തതാണ് വിമര്‍ശനത്തിനു വഴിവച്ചത്. ബോളിവുഡിലെ സ്വജനപക്ഷപാതം കാരണം യുവനടന്‍ സുശാന്ത് സിങ് രാജ്പൂത് ജീവനൊടുക്കിയതാണ് വീണ്ടും സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകളുയരാന്‍ കാരണം.

1

സ്വജനപക്ഷപാതം നിലനില്‍ക്കുന്നത് ബോളിവുഡില്‍ മാത്രമോ? ക്രിക്കറ്റിലും ഇതുണ്ട്. പ്രണവ് ധന്‍വാഡെ എവിടെപ്പോയി എന്ന ചോദ്യത്തോടെയാണ് പ്രണവിന്റെയും അര്‍ജുന്റെയും ചിത്രത്തോടൊപ്പം ഒരാള്‍ ട്വീറ്റ് ചെയ്തത്. നാലു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഈ വിഷയം ആദ്യമായി ചര്‍ച്ചയായത്. അന്നു വന്ന ഒരു ചിത്രമാണ് ഇപ്പോള്‍ പലരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റിലും സ്വജനപക്ഷപാതമുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ഥ പ്രതിഭയായ പ്രണവനിനെപ്പോലുള്ളവരെ ഒഴിവാക്കി സച്ചിന്റെ മകനായത് കൊണ്ടു മാത്രമാണ് അര്‍ജുന്‍ അന്നു ടീമിലെത്തിയതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ അന്നു അര്‍ജുന് അണ്ടര്‍ 16 ടീമിലേക്കു വഴിയൊരുക്കിയത് സ്വജനപക്ഷപാതമായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അന്നു തന്നെ ഇക്കാര്യം പുറത്തു വരികയും ചെയ്തിരുന്നു. യാഥാര്‍ഥ്യമറിയാത്ത ചിലരാണ് വീണ്ടും ഇത് കുത്തിപ്പൊക്കിയിരിക്കുന്നതെന്നു വ്യക്തം. മുംബൈ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരത്തിനു മാത്രമേ വെസ്റ്റ് സോണിനു വേണ്ടി കളിക്കാന്‍ അര്‍ഹതയുള്ളൂവെന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം. പ്രണവ് 2016ല്‍ റെക്കോര്‍ഡ് ബാറ്റിങ് പ്രകടനം നടത്തുന്നതിന് മുമ്പ് തന്നെ വെസ്റ്റ് സോണ്‍ ടീമിനെ തിരഞ്ഞെടുത്തിരുന്നു. മാത്രമല്ല വെസ്റ്റ്് സോണ്‍ കുറച്ചു മല്‍സരങ്ങള്‍ കളിച്ചു കഴിയുകയും ചെയ്തിരുന്നു. പ്രണവ് ലോക റെക്കോര്‍ഡ് പ്രകടനം കാഴ്ചവയ്ക്കുമ്പോഴേക്കും അര്‍ജുന്‍ ടീമിന്റെ ഭാഗമായിരുന്നുവെന്നു ചുരുക്കം.

2

പ്രണവിന്റെ അച്ഛന്‍ തന്നെ നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. നേരത്തേ തന്നെ മുംബൈയുടെ അണ്ടര്‍ 16 ടീമിന്റെ ഭാഗമായിരുന്ന അര്‍ജുന്‍ തന്നെയാണ് വെസ്റ്റ് സോണ്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല അര്‍ജുനും പ്രണവും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഇരുവരും നിരന്തരം പരസ്പരം സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അന്നു അണ്ടര്‍ 16 ടീമിന്റെ ഭാഗമാവാതിരുന്ന പ്രണവ് പിന്നീട് അണ്ടര്‍ 19 കാറ്റഗറിയിലേക്കു മാറിയിരുന്നു. ക്രിക്കറ്റിലെ ഏകാഗ്രത നഷ്ടായ താരം 2017ല്‍ മല്‍സരരംഗത്തു നിന്നും ബ്രേക്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ ക്രിക്കറ്റിലേക്കു മടങ്ങിവന്ന പ്രണവ് ലോക റെക്കോര്‍ഡ് സ്‌കോര്‍ കുറിച്ചതിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ഇന്റര്‍ കോളേജ് ഗെയിമില്‍ 236 റണ്‍സുമായി ക്രിക്കറ്റിലേക്കു മടങ്ങിവന്നിരുന്നു.

Story first published: Monday, June 29, 2020, 12:16 [IST]
Other articles published on Jun 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X