വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫിനിഷര്‍ ധോണി എപ്പഴേ ഫിനിഷ് ആയി.. ഇപ്പോള്‍ കളിക്കുന്നത് പഴയ ധോണിയുടെ നിഴല്‍ മാത്രം?

By Muralidharan

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20യില്‍ വേണ്ടിയിരുന്ന 1 പന്തില്‍ റണ്‍സ് എന്നത് ധോണിക്ക് പണ്ടൊന്നും ഒരു ഇരയേ ആയിരുന്നില്ല. ജഗന്നാഥന്‍ ധാരാവിയിലെ ചേരി ഒഴിപ്പിച്ചത് പോലെ പൂ പറിക്കുന്ന പണി എന്ന് വേണമെങ്കില്‍ സിംപിളായി പറയാം. പക്ഷേ കാലം മാറി. കഥയും. എം എസ് ധോണി എന്ന മാച്ച് ഫിനിഷര്‍ തന്റെ നല്ല കാലം പിന്നിട്ടു എന്നാണ് അടുത്തിടെ അവസാനിച്ച രണ്ട് പരമ്പരകള്‍ പറയുന്നത്.

<strong>അടിക്കണാ, നിനക്ക് അടിക്കണാന്ന്... ബെസ്റ്റ് ഫിനിഷര്‍ ധോണിക്ക് ട്രോള്‍ കൊണ്ട് ആറാട്ട്... അത്ഭുതമില്ല!</strong>അടിക്കണാ, നിനക്ക് അടിക്കണാന്ന്... ബെസ്റ്റ് ഫിനിഷര്‍ ധോണിക്ക് ട്രോള്‍ കൊണ്ട് ആറാട്ട്... അത്ഭുതമില്ല!

ഡ്വെയ്ന്‍ ബ്രാവോ എന്ന മീഡിയം പേസര്‍ ഓഫ് സ്റ്റംപിന് പുറത്ത് എറിഞ്ഞ നിരുപദ്രവമായ ഒരു പന്തിനെയാണ് ധോണി ഷോര്‍ട്ട് തേര്‍ഡ് മാനില്‍ സാമുവല്‍സിന്റെ കൈകളിലേക്ക് അടിച്ചുകൊടുത്തത്. ഓവറിലെ ഒന്നാം പന്തില്‍ ലൈഫ് കിട്ടിയ ശേഷമാണ് ഇതെന്ന് ഓര്‍ക്കണം. സിംബാബ്‌വെയ്‌ക്കെതിരെ അവസാന പന്ത് നേരിട്ട ധോണിക്ക് നാല് റണ്‍സ് വേണ്ടിയിരുന്ന സ്ഥാനത്ത് 1 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ഫലം 2 റണ്‍സിന്റെ തോല്‍വി.

ms-dhoni-vs-west-indies-

2015 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദ ധോണിക്കെതിരെ 11 റണ്‍സ് അവസാന ഓവറില്‍ ഫലപ്രദമായി ഡിഫന്‍ഡ് ചെയ്തിരുന്നു. അന്ന് ഇന്ത്യയ്ക്ക് കിട്ടിയത് 5 റണ്‍സ്. തോറ്റതും 5 റണ്‍സിന്. അവസാന ഓവറുകളിലെ ബാറ്റിംഗ് മാത്രമല്ല, ധോണിയുടെ ശൈലിയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട് എന്നാണ് ആരാധകര്‍ കരുതുന്നത്. ഇടയില്‍ ഓര്‍ക്കാനുള്ളത് ഐ പി എല്ലില്‍ അവസാന ഓവറില്‍ 22 റണ്‍സടിച്ച് പുനെയെ ജയിപ്പിച്ചത് മാത്രമാണ്.

<strong>ഒരോവറില്‍ 5 സിക്‌സ്... ട്രോളന്മാര്‍ ബിന്നിയെ വെറുതെ വിടുമോ... വെറുതെ അച്ഛന്റെ പേര് കളയാന്‍...</strong>ഒരോവറില്‍ 5 സിക്‌സ്... ട്രോളന്മാര്‍ ബിന്നിയെ വെറുതെ വിടുമോ... വെറുതെ അച്ഛന്റെ പേര് കളയാന്‍...

ബെസ്റ്റ് ഫിനിഷര്‍ എന്ന പേര് ധോണിക്ക് വെറുതെ കിട്ടിയതല്ല, രണ്ടാമത് ബാറ്റ് ചെയ്ത് ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചിട്ടുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ഇതില്‍ 2011 ലോകകപ്പ് ഫൈനലില്‍ പുറത്താകാതെ നേടിയ 91 റണ്‍സും പെടും. 35 കാരനായ ധോണിക്ക് 90 ടെസ്റ്റുകളുടെയും 278 ഏകദിനങ്ങളുടെയും 78 ട്വന്റി 20 മത്സരങ്ങളുടെയും അനുഭവപരിചയമുണ്ട്.

Story first published: Wednesday, August 31, 2016, 13:42 [IST]
Other articles published on Aug 31, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X