വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സൂപ്പര്‍ ബൗളര്‍മാര്‍, എന്നാല്‍ മെഗാലേലത്തിന് മുമ്പ് ടീമുകള്‍ കൈവിട്ടേക്കും, എട്ട് താരങ്ങള്‍ ഇതാ

ഐപിഎല്‍2022 സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നുണ്ട്. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഡിസംബറിലാവും മെഗാ താരലേലം നടക്കുക.2021ലെ സീസണാവും നിലവിലെ ടീമിന്റെ അവസാന സീസണ്‍. വരുന്ന സീസണില്‍ പുതിയ താരങ്ങളൊക്കെയായി ടീമിന്റെ മുഖച്ഛായ തന്നെ മാറിയേക്കും. അതിനാല്‍ത്തന്നെ 2021 സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്.

IPL 2021: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബിസിസിഐ, താരങ്ങള്‍ 'വീര്‍പ്പുമുട്ടും', നിരീക്ഷിക്കാന്‍ സംഘംIPL 2021: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബിസിസിഐ, താരങ്ങള്‍ 'വീര്‍പ്പുമുട്ടും', നിരീക്ഷിക്കാന്‍ സംഘം

1

2022സീസണില്‍ പുതിയ രണ്ട് ടീമുകള്‍ക്കൂടി ഐപിഎല്ലിനുണ്ടാവും. അതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞിടെ ബിസിസി ഐ വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ഏകദേശം 5000 കോടിക്ക് മുകളിലാണ് പുതിയ ടീമുകളുടെ വരവോടെ ബിസിസി ഐ പ്രതീക്ഷിക്കുന്നത്. 2022 സീസണില്‍ 74 മത്സരങ്ങളും ഉണ്ടാവും. മെഗാലേലത്തിന് മുമ്പ് ആരെയൊക്കെ ഒഴിവാക്കുമെന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനത്തിലേക്ക് ടീമുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മെഗാലേലത്തിന് മുമ്പ് ടീമുകള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള എട്ട് ടീമിലെയും ഓരോ ഫാസ്റ്റ് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs ENG: 'സിംഹം ചോരയുടെ രുചി തിരിച്ചറിഞ്ഞു കഴിഞ്ഞു', രോഹിത്തിനെ പ്രശംസിച്ച് ആകാശ് ചോപ്ര

ട്രന്റ് ബോള്‍ട്ട് (മുംബൈ ഇന്ത്യന്‍സ്)

ട്രന്റ് ബോള്‍ട്ട് (മുംബൈ ഇന്ത്യന്‍സ്)

അവസാന രണ്ട് സീസണുകളിലായി മുംബൈക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന താരമാണ് കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ട്. 2020ല്‍ മുംബൈ കിരീടത്തിലേക്കെത്തിയപ്പോള്‍ ബോള്‍ട്ട് 27 വിക്കറ്റുകളാണ് വീഴ്ത്തിയത്. 8.2 എന്ന മികച്ച ഇക്കോണമിയും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാധ്യത പ്രകാരം മുംബൈ ബോള്‍ട്ടിനെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. പുതിയ സീസണിന് മുമ്പ് മുംബൈ നിലനിര്‍ത്താന്‍ സാധ്യതയുള്ളത് രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ്. ആര്‍ടിഎമ്മിലൂടെ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ ബോള്‍ട്ടിനെ പുറത്താക്കാന്‍ മുംബൈ നിര്‍ബന്ധിതരാവും.

Also Read: IND vs ENG: മൂന്നാം ദിനം അടക്കിഭരിച്ച് രോഹിത്, പുജാരക്കും നേട്ടം, പ്രധാന റെക്കോഡുകളറിയാം

ശര്‍ദുല്‍ ഠാക്കൂര്‍ (സിഎസ്‌കെ)

ശര്‍ദുല്‍ ഠാക്കൂര്‍ (സിഎസ്‌കെ)

ഈ സീസണോടെ എംഎസ് ധോണി വിരമിച്ചാല്‍ സിഎസ്‌കെ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവും. പല താരങ്ങള്‍ക്കും ടീമിലെ സ്ഥാനം നഷ്ടമായേക്കും. സിഎസ്‌കെ ഒഴിവാക്കാന്‍ സാധ്യതയുള്ള പ്രധാന പേസ് ബൗളര്‍മാരിലൊരാള്‍ ശര്‍ദുല്‍ ഠാക്കൂരാണ്. ഓള്‍റൗണ്ടറായ ശര്‍ദുല്‍ 2018 മുതല്‍ സിഎസ്‌കെയുടെ ഭാഗമാണ്. എന്നാല്‍ നിലവില്‍ വിവരം അനുസരിച്ച് രവീന്ദ്ര ജഡേജ,സുരേഷ് റെയ്‌ന,സാം കറാന്‍ അല്ലെങ്കില്‍ മോയിന്‍ അലി,ദീപക് ചഹാര്‍ എന്നിവരെയാവും സിഎസ്‌കെ നിലനിര്‍ത്തുക. ആര്‍ടിഎമ്മിലൂടെ ആരെ നിലനിര്‍ത്തുമെന്നത് കണ്ടറിയണം. ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കില്‍ ധോണിയെ ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്താനാണ് സാധ്യത.

Also Read: '2026-ല്‍ ടെസ്റ്റ് കളിക്കുക അഞ്ച് ടീം മാത്രം', കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെവിന്‍ പീറ്റേഴ്‌സന്‍

ആന്റിച്ച് നോക്കിയോ (ഡല്‍ഹി ക്യാപ്റ്റല്‍സ്)

ആന്റിച്ച് നോക്കിയോ (ഡല്‍ഹി ക്യാപ്റ്റല്‍സ്)

2020 സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സ് വരുന്ന സീസണിന് മുമ്പായി പേസ് നിരയില്‍ നിന്ന് ആന്‍ റിച്ച് നോക്കിയേയെ ഒഴിവാക്കിയേക്കും. 2020 സീസണില്‍ 20 വിക്കറ്റുകളാണ് നോക്കിയേ വീഴ്ത്തിയത്. മികച്ച പ്രകടനം ടീമിനൊപ്പം നടത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ നിലനിര്‍ത്താന്‍ ഡല്‍ഹിക്ക് പ്രയാസം തന്നെയാണ്. കാരണം വിദേശ പേസറായി കഗിസോ റബാദ ടീമിവുണ്ട്. ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്,ശിഖര്‍ ധവാന്‍,ആര്‍ അശ്വിന്‍ എന്നിവരെ ഡല്‍ഹി നിലനിര്‍ത്താനാണ് സാധ്യതകളേറെ. എന്നാല്‍ റിക്കി പോണ്ടിങ് എന്ന പരിശീലകന്‍ കരുതിവെച്ചിരിക്കുന്ന പദ്ധതികളെ കണ്ടുതന്നെ അറിയണം. പൃഥ്വി ഷാ,അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളാണ്.

Also Read: IND vs ENG: 'എന്റെ അവസാന അവസരമായിരുന്നു അത്', ടെസ്റ്റ് ഓപ്പണറായതിനെക്കുറിച്ച് രോഹിത് ശര്‍മ

ക്രിസ് ജോര്‍ദാന്‍ (പഞ്ചാബ് കിങ്‌സ്)

ക്രിസ് ജോര്‍ദാന്‍ (പഞ്ചാബ് കിങ്‌സ്)

ഇംഗ്ലണ്ട് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണെങ്കിലും ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ ക്രിസ് ജോര്‍ദാന് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ മെഗാ ലേലത്തിന് മുമ്പ് താരത്തിന്റെ ചീട്ടുകീറുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 12 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് ജോര്‍ദാന്‍ പഞ്ചാബിനായി നേടിയിട്ടുണ്ട്. നിലവിലെ സൂചനകള്‍ പ്രകാരം കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,മുഹമ്മദ് ഷമി,രവി ബിഷ്‌നോയ് എന്നിവരെയാവും പഞ്ചാബ് നിലനിര്‍ത്തുക. ക്രിസ് ഗെയ്‌ലിനെ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്.

Also Read: INDvENG: രോഹിത്തിനെ ട്രോളിയവര്‍ രണ്ടു മിനിറ്റ് മൗനം പാലിക്കൂ!- ആഘോഷിച്ച് ഫാന്‍സ്

ഹര്‍ഷല്‍ പട്ടേല്‍ (ആര്‍സിബി)

ഹര്‍ഷല്‍ പട്ടേല്‍ (ആര്‍സിബി)

2021 സീസണിന്റെ ആദ്യ പാദത്തില്‍ ആര്‍സിബിക്കായി മികച്ച പ്രകടനം പുറത്തെടുത്ത പേസറാണ് ഹര്‍ഷല്‍ പട്ടേല്‍. എഴ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ വരുന്ന സീസണില്‍ ആര്‍സിബി താരത്തെ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. ആര്‍സിബി വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,ദേവ്ദത്ത് പടിക്കല്‍,മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തുകയും യുസ് വേന്ദ്ര ചഹാലിനെ ആര്‍ടിഎമ്മിലൂടെ സ്വന്തമാക്കുകയും ചെയ്യാനാണ് സാധ്യത. എന്നാല്‍ കോലി അപ്രതീക്ഷിത തീരുമാനങ്ങള്‍ക്കൊണ്ട് ഞെട്ടിക്കുന്ന നായകനാണ്. അതിനാല്‍ത്തന്നെ ആരൊക്കെ അകത്താവുമെന്നും പുറത്താവുമെന്നും കണ്ടുതന്നെ അറിയണം.

Also Read: INDvENG: സിക്‌സറടിച്ച് സെഞ്ച്വറി, ഹിറ്റ്മാന്‍ ഡാ!- ഇംഗ്ലണ്ടില്‍ ചരിത്രം പിറന്നു, ആദ്യ വിദേശ താരം

സന്ദീപ് ശര്‍മ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

സന്ദീപ് ശര്‍മ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

അടുത്ത സീസണില്‍ വലിയ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മെഗാലേലത്തിന് മുമ്പ് ഹൈദരാബാദ് ഒഴിവാക്കാന്‍ സാധ്യതയുള്ള പേസര്‍ സന്ദീപ് ശര്‍മയാണ്. പേസര്‍മാരായി ഭുവനേശ്വര്‍ കുമാറും ടി നടരാജനും ഹൈദരാബാദിന് പ്രതീക്ഷ നല്‍കുന്നു. ഖലീല്‍ അഹ്മദ്,സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരെയും പുറത്താക്കിയേക്കും. ഡേവിഡ് വാര്‍ണര്‍ ടീമുമായി അഭിപ്രായഭിന്നതയിലുള്ളതിനാല്‍ അടുത്ത സീസണിന് മുന്നോടിയായി ടീം വിട്ടേക്കും. കെയ്ന്‍ വില്യംസണ്‍,റാഷിദ് ഖാന്‍,ടി നടരാജന്‍,ഭുവനേശ്വര്‍ കുമാര്‍,ജോണി ബെയര്‍സ്‌റ്റോ എന്നിവരെയൊക്കെയാണ് നിലനിര്‍ത്താന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Also Read: മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാറില്ല, ജിമ്മി പറഞ്ഞത് അറിഞ്ഞപ്പോള്‍ അസ്വസ്ഥനായി! മനസ്സ് തുറന്ന് ബുംറ

ക്രിസ് മോറിസ് (രാജസ്ഥാന്‍ റോയല്‍സ്)

ക്രിസ് മോറിസ് (രാജസ്ഥാന്‍ റോയല്‍സ്)

രാജസ്ഥാന്‍ റോയല്‍സ് 16.5 കോടിക്ക് ടീമിലെത്തിച്ച ക്രിസ് മോറിസിനെ വരുന്ന സീസണിന് മുന്നോടിയായി ഒഴിവാക്കിയേക്കും. 7 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് മോറിസ് വീഴ്ത്തിയത്. 8.61 ആണ് ഇക്കോണമി. എന്നാല്‍ അദ്ദേഹത്തെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ മുതിര്‍ന്നേക്കില്ല. പരിചയസമ്പന്നനായ താരമാണെങ്കിലും ഇത്രയും പണം നല്‍കേണ്ടിവരുമെന്നതിനാലും വിദേശ താരങ്ങളുടെ എണ്ണം ടീമില്‍ കൂടുതലായതിനാലും മോറിസിനെ ഒഴിവാക്കാനാവും രാജസ്ഥാന്‍ ശ്രമിക്കുക. സഞ്ജു സാംസണ്‍,ജോസ് ബട്‌ലര്‍,ജോഫ്രാ ആര്‍ച്ചര്‍,ബെന്‍ സ്റ്റോക്സ്സ,രാഹുല്‍ തെവാത്തിയ,ചേതന്‍ സക്കറിയ എന്നിവരെയൊക്കെയാവും രാജസ്ഥാന്‍ പരിഗണിക്കാന്‍ നിലനിര്‍ത്തുന്നവരുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്നാണ് വിവരം.

Also Read: T20 World Cup 2021: ഓസ്‌ട്രേലിയ എല്ലാം തികഞ്ഞവരല്ല, ദൗര്‍ബല്യമുണ്ട്, ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

ലോക്കി ഫെര്‍ഗൂസന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ലോക്കി ഫെര്‍ഗൂസന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുമെന്നുറപ്പാണ്. 2019ല്‍ കെകെആറിലെത്തിയ ലോക്കി ഫെര്‍ഗൂസനെ ടീം മെഗാലേലത്തിന് മുമ്പ് ഒഴിവാക്കിയേക്കും. മൂന്ന് സീസണിനുള്ളില്‍ 10 മത്സരം മാത്രമാണ് ലോക്കി ഫെര്‍ഗൂസന്‍ കെകെആറിനായി കളിച്ചത്. ശുഭ്മാന്‍ ഗില്‍,ആന്‍ഡ്രേ റസല്‍,വരുണ്‍ ചക്രവര്‍ത്തി,നിധീഷ് റാണ എന്നിവര്‍ കെകെആറില്‍ തുടരാനാണ് സാധ്യത. പാറ്റ് കമ്മിന്‍സ്,സുനില്‍ നരെയ്ന്‍ എന്നിവരിലൊരാളായും പരിഗണിച്ചേക്കാന്‍ സാധ്യതയുണ്ട്.

Story first published: Sunday, September 5, 2021, 17:35 [IST]
Other articles published on Sep 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X