വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഈയാഴ്ചത്തെ ഹീറോസ്- ബാറ്റിങില്‍ സഞ്ജു മുന്നില്‍, ബൗളിങില്‍ റസ്സല്‍

സീസണിലെ ആദ്യ സെഞ്ച്വറി സഞ്ജു സ്വന്തം പേരില്‍ കുറിച്ചിരുന്നു

ഐപിഎല്ലില്‍ ഒരുപാട് അവിസ്മരീയ മൂഹൂര്‍ത്തങ്ങള്‍ പിറന്ന ഒരാഴ്ച അവസാനിക്കുകയാണ്. ബാറ്റിങിലും ബൗളിങിലും ചില കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. വെള്ളിയാഴ്ചത്തെ മല്‍സരം കഴിഞ്ഞപ്പോള്‍ സീസണില്‍ ഒരു തോല്‍വി പോലുമില്ലാത്ത ഏക ടീമായി മാറിയിരിക്കുകയാണ് വിരാട് കോലിയുടെ റോയല്‍ ചാലേേഞ്ചഴ്‌സ് ബാഗ്ലൂര്‍. ശേഷിച്ച ഏഴു ടീമുകളും ഓരോ വീതം ജയങ്ങളും തോല്‍വികളുമാണ് ആദ്യ രണ്ടു റൗണ്ടുകളില്‍ നിന്നും നേടിയത്.

ഈയാഴ്ചത്തെ ഏറ്റവും മികച്ച മൂന്നു ബാറ്റിങ്, ബൗളിങ് പ്രകടനങ്ങള്‍ ആരുടേതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. മുംബൈ ഇന്ത്യന്‍സ് vs റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉദ്ഘാടന മല്‍സരം മുതല്‍ വെള്ളിയാഴ്ച രാത്രി നടന്ന ചെന്നൈ സൂപ്പര്‍കിങ്‌സ്- പഞ്ചാബ് കിങ്‌സ് മല്‍സരങ്ങള്‍ വരെയാണ് പരിഗണിച്ചത്.

സഞ്ജു സാംസണ്‍ (63 ബോളില്‍ 119)

സഞ്ജു സാംസണ്‍ (63 ബോളില്‍ 119)

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റേതാണ് ബാറ്റിങില്‍ ഈയാഴ്ചയിലെ ഏറ്റവും മികച്ച പ്രകടനമെന്നു നിസംശയം പറയാം. പഞ്ചാബ് കിങ്‌സിനെതിരേ സഞ്ജുവിന്റെ സൂപ്പര്‍ ഇന്നിങ്‌സ് രാജസ്ഥാനെ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിച്ചിരുന്നു. വെറും 63 ബോളില്‍ 119 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്. 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കമായിരുന്നു ഇത്.
ഇതോടെ ക്യാപ്റ്റനായി ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വറിയടിച്ച ആദ്യ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കളിയില്‍ രാജസ്ഥാന്‍ പൊരുതിവീണെങ്കിലും കൈയടി മുഴുവന്‍ സഞ്ജുവിനായിരുന്നു. ഈ സീസണിലെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു സഞ്ജു കുറിച്ചത്.

ശിഖര്‍ ധവാന്‍ (54 ബോളില്‍ 85)

ശിഖര്‍ ധവാന്‍ (54 ബോളില്‍ 85)

ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനമാണ് ലിസ്റ്റില്‍ രണ്ടാമത്തേത്. സിഎസ്‌കെ ബൗളര്‍മാരെ കശാപ്പ് ചെയ്ത ധവാന്‍ 54 ബോളില്‍ 85 റണ്‍സ് അടടിച്ചെടുത്തു. 10 ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
സെഞ്ച്വറിയിലേക്കു മുന്നേറിയ ധവാന്‍ പക്ഷെ 15 റണ്‍സകലെ കീഴടങ്ങി. ശര്‍ദ്ദുല്‍ ഠാക്കൂറിനായിരുന്നു വിക്കറ്റ്. 189 റണ്‍സെന്ന വലിയ വിജയലക്ഷ്യം ഡിസി അനായാസം ചേസ് ചെയ്തു ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായതും അദ്ദേഹമായിരുന്നു.

ദീപക് ഹൂഡ (28 ബോളില്‍ 64)

ദീപക് ഹൂഡ (28 ബോളില്‍ 64)

ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്റിങ് പ്രകടനം പഞ്ചാബ് കിങ്‌സ് താരം ദീപക് ഹൂഡയുടെ വകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു താരത്തിന്റെ തീപ്പൊരി ഇന്നിങ്‌സ്. സിക്‌സറുകളടെ പെരുമഴ തീര്‍ത്ത ഹൂഡ വെറും 28 ബോളില്‍ 64 റണ്‍സ് വാരിക്കൂട്ടി. ആറു സിക്‌സറുകളും നാലു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
നിക്കോളാസ് പൂരനു പകരം ബാറ്റിങില്‍ നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ഹൂഡ ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 221 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിക്കുന്നതില്‍ ഹൂഡ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

 ആന്ദ്രെ റസ്സല്‍ (5/15)

ആന്ദ്രെ റസ്സല്‍ (5/15)

ബൗളിങിലേക്കു വന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ് ശരിക്കും ഞെട്ടിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു റസ്സലിന്റെ മാജിക്കല്‍ സ്‌പെല്‍. രണ്ടോവറില്‍ വെറും 15 റണ്‍സിന് അഞ്ചു വിക്കറ്റുകളാണ് റസ്സല്‍ കടപുഴക്കിയത്.
18ാം ഓവറിലായിരുന്നു റസ്സല്‍ ബൗള്‍ ചെയ്യാനെത്തിയത്. കരെണ്‍ പൊള്ളാര്‍ഡ്, മാര്‍ക്കോ ജാന്‍സണ്‍ എന്നിവരെ ഈ ഓവറില്‍ അദ്ദേഹം പുറത്താക്കി. അവസാന ഓവറില്‍ റസ്സല്‍ വീണ്ടും ആഞ്ഞടിച്ചു. ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, രാഹുല്‍ ചഹര്‍ എന്നിവരുടെ വിക്കറ്റുകളെടുത്ത അദ്ദേഹം കരിയറിലാദ്യമായി അഞ്ചു വിക്കറ്റ് നേട്ടവും കുറിച്ചു.

 ഹര്‍ഷല്‍ പട്ടേല്‍ (5/27)

ഹര്‍ഷല്‍ പട്ടേല്‍ (5/27)

ഈ സീസണിലെ മറ്റൊരു അഞ്ചു വിക്കറ്റ് നേട്ടത്തിന് അവകാശി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തിലായിരുന്നു ഹര്‍ഷല്‍ നാലോവറില്‍ 27 റണ്‍സിന് അഞ്ചു പേരെ പുറത്താക്കിയത്. ഇതോടെ മുംബൈയ്‌ക്കെതിരേ ടൂര്‍ണമെന്റില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത ആദ്യ ബൗളറായും അദ്ദേഹം മാറി.
ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്കോ ജാന്‍സണ്‍ എന്നിവരായിരുന്നു ഹര്‍ഷലിന്റെ ഇരകള്‍. ആര്‍സിബി ജയിച്ച കളിയില്‍ അദ്ദേഹം മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

ദീപക് ചഹര്‍ (4/13)

ദീപക് ചഹര്‍ (4/13)

വെള്ളിയാഴ്ച രാത്രി പഞ്ചാബ് കിങ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ ദീപക് ചഹര്‍ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 13 റണ്‍സ് മാത്രം വഴങ്ങി അദ്ദേഹം നാലു വിക്കറ്റുകളെടുത്തിരുന്നു.
ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെ ബൗള്‍ഡാക്കിക്കൊണ്ട് തുടങ്ങിയ ചഹര്‍ പിന്നാലെ ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ തുടങ്ങിയ വമ്പനടിക്കാരെയും മടക്കി. അദ്ദേഹത്തിന്റെ മൂന്നു വിക്കറ്റുകളും ആദ്യത്തെ പവര്‍പ്ലേയിലായിപുന്നു.

Story first published: Saturday, April 17, 2021, 15:54 [IST]
Other articles published on Apr 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X