വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'എന്റെ മാനസികാവസ്ഥ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല'- പ്രതികരിച്ച് സഞ്ജു സാംസണ്‍

മുംബൈ: ആവേശകരമായ മത്സരത്തിനൊടുവില്‍ പഞ്ചാബ് കിങ്‌സിനോട് നാല് റണ്‍സിന് രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയിരിക്കുകയാണ്. 222 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് തുടക്കം മുതല്‍ ചുവടുപിഴച്ചെങ്കിലും ഒരുവശത്ത് പറതാതെ നിന്ന സഞ്ജു സാംസണ്‍ അവസാന പന്തുവരെ രാജസ്ഥാനില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തി. 63 പന്തുകളില്‍ 12 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 119 റണ്‍സുമായി സഞ്ജു കളം നിറയുകയായിരുന്നു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സഞ്ജുവിന്റെ അതിര്‍ത്തി കടത്താനുള്ള ശ്രമം ദീപക് ഹൂഡയുടെ കൈയില്‍ ഭദ്രം.

Sanju Samson's words after lose against punjab kings

പൊരുതിത്തോറ്റ രാജാവിനെപ്പോലെ തലയുയര്‍ത്തിത്തന്നെയാണ് സഞ്ജു കളത്തില്‍ നിന്ന് മടങ്ങിയത്. മത്സരത്തിന് ശേഷം സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 'എന്റെ മാനസികാവസ്ഥ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.വളരെ അടുത്തെത്തിയ മത്സരം,പക്ഷേ ദൗര്‍ഭാഗ്യവശാല്‍.ഇതില്‍ കൂടുതല്‍ എനിക്കൊന്നും ചെയ്യാനാകുമെന്ന് കരുതുന്നില്ല.നന്നായി ടൈം ചെയ്‌തെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഡീപ് ഫീല്‍ഡറെ മറികടക്കാന്‍ സാധിച്ചില്ല'-സഞ്ജു പറഞ്ഞു.

sanjusamson

ബൗളര്‍മാരെ പിന്തുണയ്ക്കുന്ന നിലപാടാണ് സഞ്ജു സ്വീകരിച്ചത്. 'ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണ്. ആദ്യം ബാറ്റ് ചെയ്യുന്നതിലും നല്ലത് പിന്തുടരുന്നതാണെന്നാണ് ചിന്തിച്ചത്. തോല്‍വി സംഭവിച്ചെങ്കിലും ടീമെന്ന നിലയില്‍ നന്നായി കളിച്ചു. എന്റെ ഇന്നിങ്‌സിന്റെ രണ്ടാം ഭാഗമാണ് എന്റെ ഐപിഎല്ലിലെ മികച്ച പ്രകടനമായി കരുതുന്നത്. സഹതാരങ്ങളുമായി ആശയവിനിമയം നടത്തുകയും സ്‌ട്രൈക്ക് കൈമാറുകയും നല്ല പന്തുകളെ അംഗീകരിക്കുകയും ചെയ്തു. എന്റെ ഷോട്ടുകളെല്ലാം നന്നായി ആസ്വദിച്ചാണ് കളിച്ചത്. സ്വന്തം കഴിവില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോവുകയാണെന്ന് വേണ്ടത്'-സഞ്ജു കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിന് സഹതാരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കാതെ പോയതാണ് പഞ്ചാബിനോട് രാജസ്ഥാന്‍ തോല്‍ക്കാന്‍ കാരണം. 25 റണ്‍സ് നേടിയ ജോസ് ബട്‌ലറും റിയാന്‍ പരാഗുമാണ് രാജസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍മാര്‍. ഇത് തന്നെ സഞ്ജുവിന്റെ പ്രകടന മികവ് എത്രത്തോളമെന്ന് എടുത്ത് കാണിക്കുന്നു. ബെന്‍ സ്റ്റോക്‌സിനെ (0) അക്കൗണ്ട് തുറക്കും മുമ്പെ നഷ്ടമായതും രാജസ്ഥാന് തിരിച്ചടിയായി. മധ്യ ഓവറുകളില്‍ നന്നായി റണ്‍സ് വിട്ടുകൊടുത്തതും രാജസ്ഥാനെ പ്രതികൂലമായി ബാധിച്ചു.

കെ എല്‍ രാഹുല്‍ (91), ദീപക് ഹൂഡ (64), ക്രിസ് ഗെയ്ല്‍ (40) എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. 16.25 കോടിക്ക് രാജസ്ഥാന്‍ ടീമിലെത്തിച്ച ക്രിസ് മോറിസിന് ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.

Story first published: Tuesday, April 13, 2021, 10:27 [IST]
Other articles published on Apr 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X