വെളിച്ചക്കുറവ് ഇന്ത്യയ്ക്ക് വില്ലനായി.. ലങ്ക 7 വിക്കറ്റ് നഷ്ടത്തിൽ തടിതപ്പി.. ഒന്നാം ടെസ്റ്റ് സമനില

Posted By:

കൊൽക്കത്ത: ഇന്ത്യ - ശ്രീലങ്ക രണ്ടാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ജയിക്കാൻ 232 റൺസ് വേണ്ടിയിരുന്ന ശ്രീലങ്ക 75ന് 7 എന്ന നിലയിൽ എത്തിയപ്പോൾ വെളിച്ചക്കുറവ് മൂലം കളി നിർത്തുകയായിരുന്നു. രണ്ടിന്നിംഗ്സിലുമായി 8 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറാണ് മാൻ ഓഫ് ദി മാച്ച്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ അമ്പതാം സെഞ്ചുറി ആഘോഷമാക്കിയ വിരാട് കോലിയുടെ മികവിൽ ഇന്ത്യ ഒന്നാം ടെസ്റ്റിൽ ശക്തമായ നിലയിൽ. വിരാട് കോലിയുടെ പതിനെട്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റിന് 352 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു. ശ്രീലങ്കയ്ക്ക് 231 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചിരിക്കുന്നത്.

കോലിയുടെ മാസ്റ്റർ ക്ലാസ്

കോലിയുടെ മാസ്റ്റർ ക്ലാസ്

ക്യാപ്റ്റൻറെ ഇന്നിംഗ്സ് - വിരാട് കോലിയുടെ ഈ സെഞ്ചുറിയെ അക്ഷരം തെറ്റാതെ തന്നെ ഇങ്ങനെ വിളിക്കാം. ഒരു വശത്ത് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്ന് തരിപ്പണമാകുമ്പോഴാണ് വിരാട് കോലി സെഞ്ചുറിയുമായി ടീമിനെ രക്ഷിച്ചത്. 119 പന്തുകളിൽ 12 ഫോറും 2 സിക്സും സഹിതമാണ് കോലി 104 റൺസെടുത്തത്.

വിരാട് കോലി @50 സെഞ്ചുറി

വിരാട് കോലി @50 സെഞ്ചുറി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ അമ്പതാം സെഞ്ചുറിയാണിത്. ടെസ്റ്റിൽ പതിനെട്ടാമത്തെയും. 32 സെഞ്ചുറികളുമായി ഏകദിനത്തിൽ സച്ചിൻ തെണ്ടുൽക്കറിൻറെ മാത്രം പിന്നിലാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ കം ക്യാപ്റ്റൻ. ട്വന്റി 20യിൽ വിരാടിന് സെഞ്ചുറികളില്ല.

ബാറ്റിംഗ് നിര ദയനീയം

ബാറ്റിംഗ് നിര ദയനീയം

ഇന്നലെ ശിഖർ ധവാനും കെ എൽ രാഹുലും അടിച്ചത് ഒഴിവാക്കി നിർത്തിയാൽ ശുഷ്കമായിരുന്നു കോലി അല്ലാതെയുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സംഭാവന. വൺഡൗണായി കളിച്ച പൂജാര (22)യ്ക്ക് ശേഷം രണ്ടക്കം കടന്നത് കോലി അല്ലാതെ പതിനൊന്നാമനായ ഷമി മാത്രം. രഹാനെ 0, ജഡേജ 9, അശ്വിൻ 7, സാഹ 5, ഭുവി 8 ഇതാണ് ഇന്ത്യക്കാരുടെ സ്കോറുകൾ.

ലങ്കൻ ബൗളർമാർ ഇന്നും

ലങ്കൻ ബൗളർമാർ ഇന്നും

ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ വരച്ച വരയിൽ നിർത്തിയ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർമാർ രണ്ടാം ഇന്നിംഗ്സിലും ആതിഥേയരെ നിലം തൊടീച്ചില്ല. ഒന്നാം ഇന്നിംഗ്സിൽ നാല് വിക്കറ്റെടുത്ത ലക്മൽ രണ്ടാം ഇന്നിംഗ്സിലും ഈ നേട്ടം ആവർത്തിച്ചു. ശനക മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story first published: Monday, November 20, 2017, 13:54 [IST]
Other articles published on Nov 20, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍