INDvENG: അവനില്ല, ഇന്ത്യക്കിത് സുവര്‍ണാവസരം- പരമ്പര വിജയികളെ പ്രവചിച്ച് വോന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ബുധനാഴ്ച ആരംഭിക്കാനിരിക്കെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കല്‍ വോന്‍. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുക. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇരുടീമുകളുടെയും ആദ്യത്തെ പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ വിജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ പരമ്പര തുടങ്ങാനായിരിക്കും രണ്ടു ടീമുകളുടെയും ശ്രമം.

നേരത്തേ പല വിവാദ പ്രസ്താവനകളുടെയും പേരില്‍ ഇന്ത്യന്‍ ആരാധകരില്‍ നിന്നും ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടിട്ടുള്ള വ്യക്തിയാണ് വോണ്‍. പലപ്പോഴും ഇന്ത്യയെ കളിയാക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ വോന്‍ നടത്താറുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ക്രിക്കറ്റ പ്രേമികള്‍ക്കു അദ്ദേഹത്തോടു വലിയ താല്‍പ്പര്യവുമില്ല.

 ഇന്ത്യ നേടും

ഇന്ത്യ നേടും

ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്നാണ് വോന്‍ പ്രവചിച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞത് ചിലത് ശരിയും ചിലത് തെറ്റുമായിട്ടുണ്ടെന്നു എനിക്കറിയാം. പക്ഷെ ബെന്‍ സ്‌റ്റോക്‌സില്ലെന്ന കാര്യം പരിഗണിച്ചാല്‍ അടുത്തിടെ ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. ഈ പരമ്പരയിലും സ്റ്റോക്‌സ് കൡച്ചില്ല. അതിനാല്‍ തന്നെ ഇത്തവണ ഇന്ത്യക്കും വിജയിക്കാന്‍ സാധിക്കും.

ഇന്ത്യക്കു ഇവിടെ പരമ്പര വിജയിക്കാന്‍ ലഭിച്ച ഏറ്റവും നല്ല അവസരം കൂടിയാണിത്. കഴിഞ്ഞ കുറച്ച് പര്യടനങ്ങളില്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ഇന്ത്യ വന്നത്. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അന്നു അവര്‍ പരാജയത്തിലേക്കു വീഴുകയായിരുന്നു. മതിയായ റണ്‍സ് നേടാന്‍ സാധിക്കാതിരുന്നതായിരുന്നു ഇന്ത്യക്കു ഏറ്റവും വലിയ തിരിച്ചടിയായി മാറിയതെന്നും വോന്‍ ചൂണ്ടിക്കാട്ടി.

 ഇംഗ്ലണ്ടിനു വലിയ തിരിച്ചടി

ഇംഗ്ലണ്ടിനു വലിയ തിരിച്ചടി

സ്‌റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ടിനെ സംബന്ധിച്ച് കനത്ത തിരിച്ചടി തന്നെയാണ്. പരമ്പയില്‍ ഒരു ബാറ്റ്‌സ്മാന്റെയും ബൗളറുടെയും കുറവ് ഇതു മൂലം ഇംഗ്ലണ്ടിനുണ്ടാവും. ഈ പരമ്പരയില്‍ ഇന്ത്യയുയെ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും വലിയ റോള്‍ വഹിക്കും. ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലായിട്ടാണ് പരമ്പരയെന്നത് ഇരുര്‍ക്കും പ്ലസ് പോയിന്റാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ നേടുമെന്നാണ് എന്റെ പ്രവചനം. മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യയും ഒരു ടെസ്റ്റില്‍ ഇംഗ്ലണ്ടുമായിരിക്കും ജയിക്കുക. ശേഷിച്ച ടെസ്റ്റ് സമനിലയില്‍ കലാശിക്കുമെന്നും വോന്‍ പ്രവചിച്ചു.

 ഇംഗ്ലണ്ടിനു ബാലന്‍സ് നഷ്ടം

ഇംഗ്ലണ്ടിനു ബാലന്‍സ് നഷ്ടം

സ്റ്റോക്‌സിന്റെ അഭാവത്തില്‍ ഇംഗ്ലണ്ട് ടീം ബാലന്‍സ് നേടാന്‍ ബുദ്ധിമുട്ടുക തന്നെ ചെയ്യും. മികച്ചൊരു ബാറ്റ്‌സ്മാനെ മാത്രമല്ല ബൗളറെക്കൂടിയാണ് അവര്‍ക്കു നഷ്ടമായിരിക്കുന്നത്. ഈ കുറവ് നികത്താന്‍ ശേഷിയുള്ളവര്‍ ഇംഗ്ലണ്ടിന് ഇല്ല.

ജോ റൂട്ടിനെ സംബന്ധിച്ച് സ്‌റ്റോക്‌സിന്റെ അഭാവത്തില്‍ ടീമിനെ മുന്നോട്ടു കൊണ്ടു പോവുക ബുദ്ധിമുട്ടായി തീരും. ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളില്‍ സ്പിന്നര്‍മാരെ ഇവിടുത്തെ പിച്ച് നന്നായി സഹായിക്കാറുണ്ട്. ഇതു ഇന്ത്യക്കു കൂടുതല്‍ ഗുണം ചെയ്യും. ഇഷ്ടത്തോടയെല്ല ഞാനിതു പറയുന്നത്- ഇത്തവണ ഇന്ത്യ ജയത്തോടെ മടങ്ങുമെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

 ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം

ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം

ഇന്ത്യ- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഹനുമാ വിഹാരി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, വൃധിമാന്‍ സാഹ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്.

ഇംഗ്ലണ്ട്-ജോ റൂട്ട് (ക്യാപ്റ്റന്‍), സാക്ക് ക്രോളി, ഹസീബ് ഹമീദ്, ഡാനിയേല്‍ ലോറന്‍സ്, ഡൊനിമിക്ക് സിബ്ലി, സാം കറെന്‍, ഓലി റോബിന്‍സണ്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ജോണി ബെയര്‍സ്‌റ്റോ, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, ഓലി പോപ്പ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ഡൊമിനിക്ക് ബെസ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, മാര്‍ക്ക് വുഡ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, August 3, 2021, 11:55 [IST]
Other articles published on Aug 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X