ലങ്കയ്ക്ക് കുശാല്‍... ധവാന്റെ വെടിക്കെട്ട് പാഴായി, ആദ്യ ജയം ആതിഥേയര്‍ക്ക്

Written By:

കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 പരമ്പരയില്‍ ഇന്ത്യയുടെ പരീക്ഷണ ടീമിനു തോല്‍വിയോടെ തുടക്കം. ആദ്യ മല്‍സരത്തില്‍ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യന്‍ യുവനിരയെ തകര്‍ത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട ശേഷം ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 174 റണ്‍സാണ് നേടിയത്. മറുപടിയില്‍ ആദ്യ പത്തോവറില്‍ തന്നെ ഇന്ത്യയെ തല്ലിപ്പരുവമാക്കി ലങ്ക മല്‍സരം വരുതിയിലാക്കിയിരുന്നു. 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി.

കുശാല്‍ പെരേരയുടെ (66) തകര്‍പ്പന്‍ ഇന്നിങ്‌സാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. 37 പന്തില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് കുശാല്‍ 66 റണ്‍സ് വാരിക്കൂട്ടിയത്. 10 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 22 റണ്‍സെടുത്ത തിസാര പെരേരയാണ് ലങ്കയുടെ മറ്റൊരു സ്‌കോറര്‍. ശര്‍ദ്ദുല്‍ താക്കൂറിന്റെ ഒരോവറില്‍ 27 റണ്‍സാണ് കുശാല്‍ വാരിക്കൂട്ടിയത്. വാഷിങ്ടണ്‍ സുന്ദറും യുസ്‌വേന്ദ്ര ചഹലും ഇന്ത്യക്കു വേണ്ടി രണ്ടു വിക്കറ്റെടുത്തു.

ടീം ഇന്ത്യയുടെ ഏറ്റവും മികച്ച 10 ഓപ്പണിങ് ജോടികള്‍, ഏറ്റവും ബെസ്റ്റ് ഇവര്‍ തന്നെ, സംശയം വേണ്ട

കരിയര്‍ അല്‍പ്പം കൂടി നീട്ടിയിരുന്നെങ്കില്‍... ഇവര്‍ സംഭവമായേനെ!! ജസ്റ്റ് മിസ്സ്...

ബ്ലാസ്‌റ്റേഴ്‌സില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു... ആദ്യം സിഫ്‌നിയോസ്, ഇപ്പോള്‍ ജാക്കിച്ചാന്ദും!! ഇനി?

1

നേരത്തേ ഓപ്പണര്‍ ശിഖര്‍ ധവാന്റെ (90) വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. 49 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറും ധവാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മനീഷ് പാണ്ഡെ 37 (35 പന്ത്, മൂന്നു ബൗണ്ടറി, 1 സിക്‌സര്‍), റിഷഭ് പന്ത് 23 (23 പന്ത്, 1 ബൗണ്ടറി, 1 സിക്‌സര്‍), ദിനേഷ് കാര്‍ത്തിക് 13* (ആറ് പന്ത്, 2 ബൗണ്ടറി) എന്നിവരും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തേകി.

രണ്ടു വിക്കറ്റിന് ഒമ്പത് റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇന്ത്യയെ കരകയറ്റിയത് ധവാന്‍-പാണ്ഡെ കൂട്ടുകെട്ടായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അക്കൗണ്ട് തുറക്കും മുമ്പ് പുറത്താക്കിയ ലങ്ക സുരേഷ് റെയ്‌നയെ ഒരു റണ്‍സെടുക്കാനേ അനുവദിച്ചുള്ളൂ. തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

Story first published: Tuesday, March 6, 2018, 15:45 [IST]
Other articles published on Mar 6, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍