വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ധവാന്‍, ശങ്കര്‍ അടുത്തതാര്? 10 ദിവസം, 4 കളികള്‍... ഇന്ത്യയെ ചതിച്ചത് ഐസിസിയോ?

രാഹുലും പരിക്കിന്റെ പിടിയിലാണ്

By Manu

ലണ്ടന്‍: ഈ ലോകകപ്പില്‍ പരിക്ക് ഏറ്റവും വലിയ വില്ലനായി മാറിയത് ടീം ഇന്ത്യക്കാണ്. ഒന്നിനു പിറകെ ഒന്നായി താരങ്ങള്‍ പരിക്കേറ്റ് വീഴുന്നത് ഇന്ത്യയെ സംബന്ധിത്തിച്ചിടത്തോളം ഒട്ടും ആശാവഹമല്ല. ഇതിനകം ഓപ്പണര്‍ ശിഖര്‍ ധവാനും ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പരിക്കു മൂലം കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ടീമിനു പുറത്തായിരുന്നു. ബാക്കപ്പ് ഓപ്പണറായി ടീമിലിടം പിടിച്ച ലോകേഷ് രാഹുലിന് ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ കളിയില്‍ പരിക്ക് പറ്റിയിരുന്നു.

അയാള്‍ വിഡ്ഢിയോ, വലിക്കുന്നത് കഞ്ചാവോ? മുന്‍ പാക് താരത്തെ കടന്നാക്രമിച്ച് ഹര്‍ഭജന്‍ അയാള്‍ വിഡ്ഢിയോ, വലിക്കുന്നത് കഞ്ചാവോ? മുന്‍ പാക് താരത്തെ കടന്നാക്രമിച്ച് ഹര്‍ഭജന്‍

ഇനി ആരൊക്കെയാണ് പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്നും പിന്‍മാറുകയെന്ന ആശങ്കയിലാണ് ആരാധകര്‍. തിരക്കേറിയ മല്‍സരക്രമമാണ് ഇന്ത്യക്കു വിനയായി കൊണ്ടിരിക്കുന്നത്.

10 ദിവസം കൊണ്ട് 4 കളികള്‍

10 ദിവസം കൊണ്ട് 4 കളികള്‍

ലോകകപ്പിലെ തിരക്കേറിയ മല്‍സക്രമമാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായ മാറിയിരിക്കുന്നത്. 10 ദിവസം കൊണ്ട് നാലു മല്‍സരങ്ങളാണ് ഇന്ത്യക്കു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം കഴിഞ്ഞു. ഇനി ഇന്നു ബംഗ്ലാദേശുമായും ആറിന് ശ്രീലങ്കയുമായും ഇന്ത്യക്കു ഏറ്റുമുട്ടേണ്ടതുണ്ട്.
ടൂര്‍ണമെന്റില്‍ ഇന്ത്യക്കാണ് ഇത്രയും തിരക്കേറിയ മല്‍സരക്രമമുള്ളത്. കാരണം, ലോകകപ്പില്‍ ഏറ്റവും വൈകി കളിച്ച ടീമും ഇന്ത്യയാണ്. ഒരാഴ്ചയോളം വൈകിയാണ് വിരാട് കോലിയും സംഘവും ആദ്യ മല്‍സരത്തിനിറങ്ങിയത്. ഇന്ത്യ ഏഴു മല്‍സരങ്ങളാണ് പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശൊഴികെ മറ്റുള്ളവരെല്ലാം എട്ടു മല്‍സരങ്ങള്‍ കളിച്ചുകഴിഞ്ഞു.

ഫിറ്റ്‌നസ് വെല്ലുവിളി

ഫിറ്റ്‌നസ് വെല്ലുവിളി

ലോകകപ്പ് പോലൊരു വലിയൊരു ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മല്‍സരങ്ങള്‍ കളിക്കേണ്ടി വരുന്നത് ഇന്ത്യക്കു മാത്രമല്ല ഏതു ടീമിനും വലിയ തിരിച്ചടിയാണ് സമ്മാനിക്കുക. ഫിറ്റനസ് നിലനിര്‍ത്തുകയെന്ന വലിയ വെല്ലുവിളിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നിലുളളത്. ഐപിഎല്ലിനു ശേഷം വലിയൊരു ഇടവേള ലഭിച്ചെങ്കിലും ഇപ്പോഴത്തെ തിരക്കേറിയ ഷെഡ്യൂള്‍ ഇന്ത്യന്‍ താരങ്ങളെ ബാധിച്ചിട്ടുണ്ടെന്നു വ്യക്തമാണ്.
ജൂണ്‍ 27ന് വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടിയ ഇന്ത്യക്ക് 30ന് ഇംഗ്ലണ്ടിനെ നേരിടേണ്ടിവന്നു. ഇന്നു ബംഗ്ലാദേശുമായി ഏറ്റുമുട്ടുന്ന ഇന്ത്യ ശനിയാഴ്ച വീണ്ടും കളത്തിലിറങ്ങുകയാണ്.

ഇനിയും പരിക്ക്?

ഇനിയും പരിക്ക്?

രണ്ടു താരങ്ങള്‍ പരിക്കേറ്റു പിന്മാറുകയും രണ്ടു പേര്‍ പരിക്കിന്റെ പിടിയിലുമുള്ള സാഹചര്യത്തില്‍ വീണ്ടുമൊരു പരിക്ക് ഇന്ത്യന്‍ ടീമിനു ഇനി താങ്ങാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ പരിക്കിന് കീഴടങ്ങാതിരിക്കാന്‍ താരങ്ങള്‍ ശ്രദ്ധ പുലര്‍ത്തിയേ തീരൂ.
ലോകകപ്പിന്റെ സെമി ഫൈനലിന് തൊട്ടരികിലാണ് ഇന്ത്യ. ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിക്കാനായാല്‍ വിരാട് കോലിക്കും സംഘത്തിനും അവസാന നാലു ടീമുകളിലൊന്നാവാം.

Story first published: Tuesday, July 2, 2019, 13:34 [IST]
Other articles published on Jul 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X