വിരാട് കോലി, ഇന്ത്യ ക്രിക്കറ്റിലെ 'ടാറ്റൂ മാന്‍'... വീണ്ടുമൊന്നു കൂടി, കോലിയുടെ കലക്ഷന്‍ കാണാം

Written By:

ബൈ: തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെയും ക്യാപ്റ്റന്‍സി മികവിലൂടെയും നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായി മാറിയ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്ക് മറ്റൊരു വീക്ക്‌നെസ് കൂടിയുണ്ട്. ക്രിക്കറ്റിനെക്കൂടാതെ ശരീരത്തില്‍ പച്ച കുത്തലാണ് കോലിയൂടെ മറ്റൊരു വീക്ക്‌നെസ് എന്നത് പലര്‍ക്കുമറിയാവുന്ന രഹസ്യമാണ്. ഇന്ത്യയുടെ ടാറ്റൂ മാനെന്നാണ് കോലി വിശേഷിപ്പിക്കപ്പെടുന്നത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ കോലി ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുകയാണ്. ലങ്കയില്‍ നടക്കാനിരിക്കുന്ന നിദാഹാസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും കോലിക്ക് വിശ്രമം നല്‍കിയിരുന്നു. അവധി ആഘോഷിക്കാന്‍ ലഭിച്ച അവസരം കോലി പാഴാക്കിയില്ല. മുംബൈയിലെ ടാറ്റൂ പാര്‍ലറിലെത്തി പുതിയൊരു ടാറ്റു കൂടി ഇന്ത്യന്‍ നായകന്‍ ശരീരത്തില്‍ പതിപ്പിച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കോലിയുടെ ടാറ്റൂ കലക്ഷനിലേക്ക് ഒന്നു കണ്ണോടിക്കാം.

 'ദൈവത്തിന്റെ കണ്ണ്'

'ദൈവത്തിന്റെ കണ്ണ്'

കോലിയുടെ ഇടതു തോളില്‍ ദൈവത്തിന്റെ കണ്ണ് എന്നു പറയപ്പെടുന്ന രൂപമാണ്‌ പച്ച കുത്തിയിരിക്കുന്നത്. ദുഷ്ട ശക്തികളെ പ്രതിരോധിക്കാനുള്ള രക്ഷാകവചത്തെയാണ് ഈ ചിഹ്നം പ്രതിനിധീകരിക്കുന്നത്.

ജപ്പാനീസ് യോദ്ധാവ്

ജപ്പാനീസ് യോദ്ധാവ്

ഇടതുകൈയില്‍ തന്നെ വാളേന്തി നില്‍ക്കുന്ന ജപ്പാനീസ് യോദ്ധാവിന്റെ രൂപവും കോലി പച്ച കുത്തിയിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടാറ്റൂകളിലൊന്നാണ് ഇതെന്ന് കോലി പറയുകയും ചെയ്തിട്ടുണ്ട്.
പച്ച കുത്തിയ രൂപത്തിലെ വാള്‍ തനിക്ക് കരുത്ത് നല്‍കുന്നതായും യോദ്ധാവില്‍ നിന്നാണ് താന്‍ ആത്മസംയമനവും അച്ചടക്കവുമെല്ലാം പഠിച്ചെടുക്കുന്നതെന്നും കോലി നേരത്തേ വ്യക്തമാക്കിയിരുന്നു.

 മല്‍സരങ്ങളുടെ എണ്ണം

മല്‍സരങ്ങളുടെ എണ്ണം

ഇടതു കൈയില്‍ കോലിയുടെ മൂന്നാമത്തെ ടാറ്റു ക്രിക്കറ്റ് കരിയറുമായി ബന്ധപ്പെട്ടതാണ്. ഇതുവരെ കളിച്ച 269 ടെസ്റ്റുകളുടെയും 175 ഏകദിനങ്ങളുടെയും എണ്ണമാണ് ഇവിടെ പച്ച കുത്തിയിരിക്കുന്നത്.

മാതാപിതാക്കളുടെ പേര്

മാതാപിതാക്കളുടെ പേര്

ജീവിതത്തിലും കരിയറിലുമെല്ലാം തന്റെ വഴികാട്ടികളായ മാതാപിതാക്കളോടുള്ള സ്‌നേഹവും ബഹുമാനവുമെല്ലാം ടാറ്റൂവിലൂടെയും കോലി ലോകത്തോട് വിളിച്ചു പറയുന്നുണ്ട്. ഹിന്ദിയില്‍ അച്ഛന്‍ പ്രേം കോലിയുടെയും അമ്മ സരോജ് കോലിയുടെയും പേര് അദ്ദേഹം കൈയില്‍ പച്ച കുത്തിയിട്ടുണ്ട്.

ശിവ ഭക്തന്‍

ശിവ ഭക്തന്‍

പരമശിവന്റെ കടുത്ത ഭക്തന്‍ കൂടിയാണ് കോലി. അതുകൊണ്ടു തന്നെ കൈലാസത്തില്‍ പരമശിവന്‍ ധ്യാനിച്ചിരിക്കുന്ന ടാറ്റൂവും അദ്ദേഹത്തിന്റെ കൈത്തണ്ടയുടെ പിറകിലായി പച്ച കുത്തിയിട്ടുണ്ട്.

സന്യാസി മഠം

സന്യാസി മഠം

സന്യാസി മഠത്തിന്റെ രൂപമാണ് കോലിയുടെ തോളില്‍ പച്ച കുത്തിയിട്ടുള്ളത്. സമാധാനത്തിന്റെയും കരുത്തിന്റെയും പ്രതീകം കൂടിയാണ് ഈ ചിഹ്നം.

സ്‌കോര്‍പ്പിയോണ്‍

സ്‌കോര്‍പ്പിയോണ്‍

കോലിയുടെ വലതു കൈയിലെ മാംസപേശിയില്‍ തന്റെ ജന്‍മരാശിയായ സ്‌കോര്‍പ്പിയോണ്‍ എന്നും പച്ച കുത്തിയിട്ടുണ്ട്.

അരങ്ങേറ്റക്കാരെന്ന് വില കുറച്ച് കാണേണ്ട... ഇവര്‍ എന്തിനും പോന്നവര്‍!! ആരാവും അദ്ഭുത താരം

'ഗംഭീര'യുഗം കഴിഞ്ഞു, ഇനി വിജയ തൃ'ക്കാര്‍ത്തിക' കാണാം... കൊല്‍ക്കത്തയെ കാര്‍ത്തിക് നയിക്കും

'ഗസ്റ്റ്' റോളിലെത്തി ഹീറോയായി!! അവസരങ്ങള്‍ കുറഞ്ഞിട്ടും ഇങ്ങനെ, ഇവരാണ് യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍

Story first published: Sunday, March 4, 2018, 12:07 [IST]
Other articles published on Mar 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍