വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇംഗ്ലണ്ടിന്റെ ലീഡ് അതിനുള്ളില്‍ ഒതുക്കിയാല്‍ ഇന്ത്യക്കു ജയിക്കാം- ബട്ട് പറയുന്നു

ആദ്യ ഇന്നിങ്‌സ് 95 റണ്‍സാണ് ഇന്ത്യക്കുണ്ടായിരുന്നത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നിര്‍ണായക ഘട്ടത്തിലേക്കു നീങ്ങവെ ഇന്ത്യയുടെ വിജയസാധ്യതയെക്കുറിച്ച് വിശകലനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ആദ്യ ദിനവും രണ്ടാം ദിനത്തിന്റെ ലഞ്ച് ബ്രേക്ക് വരെയും ഇന്ത്യക്കു മല്‍സരത്തില്‍ വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ മല്‍സരം ഏതു ഭാഗത്തേക്കും തിരിയാമെന്ന സാഹചര്യമാണുള്ളത്. എങ്കിലും നേരിയ മുന്‍തൂക്കം ഇന്ത്യക്കു തന്നെയാണ്.

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു 95 റണ്‍സാണ് ലഭിച്ചത്. ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ വെറും 183 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കായിരുന്നു. മറുപടിയില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ നേടിയത് 278 റണ്‍സായിരുന്നു. കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും ഫിഫ്റ്റികള്‍ നേടിയിരുന്നു.

 ഇന്ത്യയുടെ പോരാട്ടവീര്യം

ഇന്ത്യയുടെ പോരാട്ടവീര്യം

ഇന്ത്യയുടെ പോരാട്ടവീര്യത്തെ സല്‍മാന്‍ ബട്ട് തന്റെ യൂട്യൂബ് ചാനലിലൂടെ അഭിനന്ദിച്ചു. തോല്‍ക്കാന്‍ മനസ്സില്ലെന്ന സമീപനമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യക്കു മികച്ച വിജയങ്ങള്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടുമായുള്ള ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അനുഭവസമ്പത്ത് കുറഞ്ഞ കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും മുന്നില്‍ നിന്ന് ടീമിനു വേണ്ടി പോരാടി. ഇന്ത്യ നന്നായി പൊരുതി. 95 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിത്തരുന്നതില്‍ എല്ലാവരും സംഭാവന ചെയ്തു. ഇനി ബൗളര്‍മാരുടെ കൈയിലാണ്. സാഹര്യത്തോട് അവര്‍ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങളെന്നും ബട്ട് നിരീക്ഷിച്ചു.

 200ന് താഴെ ലീഡ്

200ന് താഴെ ലീഡ്

ഈ പിച്ചില്‍ ബാറ്റിങ് അത്ര എളുപ്പമല്ല. മൂടല്‍മഞ്ഞുള്ള സാഹചര്യങ്ങളില്‍ ബോള്‍ വളരെ നന്നായി സീം ചെയ്യും. ഇതു തുടരെ വിക്കറ്റുകള്‍ വീഴാനും ഇടയാക്കും. രണ്ടോ, മൂന്നോ വിക്കറ്റുകള്‍ ചിലപ്പോള്‍ അടുപ്പിച്ച് വീഴാനും സാധ്യതയുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരില്‍ ആരെങ്കിലുമൊരാള്‍ മികച്ച സ്‌പെല്‍ കാഴ്ചവയ്ക്കുകയാണെങ്കില്‍ എന്തും സംഭവിക്കാം. ഏതെങ്കിലുമൊരാള്‍ ഒരു സ്‌പെല്ലില്‍ മൂന്നോ, നാലോ വിക്കറ്റുകളെടുക്കുകയും മറ്റാരാള്‍ പിന്തുണ നല്‍കുകയും ചെയ്താല്‍ ഇംഗ്ലണ്ടിനെ ഒതുക്കാന്‍ ഇന്ത്യക്കു കഴിയും. ഇംഗ്ലണ്ടിന്റെ ലീഡ് 200ന് മുകളില്‍ പോവാതെ നോക്കാന്‍ ഇന്ത്യ ശ്രദ്ധിക്കണം. അതിനു കഴിഞ്ഞാല്‍ ഇന്ത്യക്കു ഈ ടെസ്റ്റില്‍ വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ബട്ട് വിലയിരുത്തി.

 നിലവാരത്തിലും താഴെ പോയാല്‍ തോല്‍ക്കും

നിലവാരത്തിലും താഴെ പോയാല്‍ തോല്‍ക്കും

ഇന്ത്യ തങ്ങളുടെ യഥാര്‍ഥ നിലവാരത്തില്‍ നിന്നും താഴേക്കു പോയാല്‍ മാത്രമേ ഈ പരമ്പരയില്‍ പരാജയപ്പെടാന്‍ സാധ്യതയുള്ളൂവെന്നു ബട്ട് അഭിപ്രായപ്പെട്ടു. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നല്ലൊരു തുടക്കം നിങ്ങള്‍ക്കു ലഭിക്കുകയാണെങ്കില്‍ എതിര്‍ ടീമിനു തിരിച്ചുവരികയെന്നത് എളുപ്പമാവില്ല. പ്രത്യേകിച്ചും ചില താരങ്ങളുടെ അഭാവം കൂടിയുള്ളപ്പോള്‍ അത് കൂടുതല്‍ ദുഷ്‌കരമാണ്.
ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഈ പരമ്പരയില്‍ കളിക്കുന്നില്ലെന്നത് ഓര്‍ക്കേണ്ടതുണ്ട്. കൂടാതെ ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ് എന്നിവരും ഇംഗ്ലീഷ് ടീമിലില്ല. ഇന്ത്യയുടെ തങ്ങളുടെ യഥാര്‍ഥ നിലവാരത്തിലും താഴെ പോവുകയാണെങ്കില്‍ മാത്രമേ ഈ പരമ്പര ഇന്ത്യക്കു നഷ്ടമാവുകയുള്ളൂ. ഇല്ലെങ്കില്‍ പരമ്പര ഇന്ത്യ നേടുമെന്നും ബട്ട് വിശദമാക്കി.

 ഇംഗ്ലണ്ടിനു ലീഡ്

ഇംഗ്ലണ്ടിനു ലീഡ്

ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇപ്പോള്‍ ലീഡ് നേടിക്കഴിഞ്ഞു. നാലാംദിനം രണ്ടാം സെഷനില്‍ 53 ഓവര്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു 160 റണ്‍സെടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് ഇപ്പോള്‍ 65 റണ്‍സിന് മുന്നിലാണ്.
തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലും ഫിഫ്റ്റിയുമായി ടീമിനെ മുന്നില്‍ നിന്നു നയിക്കുകയാണ് ക്യാപ്റ്റന്‍ ജോ റൂട്ട് (77*). ജോണി ബെയര്‍സ്‌റ്റോയാണ് (20*) ഒപ്പം ക്രീസിലുള്ളത്.

Story first published: Saturday, August 7, 2021, 19:12 [IST]
Other articles published on Aug 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X