For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഒടുവില്‍ ഒത്തുതീര്‍പ്പ്, മുടങ്ങിപ്പോയ ഒരു ടെസ്റ്റ് 2022ല്‍ ഇംഗ്ലണ്ടില്‍ കളിക്കും

മുംബൈ: ഇക്കഴിഞ്ഞ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെ ടെസ്റ്റ് മത്സരം കോവിഡ് ഭീതിയെത്തുടര്‍ന്ന് റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 2-1ന് മുന്നിലായിരുന്നു. ആദ്യ മത്സരം സമനിലയായപ്പോള്‍ ലോര്‍ഡ്‌സിലും ഓവലിലും ചരിത്ര ജയം നേടിയെടുക്കാന്‍ ഇന്ത്യക്കായി. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് പോസിറ്റീവായ സാഹചര്യത്തിലായിരുന്നു ഇന്ത്യ അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്മാറിയത്.

1

മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന ടെസ്റ്റിന് മണിക്കൂറുകള്‍ മുമ്പാണ് മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന തീരുമാനത്തിലേക്ക് ഇന്ത്യന്‍ ടീം എത്തിയത്. ഇതോടെ 200 കോടിയിലധികം പണം ഇസിബിക്ക് നഷ്ടമാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ പിന്മാറ്റത്തില്‍ കടുത്ത നിരാശ ഇസിബിയും താരങ്ങളും വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐപിഎല്ലും ടി20 ലോകകപ്പും വരാനിരിക്കുന്നത് പരിഗണിച്ച് ഇന്ത്യന്‍ ടീം പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.

Also Read: IPL 2021: പരീക്ഷയുണ്ട്, പരിശീലനത്തിനില്ല! എംബിഎ മികച്ച താരവുമാക്കി- വെങ്കിയെക്കുറിച്ച് മുന്‍ കോച്ച്

2

ഇതിന് പിന്നാലെ ഇസിബിയുമായി രമ്യതയിലെത്താനുള്ള ശ്രമത്തിലായിരുന്നു ബിസിസി ഐ ഉണ്ടായിരുന്നത്. ആദ്യം ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാതിരുന്ന ഇസിബി ഇപ്പോള്‍ ഒത്തുതീര്‍പ്പിന് തയ്യാറായിരിക്കുകയാണ്. ഇന്ത്യ പിന്മാറിയ ടെസ്റ്റ് 2022ല്‍ ഇംഗ്ലണ്ടില്‍ വെച്ച് തന്നെ കളിക്കാമെന്ന തീരുമാനത്തിലേക്കാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും എത്തിയിരിക്കുന്നത്.

Also Read: IPL 2021: വെങ്കടേഷ് അയ്യര്‍ അടുത്ത യുവരാജ്! പാര്‍ഥിവിന്റെ പ്രശംസ, സൂപ്പറെന്നു സ്വാനും

3

അടുത്ത വര്‍ഷം മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പര ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുമെന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഇതിനോടൊപ്പം ഇന്ത്യ പിന്മാറിയ ഒരു ടെസ്റ്റ് കൂടി കളിക്കുന്നതോടെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. ഇന്ത്യ പെട്ടെന്ന് പിന്മാറ്റം പ്രഖ്യാപിച്ചതോടെ ടിക്കറ്റുകളുടെ പണം ഉള്‍പ്പെടെ ഇസിബിക്ക് മടക്കി നല്‍കേണ്ടതായി വന്നു. വളരെയധികം ആരാധകര്‍ ഒത്തുകൂടുന്ന വേദികളിലൊന്നാണ് മാഞ്ചസ്റ്റര്‍.

Also Read: IPL 2021: കെകെആറില്‍ സൂര്യകുമാറിന് മൂന്നാം നമ്പര്‍ നല്‍കാത്തതോര്‍ത്ത് ഖേദിക്കുന്നു- ഗൗതം ഗംഭീര്‍

4

കൂടാതെ സ്‌പോണ്‍സര്‍മാര്‍ക്കും ഇസിബി നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഉണ്ടായി. എന്നാല്‍ അടുത്ത വര്‍ഷം പരിമിത ഓവര്‍ പരമ്പരക്കൊപ്പം ഒരു ടെസ്റ്റും കളിക്കുന്നതോടെ ഈ നഷ്ടങ്ങളെല്ലാം നികത്താന്‍ ഇസിബിക്ക് സാധിച്ചേക്കും. ഈ സമയമാകുമ്പോഴേക്കും കോവിഡ് കേസുകളിലും കുറവ് വന്നാല്‍ കൂടുതല്‍ ലാഭം നേടാന്‍ സാധിക്കുമെന്നാണ് ഇസിബിയുടെ പ്രതീക്ഷ. മത്സരം ജയിക്കുകയോ സമനിലയാക്കുകയോ ചെയ്താല്‍ പരമ്പര ഇന്ത്യയിലേക്കെത്തിക്കാന്‍ കോലിക്കും സംഘത്തിനുമാവും. അതേ സമയം ജയിച്ചാല്‍ മാത്രമെ ആതിഥേയരായ ഇംഗ്ലണ്ടിന് സമനില പിടിക്കാനാവും. 14 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടമാണ് കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് കൈയകലത്ത് ഇന്ത്യക്ക് നഷ്ടമായത്.

Also Read: IPL 2021: വെങ്കിയുടെ കളി തുടങ്ങിയിട്ടേയുള്ളൂ! ഇതു വെറും സാംപിളെന്നു ഇര്‍ഫാന്‍

5

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ട് യുഎഇയിലേക്കാണ് പോയത്. ഐപിഎല്ലിനുവേണ്ടി മനപ്പൂര്‍വ്വം ഇന്ത്യന്‍ താരങ്ങള്‍ അന്താരാഷ്ട്ര മത്സരം റദ്ദാക്കുകയായിരുന്നുവെന്ന തരത്തിലും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പല ഇംഗ്ലണ്ട് താരങ്ങളും ഐപിഎല്ലില്‍ നിന്ന് പിന്മാറുകയും ചെയ്തു.

Also Read: IPL 2021: 'അവനായിരിക്കും ഇന്ത്യയുടെ ഭാവി നായകന്‍', ഡല്‍ഹി താരത്തെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്

6

Also Read: IPL 2021: ആര്‍സിബിക്കെതിരേ മുംബൈയെ രക്ഷിക്കാന്‍ ഹര്‍ദിക് എത്തുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ഇതാ

ഇംഗ്ലണ്ടില്‍ വെച്ച് മറ്റ് ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായിരുന്നെങ്കില്‍ ഐപിഎല്ലും ടി20 ലോകകപ്പും പ്രതിസന്ധിയിലാവുമായിരുന്നു. ഐപിഎല്ലിന്റെ 2021 സീസണിന്റെ ആദ്യ പാദം പിന്നിട്ടപ്പോഴേക്കും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. രണ്ടാംപാദം കര്‍ശന സുരക്ഷയൊരുക്കി യുഎഇയില്‍ നടത്താന്‍ എല്ലാം സജ്ജമായിക്കഴിഞ്ഞതിനാല്‍ത്തന്നെ കോവിഡ് കേസ് ഉണ്ടായാല്‍ വലിയ സാമ്പത്തിക നഷ്ടം ബിസിസി ഐക്ക് നേരിടേണ്ടി വരും. അതുകൊണ്ടാണ് സാഹസത്തിന് മുതിരാതെ ഇംഗ്ലണ്ടില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ തന്നെ ഇന്ത്യന്‍ ടീം പിന്മാറിയത്. ഇംഗ്ലണ്ടില്‍വെച്ച് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നെങ്കിലും ടി20 ലോകകപ്പിനെയും അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് പെട്ടെന്ന് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യന്‍ ടീം തീരുമാനിച്ചത്.

Story first published: Saturday, September 25, 2021, 19:07 [IST]
Other articles published on Sep 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+