IPL 2021: കെകെആറില്‍ സൂര്യകുമാറിന് മൂന്നാം നമ്പര്‍ നല്‍കാത്തതോര്‍ത്ത് ഖേദിക്കുന്നു- ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: സമീപകാലത്തായി ഏറ്റവും മികച്ച ബാറ്റിങ് പ്രകടനത്തോടെ വിസ്മയിപ്പിക്കുന്ന ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. 2018ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷമാണ് സൂര്യകുമാര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മുംബൈയിലെത്തിയതാണ് കരിയറില്‍ വഴിത്തിരിവായതെന്ന് സൂര്യകുമാറും തുറന്ന് പറഞ്ഞിട്ടുണ്ട്. മുംബൈ ടോപ് ഓഡറിലേക്ക് പരിഗണിച്ചപ്പോള്‍ അത് കൃത്യമായി മുതലാക്കാന്‍ താരത്തിനായി. ഇതോടെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിലും ഇടം പിടിക്കാന്‍ സൂര്യകുമാറിന് സാധിച്ചു.

ലോകകപ്പില്‍ നാലാം നമ്പറില്‍ ഇന്ത്യ പരിഗണിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ് സൂര്യകുമാര്‍. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് സൂര്യകുമാര്‍ തന്റെ ഐപിഎല്‍ കരിയറില്‍ വളര്‍ച്ച കൈവരിക്കുന്നത്. 2014 മുതല്‍ 2017വെര കെകെആറിന്റെ ഭാഗമായിരുന്നു അദ്ദേഹം. മധ്യനിരയിലായിരുന്നു കെകെആര്‍ അദ്ദേഹത്തെ പരിഗണിച്ചത്. ഫിനിഷറെന്ന നിലയില്‍ പല തവണ മികവ് കാട്ടാനും സൂര്യക്ക് സാധിച്ചു. എന്നാല്‍ ഒരു തവണ പോലും കെകെആര്‍ ടോപ് ഓഡറിലേക്ക് സൂര്യയെ പരിഗണിച്ചില്ല.

ഇപ്പോഴിതാ കെകെആറില്‍ സൂര്യകുമാറിനെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിന് പരിഗണിക്കാത്തതോര്‍ന്ന് ഇന്നും നിരാശപ്പെടുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു സൂര്യകുമാര്‍ കെകെആറില്‍ കളിച്ചത്. അന്ന് യൂസഫ് പഠാന്‍,മനീഷ് പാണ്ഡെ തുടങ്ങിയ താരങ്ങള്‍ തിളങ്ങി നില്‍ക്കുന്ന സമയമായതിനാല്‍ ഒരു തവണപോലും കെകെര്‍ സൂര്യക്ക് ടോപ് ഓഡറില്‍ അവസരം നല്‍കിയില്ല.
Also Read: IPL 2021: കെയ്ന്‍ വില്യംസണും ഹൈദരാബാദിനെ രക്ഷിക്കാനാവുന്നില്ല, പുതിയ നായകനെത്തുമോ?

'കെകെആറില്‍ മൂന്നാം നമ്പറില്‍ സൂര്യകുമാറിനെ പരിഗണിക്കാന്‍ സാധിച്ചില്ലല്ലോ എന്നത് ഇന്നും ഓര്‍ത്ത് നിരാശപ്പെടുന്ന കാര്യമാണ്. യൂസഫും മനീഷും ഒപ്പമുള്ളതിനാല്‍ അവനെ ഫിനിഷറായാണ് എപ്പോഴും പരിഗണിച്ചത്. നിരവധി താരങ്ങള്‍ കൂടുമാറിപ്പോയിട്ടുണ്ട്. എന്നാല്‍ കെകെആറിന്റെ കാഴ്ചപ്പാടില്‍ സൂര്യകുമാര്‍ യാദവിനെ ടീം വിടാന്‍ അനുവദിച്ചതാണ് കെകെആറിന് സംഭവിച്ച വലിയ നഷ്ടം. നാല് വര്‍ഷത്തോളം മികച്ച നിലയില്‍ വളര്‍ത്തിക്കൊണ്ട് വരികയും പിന്നീട് പോകാന്‍ അനുവദിക്കുകയും ചെയ്ത താരം ഇപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ഞങ്ങള്‍ ഒരിക്കല്‍ പോലും അവന് മൂന്നാം നമ്പര്‍ നല്‍കിയില്ല. അതിനാല്‍ത്തന്നെ സീസണില്‍ 400-500 റണ്‍സ് നേടാന്‍ ഏഴാം നമ്പറില്‍ അവന് സാധിച്ചുമില്ല'-ഗംഭീര്‍ പറഞ്ഞു.
Also Read: IPL 2021: 'റിഷഭ് പന്ത് ആധുനിക ക്രിക്കറ്റിലെ സെവാഗ്', പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍

കെകെആറിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ് ഗംഭീര്‍. അന്ന് മികച്ച താരക്കരുത്ത് കെകെആറിനുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിനിന്നിരുന്ന താരങ്ങള്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ സ്വാഭാവികമായും അവര്‍ക്ക് കെകെആര്‍ ടോപ് ഓഡറില്‍ അവസരം നല്‍കി. സൂര്യ ഫിനിഷര്‍ റോള്‍ നന്നായി ചെയ്തിരുന്നതിനാല്‍ മറ്റൊരു പൊസിഷനിലേക്ക് മാറ്റാന്‍ കെകെആര്‍ തയ്യാറായുമില്ല.

2018ല്‍ മുംബൈക്ക് ടോപ് ഓഡറിലേക്കും ഓപ്പണിങ്ങിലേക്കും ആളെ ആവിശ്യമുണ്ടായിരുന്നതിനാല്‍ സൂര്യയെ ടോപ് ഓഡറിലേക്ക് പരിഗണിച്ചു. ഓപ്പണറായും മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം സൂര്യ തിളങ്ങിയതോടെ ടോപ് ഓഡറിലെ മുംബൈയുടെ നിര്‍ണ്ണായക താരമായും സൂര്യകുമാര്‍ മാറി. ഇന്ത്യന്‍ ടീമിലേക്ക് വിളികാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായ സൂര്യക്ക് ഒടുവില്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യ അരങ്ങേറ്റത്തിനുള്ള അവസരം നല്‍കി.
Also Read: IPL2021: 'റിഷഭ് മികച്ച നായകന്‍, ക്രീസില്‍ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുന്നു- ഇര്‍ഫാന്‍ പഠാന്‍

Also Read: കരിയര്‍ വേണമെങ്കില്‍ പണിയെടുക്കണം, ഇത് ശ്രദ്ധിക്കണം; ക്രുണാല്‍ പാണ്ഡ്യയോട് മഞ്ജരേക്കര്‍
അരങ്ങേറ്റ ടി20 മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ നേരിട്ട ആദ്യ പന്തില്‍ ജോഫ്രാ ആര്‍ച്ചറെ സിക്‌സര്‍ പറത്തിയാണ് വരവറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പകരക്കാരനായും സൂര്യകുമാറിനെ പരിഗണിച്ചിരുന്നു. രണ്ടാം പാദത്തിലെ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ സൂര്യക്കായിട്ടില്ല. എന്നാല്‍ ഫോമിലേക്കെത്തിയാല്‍ ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ള അസാമാന്യ പ്രതിഭയുള്ള താരമാണ് സൂര്യകുമാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications