For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'റിഷഭ് പന്ത് ആധുനിക ക്രിക്കറ്റിലെ സെവാഗ്', പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഈ സീസണിലെ കുതിപ്പിന് പിന്നില്‍ റിഷഭ് പന്തിന്റെ നായകമികവിന്റെ പങ്ക് ചെറുതല്ല. ആദ്യ പാദത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിച്ച റിഷഭ് രണ്ടാം പാദത്തിലും ടീമിന് വിജയത്തുടക്കം നല്‍കിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ ഒമ്പത് വിക്കറ്റിന് 134 എന്ന നിലയിലേക്ക് തളച്ചിട്ട ഡല്‍ഹി 13 പന്ത് ബാക്കിനിര്‍ത്തിയാണ് ജയം സ്വന്തമാക്കിയത്.

1

മത്സരത്തില്‍ നായകനെന്ന നിലയില്‍ തിളങ്ങിയ റിഷഭ് ബാറ്റുകൊണ്ടും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. 21 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് റിഷഭ് നേടിയത്. പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ നായകനെന്ന നിലയില്‍ റിഷഭിന് സാധിച്ചു. നായകനെന്ന സമ്മര്‍ദ്ദമില്ലാതെ 166.66 സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ റിഷഭിനായി. ഇപ്പോഴിതാ റിഷഭിന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

Also Read: IPL 2021: കോലിയും രോഹിത്തുമെല്ലാം ഇനി ധവാന് പിന്നില്‍! മുന്നില്‍ റെയ്‌ന മാത്രം

2

റിഷഭ് ആധുനിക ക്രിക്കറ്റിലെ സെവാഗാണെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്. 'വീരേന്ദര്‍ സെവാഗ് ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ് എന്നിവര്‍ അവര്‍ സ്‌കോറുകള്‍ നേടുന്നുണ്ടായിരുന്നു. എന്നാല്‍ അവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു സെവാഗ്. പൊട്ടിത്തെറിക്കുന്ന ശൈലി.

Also Read: IPL 2021: ക്യാപ്റ്റന്‍മാര്‍ വാഴാതെ യുഎഇ, ബാറ്റിങില്‍ ഭൂരിഭാഗവും ഫ്‌ളോപ്പ്!- ഒരു ഫിഫ്റ്റി പോലുമില്ല

3

സിക്‌സിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നു. ഇരട്ട സെഞ്ച്വറിയും സിക്‌സിലൂടെ നേടുന്നു ട്രിപ്പിള്‍ സെഞ്ച്വറിയും സിക്‌സിലൂടെ നേടുന്നു. ഇത്തരത്തിലുള്ള ബാറ്റിങ് ടെസ്റ്റ് ക്രിക്കറ്റില്‍ അന്ന് കാണാനില്ലായിരുന്നു. സെവാഗിനെപ്പോലെ അടിച്ചുകളിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ ഇന്ന് നിരവധിയുണ്ട്. എന്നാല്‍ സ്‌ഫോടന ബാറ്റിങ് കാഴ്ചവെക്കാന്‍ സെവാഗിനെപ്പോലെ സാധിക്കുന്നത് റിഷഭിനാണ്'-സഞ്ജയ് പറഞ്ഞു.

Also Read: IPL 2021: 'ജീവന്‍' തിരിച്ചു കിട്ടിയത് രണ്ടു തവണ, എന്നിട്ടും മുതലാക്കാതെ വില്ലി- മൂന്നാം തവണ വീണു

4

മൈതാനത്തിന്റെ ഏത് വശത്തേക്കും അനായാസമായി ഷോട്ട് പായിക്കാന്‍ റിഷഭിന് മികവുണ്ട്. ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സനേയും ജോഫ്രാ ആര്‍ച്ചറേയും റിവേഴ്‌സ് സ്‌കൂപ്പിലൂടെ ബൗണ്ടറി പായിച്ച താരമാണ് റിഷഭ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍കൂടിയാണ് അദ്ദേഹം. ടെസ്റ്റിലും അതിവേഗം റണ്‍സുയര്‍ത്തുന്ന ശൈലിയാണ് റിഷഭ് പിന്തുടരുന്നത്. ഇത് താരത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.

Also Read: IPL 2021: അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയേക്കാള്‍ പ്രതിഫലം വാങ്ങുന്ന അഞ്ച് താരങ്ങളിതാ

5

കൃത്യമായ പദ്ധതിയിലൂടെ ആക്രമിക്കുന്ന താരമാണ് റിഷഭെന്നും സഞ്ജയ് അഭിപ്രായപ്പെട്ടു. 'ഇംഗ്ലണ്ടിനെതിരേ പലപ്പോഴും റിഷഭിന്റെ ഷോട്ടുകള്‍ വളരെ സാഹസികമായതായിരുന്നു. എന്നാല്‍ അതിന്റെ യാതൊരു സമ്മര്‍ദ്ദവും അവനില്‍ കാണാന്‍ സാധിക്കില്ല. കാരണം അതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം തന്നെയാണ്. വലിയ താരമൂല്യമുള്ള താരമാണവന്‍'-സഞ്ജയ് പറഞ്ഞു. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റപ്പോള്‍ 2021 സീസണിന്റെ തുടക്കമാണ് ഡല്‍ഹിയുടെ നായകസ്ഥാനം റിഷഭിന് ലഭിക്കുന്നത്. ക്യാപ്റ്റനായതോടെ പതിവില്‍കൂടുതല്‍ പക്വത കാട്ടിയ താരം ഏവരേയും അമ്പരിപ്പിക്കുന്ന നായകമികവാണ് കാട്ടിയത്. ഇതാണ് രണ്ടാം പാദത്തിലും നായകനായി തുടരാന്‍ റിഷഭിന് അവസരം ഒരുക്കി നല്‍കിയത്.

Also Read: IPL 2021: വന്നു, കണ്ടു, മടങ്ങി! വാര്‍ണര്‍ക്കു രക്ഷയില്ല, ഈ നാണക്കേട് 2016നു ശേഷമാദ്യം

6

Also Read: IPL 2021: വരുന്ന സീസണില്‍ പുതിയ രണ്ട് ടീമുകള്‍, നായകസ്ഥാനത്തേക്ക് ഈ അഞ്ച് പേര്‍ യോഗ്യര്‍

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് മാറിയിട്ടുണ്ട്. ഏത് ഫോര്‍മാറ്റിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ റിഷഭിന് സാധിക്കുന്നു. ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടി20 നായകസ്ഥാനം ഒഴിയുന്നതോടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ള താരമാണ് റിഷഭ് പന്ത്. ഇത്തവണ ഡല്‍ഹിയെ കിരീടത്തിലേക്കെത്തിക്കാനായാല്‍ റിഷഭിന്റെ കരിയറില്‍ത്തന്നെ അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കും. രണ്ടാം പാദത്തില്‍ ഡല്‍ഹിക്കൊപ്പമുള്ള പ്രകടനം റിഷഭിന് നിര്‍ണ്ണായകമാവും.

Story first published: Thursday, September 23, 2021, 17:07 [IST]
Other articles published on Sep 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+