IPL 2021: ക്യാപ്റ്റന്‍മാര്‍ വാഴാതെ യുഎഇ, ബാറ്റിങില്‍ ഭൂരിഭാഗവും ഫ്‌ളോപ്പ്!- ഒരു ഫിഫ്റ്റി പോലുമില്ല
ഐപിഎല്ലിന്റെ രണ്ടാംപാദ മല്‍സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിച്ചപ്പോള്‍ എട്ടു ഫ്രാഞ്ചൈസികളുടെയും ക്യാപ്റ്റന്‍മാര്‍ക്കു ബാറ്റിങില്‍ തിളങ്ങാനായിട്ടില്ല. ഒരാള്‍ പോലും യുഎഇയിലെ ആദ്യറൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഫിഫ്റ്റി തികച്ചിട്ടില്ലെന്നു കാണാം. രണ്ടു പേര്‍ മാത്രമേ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുമുള്ളൂ.
യുഎഇയില്‍ മുഴുവന്‍ ടീമുകളുടെയും ആദ്യ റൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ചു കഴിഞ്ഞു. വ്യാഴാഴ്ച നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ വിജയികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടത്തോടെ രണ്ടാംറൗണ്ട് ആരംഭിക്കും. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുതല്‍ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വരെയുള്ള ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റന്‍മാരുടെ ബാറ്റിങ് പ്രകടനം നമുക്കൊന്നു പരിശോധിക്കാം.

രാഹുല്‍ തലപ്പത്ത്
ക്യാപ്റ്റന്‍മാരില്‍ യുഎഇയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത് പഞ്ചാബ് കിങ്‌സിന്റെ ഓപ്പണര്‍ കൂടിയായ കെഎല്‍ രാഹുലാണ്. 49 റണ്‍സാണ് അദ്ദേഹം നേടിയത്. ചൊവ്വാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിലായിരുന്നു ഇത്. 33 ബോളില്‍ നിന്നായിരുന്നു രാഹുല്‍ 49 റണ്‍സെടുത്തത്. നാലു ബൗണ്ടറികളും രണ്ടു സിക്‌സറും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷെ ഫിഫ്റ്റിക്ക് ഒരു റണ്‍സകലെ അദ്ദേഹത്തിനു അടിതെറ്റുകയായിരുന്നു. ചേതന്‍ സക്കരിയയുടെ ബൗളിങില്‍ കാര്‍ത്തിക് ത്യാഗിക്കു രാഹുല്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ പക്ഷെ പഞ്ചാബ് വിജയത്തിനരികെ കാലിടറി വീണു. രണ്ടു റണ്‍സിനായിരുന്നു രാഹുലിന്റെ ടീമിനെ രാജസ്ഥാന്‍ റോയല്‍സ് ഞെട്ടിച്ചത്.
രണ്ടാംസ്ഥാനത്തുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇന്നു നടന്ന കളിയില്‍ റിഷഭ് പുറത്താവാതെ 35 റണ്‍സെടുത്തിരുന്നു. 21 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. വിജയലക്ഷ്യം വലുതായിരുന്നെങ്കില്‍ ഒരുപക്ഷെ രാഹുലിനെ മറികടന്ന് റിഷഭ് ഒന്നാംസ്ഥാനത്തേക്കു കയറുമായിരുന്നു. റണ്‍ ചേസില്‍ എട്ടു വിക്കറ്റിന്റെ അനായാസ വിജയമായിരുന്നു ഡിസി നേടിയത്.

ആരും 20 റണ്‍സ് പോലുമെടുത്തില്ല
രാഹുലും റിഷഭും കഴിഞ്ഞാല്‍ മറ്റുള്ള ആറു ക്യാപ്റ്റന്മാരില്‍ ആരും 20 റണ്‍സ് പോലും കടന്നിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ന്യൂസിലാന്‍ഡ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണാണ് മൂന്നാംസ്ഥാനത്ത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 26 ബോളില്‍ ഒരു ബൗണ്ടറിയോടെ 18 റണ്‍സാണ് അദ്ദേഹം നേടിയത്.
മല്‍സരത്തില്‍ രണ്ടു തവണ ജീവന്‍ തിരിച്ചുകിട്ടിയതാണ് വില്ല്യംസണിനെ ഇത്രയെങ്കിലും റണ്ണെടുക്കാന്‍ സഹായിച്ചത്. ആദ്യ തവണ ഡിസി ക്യാച്ച് മുതലാക്കിയിരുന്നെങ്കില്‍ വില്ലി 15 റണ്‍സെടുത്തു മടങ്ങുമായിരുന്നു. മല്‍സരത്തില്‍ എസ്ആര്‍ച്ച് എട്ടു വിക്കറ്റിനു പരാജയപ്പെടുകയും ചെയ്തു. ഇതോടെ അവര്‍ പ്ലേഓഫ് കാണാതെ പുറത്താവുമെന്ന ഭീഷണിയിലാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഓറഞ്ച് ആര്‍മിക്ക് എട്ടു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ വിജയിക്കാനായിട്ടുള്ളൂ.

പൊള്ളാര്‍ഡ് മൂന്നാമത്
യുഎയിലെ ഉദ്ഘാടനമല്‍സരത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നയിച്ച വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ് മൂന്നാമന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ യുഎഇയിലെ ആദ്യ കളിയില്‍ 15 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. 14 ബോളുകളില്‍ നിന്നായിരുന്നു ഇത്. മറ്റുള്ള ക്യാപ്റ്റന്‍മാരൊന്നും ബാറ്റിങില്‍ രണ്ടക്കം പോലും കടക്കാനാവാതെ ദുരന്തമായി മാറി.
മറ്റു ക്യാപ്റ്റന്‍മാരുടെ പ്രകടനം ഇങ്ങനെയാണ്-
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എംഎസ് ധോണി (3 റണ്‍സ്, അഞ്ച് ബോള്‍, എതിരാളി മുംബൈ ഇന്ത്യന്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി (5 റണ്‍സ്, 4 ബോള്‍, എതിരാളി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ (4 റണ്‍സ്, 5 ബോള്‍, എതിരാളി പഞ്ചാബ് കിങ്‌സ്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications