Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയേക്കാള്‍ പ്രതിഫലം വാങ്ങുന്ന അഞ്ച് താരങ്ങളിതാ

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലൂടെ പിറന്ന മറ്റൊരു ഇതിഹാസം തന്നെയാണ് കോലി. ലോക ക്രിക്കറ്റില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക പ്രമുഖ ബാറ്റ്‌സ്മാനാണ് കോലി.

1

റെക്കോഡ് ബാറ്റിങ് പ്രകടനം നടത്തുന്നതിനാല്‍ അതിനനുസരിച്ചുള്ള താരമൂല്യവും കോലിക്കുണ്ട്. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട ഏറ്റവും സമ്പാദ്യമുള്ള 100 അത്‌ലറ്റുമാരില്‍ 66ാം സ്ഥാനത്താണ് കോലി. ബിസിസി ഐയുടെ എപ്ലസ് കരാറുള്ള കോലിക്ക് കോടികള്‍ പ്രതിഫലമായി ലഭിക്കുന്നുണ്ട്. ആര്‍സിബിയില്‍ നിന്ന് 17 കകോടിയോളം പ്രതിഫലം ലഭിക്കുന്നുണ്ട്. എംആര്‍എഫ്,പ്യൂമ,ഹീറോ,മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്,വിവോ,ബ്ലൂ സ്റ്റാര്‍,ഹിമാലയ,ഔഡി ഇന്ത്യ,വിക്‌സ് ഇന്ത്യ തുടങ്ങിയവയുടൊക്കെ ബ്രാന്റ് അംബാസഡറാണ് കോലി. ഇതില്‍ നിന്നെല്ലാം വലിയ വരുമാനവും കോലിക്കുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയേക്കാള്‍ പ്രതിഫലം വാങ്ങുന്ന അഞ്ച് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: രാജസ്ഥാന് ആവേശ ജയം, പിന്നാലെ സഞ്ജുവിന് തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന്‍ ജോ റൂട്ട് ഈ പട്ടികയിലൊരാളാണ്. പരിമിത ഓവര്‍ ടീമില്‍ പലപ്പോഴും ടീമിന് പുറത്താണെങ്കിലും ഇംഗ്ലണ്ടിന്റെ ടെസ്റ്റിലെ പ്രധാന താരമാണ് റൂട്ട്. ഫാബുലസ് ഫോര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന റൂട്ടിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ വാര്‍ഷിക വരുമാനം 7.22 കോടിയാണ്. കോലിക്ക് ലഭിക്കുന്നത് ഏകദേശം 7 കോടിയോളമാണ്. അതും മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ട്. അതേ സമയം ടി20 ടീമിലേക്ക് ഇംഗ്ലണ്ട് പരിഗണിക്കാറേയില്ലാത്ത റൂട്ടിന് കോലിയേക്കാള്‍ പ്രതിഫലം ഇസിബി നല്‍കുന്നുണ്ട്. റൂട്ടാണ് ടെസ്റ്റ് നായകന്മാരില്‍ ഏറ്റവും പ്രതിഫലം നേടുന്ന താരവും.

Also Read: IPl 2021: 'അവന്‍ ഞങ്ങളുടെ ബ്രെറ്റ് ലീ', കാര്‍ത്തിക് ത്യാഗിയെ പ്രശംസിച്ച് സഞ്ജു, ഏറ്റെടുത്ത് മുന്‍ താരങ്ങള്‍

ജോഫ്രാ ആര്‍ച്ചര്‍

ജോഫ്രാ ആര്‍ച്ചര്‍

മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടിന്റെ നിര്‍ണ്ണായക പേസര്‍മാരിലൊരാളാണ് യുവതാരം ജോഫ്രാ ആര്‍ച്ചര്‍. അതിവേഗ പന്തുകളോടൊപ്പം മികച്ച ലൈനും ലെങ്തും ആര്‍ച്ചര്‍ക്കുണ്ട്. അതിനാല്‍ത്തന്നെ ഐപിഎല്ലും ബിബിഎല്ലുമടക്കമുള്ള ഒട്ടുമിക്ക പ്രമുഖ ഫ്രാഞ്ചൈസി ക്രിക്കറ്റിലെയും നിര്‍ണ്ണായക താരമാണ് ആര്‍ച്ചര്‍. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണെങ്കിലും ആര്‍ച്ചറുടെ താരമൂല്യം അത്ര പെട്ടെന്നൊന്നും നഷ്ടപ്പെടുന്നതല്ല. ഏകദേശം 9.39 കോടി രൂപയാണ് ഇസിബി പ്രതിവര്‍ഷം ആര്‍ച്ചര്‍ക്ക് നല്‍കുന്നതല്ല. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആര്‍ച്ചറുടെ അഭാവം ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടിയാണ്.

Also Read: IPL 2021: 'ഈ തോല്‍വി ഉള്‍ക്കൊള്ളാനാവുന്നില്ല', തെറ്റുകളില്‍ നിന്ന് പഠിച്ചില്ല- കെ എല്‍ രാഹുല്‍

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്. മൂന്ന് ഫോര്‍മാറ്റിലും മാച്ച് വിന്നറായ സ്‌റ്റോക്‌സാണ് 2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്റെ അലമാരയിലെത്തിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് അദ്ദേഹം. നിലവില്‍ മാനസിക പ്രശ്‌നത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് സ്റ്റോക്‌സ്. ഏകദേശം 8.75 കോടിയാണ് ഇസിബി സ്‌റ്റോക്‌സിന് നല്‍കുന്ന വാര്‍ഷിക പ്രതിഫലം.

Also Read: IPL 2021: 'സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല', പാതിവഴിയില്‍ കോലിയുടെ നായകസ്ഥാനം തെറിക്കുമോ?

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

ഫാബുലസ് ഫോറില്‍ ഉള്‍പ്പെടുന്ന മറ്റൊരു താരമാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. മുന്‍ ഓസീസ് നായകനായിരുന്ന സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെടാതിരുന്നെങ്കില്‍ ഇനിയും താരമൂല്യം ഉയരുമായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഓസീസ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന സ്മിത്തിന് പ്രതിഫലമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കുന്നത് 26 കോടിയോളം രൂപയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് നിലവില്‍ സ്മിത്ത്.

Also Read: IPL 2021: ഡല്‍ഹി x ഹൈദരാബാദ്, ചരിത്രമെഴുതാന്‍ അമിത്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളുമറിയാം

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ട് നിര്‍ണ്ണായകമായിരു കരുതുന്ന താരമാണ് ജോസ് ബട്‌ലര്‍.വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബട്‌ലര്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമായ താരമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ്. ഏകദേശം 19 കോടി രൂപയാണ് ബട്‌ലര്‍ക്ക് പ്രതിവര്‍ഷം ഇസിബി നല്‍കുന്നത്. ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദത്തില്‍ ബട്‌ലര്‍ പങ്കെടുക്കുന്നില്ല. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടാണ് ബട്‌ലര്‍.

Story first published: Wednesday, September 22, 2021, 20:25 [IST]
Other articles published on Sep 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+