For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഈ തോല്‍വി ഉള്‍ക്കൊള്ളാനാവുന്നില്ല', തെറ്റുകളില്‍ നിന്ന് പഠിച്ചില്ല- കെ എല്‍ രാഹുല്‍

ദുബായ്: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ പഞ്ചാബ് കിങ്‌സിന്റെ തോല്‍വിയെ ദൗര്‍ഭാര്യകരം എന്ന് മാത്രമാണ് വിശേഷിപ്പിക്കാനാവുക. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ ഡെത്ത് ഓവറില്‍ പിടിച്ചുകെട്ടി 185 എന്ന സ്‌കോറിലേക്ക് പഞ്ചാബ് ബൗളര്‍മാര്‍ ഒതുക്കി. മറുപടിക്കിറങ്ങിയ പഞ്ചാബ് 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലായിരുന്നു.

തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു, KL Rahul പറയുന്നു

അവസാന ഓവറില്‍ എട്ട് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ നാല് റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം, ദീപക് ഹൂഡ എന്നിവരെല്ലാം ക്രീസില്‍ ഉണ്ടായിരുന്നിട്ടും ഒരു റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. അവസാന ഓവറില്‍ ഒരു റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത കാര്‍ത്തിക് ത്യാഗിയുടെ പ്രകടനമാണ് രാജസ്ഥാന് ജയം നേടിക്കൊടുത്തത്. ജയം ഉറപ്പിച്ചടത്തുനിന്നാണ് പഞ്ചാബ് തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.

1

ഇപ്പോഴിതാ തോല്‍വിയുടെ കടുത്ത നിരാശ തുറന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍. ഉള്‍ക്കൊള്ളാനാവാത്ത തോല്‍വിയാണിതെന്നാണ് രാഹുല്‍ പറഞ്ഞത്. 'ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത തോല്‍വിയാണ്. ഇത്തരത്തിലുള്ള മത്സരങ്ങള്‍ കളിച്ച് പരിചയസമ്പത്തുള്ള ടീമാണ് ഞങ്ങളുടേത്. എങ്ങനെയാണ് ഇതിലും മെച്ചപ്പെട്ട രീതിയില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ സാധിക്കണം. 18ാം ഓവറില്‍ത്തന്നെ മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമായിരുന്നു. ഇതിന് മുമ്പ് പറ്റിയ പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനായിട്ടില്ല. ശക്തമായി ശ്രമിച്ച് ഇനിയുള്ള അഞ്ച് മത്സരങ്ങളും ജയിക്കാനാവും ഇനി ശ്രമിക്കുക. പന്തുകൊണ്ട് നല്ല തിരിച്ചുവരവ് നടത്താന്‍ സാധിച്ചു.കൃത്യമായി വിക്കറ്റ് വീഴ്ത്തി. ഈ ഫോര്‍മാറ്റില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണിത്. മായങ്കും മികച്ച പ്രകടനം നടത്തി'- രാഹുല്‍ പറഞ്ഞു.

2

രാഹുലും മായങ്കും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ഗംഭീര തുടക്കം നല്‍കിയിട്ടും സഹതാരങ്ങള്‍ക്ക് വിജയത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല. 11.5 ഓവറില്‍ 120 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. രാഹുല്‍ 33 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 49 റണ്‍സ് നേടിയപ്പോള്‍ മായങ്ക് 43 പന്തില്‍ 7 ഫോറും രണ്ട് സിക്‌സുമടക്കം 67 റണ്‍സും സ്വന്തമാക്കി. എയ്ഡന്‍ മാര്‍ക്രം (26*) പുറത്താവാതെ നിന്നപ്പോള്‍ അവസാന ഓവറില്‍ നിക്കാളോസ് പുരാന്റെയും (32),ദീപക് ഹൂഡയുടെയും (2) വിക്കറ്റ് വീണതാണ് പഞ്ചാബിന് തിരിച്ചടിയായത്.

3

രാജസ്ഥാന്‍ 200ന് മുകളില്‍ സ്‌കോര്‍ നേടുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചിരുന്നെങ്കിലും ഡെത്ത് ഓവറിലെ പഞ്ചാബ് ബൗളര്‍മാരുടെ പ്രകടനമാണ് 185 എന്ന നിലയിലേക്ക് രാജസ്ഥാനെ ഒതുക്കിയത്. അര്‍ഷദീപ് സിങ് നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. ഇഷാന്‍ പോറലും ഹര്‍പ്രീത് ബ്രാറും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. അവസാന ഓവറുകളില്‍ മുഹമ്മദ് ഷമി രാജസ്ഥാനെ ശരിക്കും വെള്ളം കുടിപ്പിച്ചു. മഹിപാല്‍ ലോംറോര്‍ (17 പന്തില്‍ 43), യശ്വസി ജയ്‌സ്വാള്‍ (36 പന്തില്‍ 49), എവിന്‍ ലെവിസ് (21 പന്തില്‍ 36) എന്നിവരെല്ലാം രാജസ്ഥാനായി ബാറ്റിങ്ങില്‍ തിളങ്ങി.

4

രാജസ്ഥാന്റെ സീനിയര്‍ താരം ക്രിസ് മോറിസ് നാല് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. ചേതന്‍ സക്കറിയ, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഓരോ വിക്കറ്റുമായി 20കാരനായ കാര്‍ത്തിക് ത്യാഗിക്ക് മികച്ച പിന്തുണ നല്‍കി. രാജസ്ഥാന്റെ ജയത്തില്‍ നായകന്‍ സഞ്ജുവിന്റെ നായക മികവിനും കൈയടിക്കണം. അവസാന സമയത്ത് വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.

Story first published: Wednesday, September 22, 2021, 12:31 [IST]
Other articles published on Sep 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+