
കളിയിലെ താരമായ കാര്‍ത്തിക് ത്യാഗിക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. മത്സര ശേഷം 20കാരനായ ത്യാഗിയെ ബ്രെറ്റ് ലീയോടാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഉപമിച്ചത്. അവന്റെ വേഗവും കൃത്യതയും ബ്രെറ്റ് ലീയെപ്പോലെയാണെന്നാണ് മത്സര ശേഷം രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ സഞ്ജു അഭിപ്രായപ്പെട്ടത്. നിരവധിയാളുകളാണ് കാര്‍ത്തികിന്റെ പ്രകടനത്തെ ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.
Also Read: IPL 2021: ലോകകപ്പ് ടീമില്‍ ഇല്ലാത്തതില്‍ ആശ്വാസം! അണ്ടര്‍ 19 താരത്തെപ്പോലെ- സഞ്ജുവിന് വിമര്‍ശനം

'എന്തൊരു ഓവറായിരുന്നു ഇത്. അത്തരമൊരു സമ്മര്‍ദ്ദത്തിലും എത്രത്തോളം ശാന്തമായാണ് പന്തെറിഞ്ഞ് തന്റെ ജോലി പൂര്‍ത്തിയാക്കിയത്.വളരെ ശ്രദ്ധേയ പ്രകടനം' എന്നാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കുറിച്ചത്. 'ഫൈനല്‍ ഓവറില്‍ നാല് റണ്‍സ് പ്രതിരോധിക്കുന്നു. അതും ഒരു റണ്‍സ് മാത്രം വിട്ടുനല്‍കി. തകര്‍പ്പന്‍ പ്രകടനം കാര്‍ത്തിക് ത്യാഗി' എന്നായിരുന്നു മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പ്രതികരണം.
Also Read: IPL 2021: ഗെയ്ല്‍ വന്നപ്പോഴാണ് പഞ്ചാബ് ജയിക്കാന്‍ തുടങ്ങിയത്- ബോസില്ലാത്തതില്‍ ഫാന്‍സിന് നിരാശ

ഐപിഎല്ലില്‍ മുനാഫ് പട്ടേലിന് ശേഷം ആദ്യമായാണ് ഒരു താരം ആറ് റണ്‍സില്‍ കുറവ് അവസാന ഓവറില്‍ വിജയകരമായി പ്രതിരോധിക്കുന്നത്. 2009ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു മുനാഫിന്റെ പ്രകടനം. മത്സരശേഷം തന്റെ ബൗളിങ് പ്രകടനത്തെക്കുറിച്ച് കാര്‍ത്തിക് പറഞ്ഞതിങ്ങനെയായിരുന്നു. 'ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിനിടെ എനിക്ക് പരിക്കേറ്റു.എന്നാല്‍ പെട്ടെന്ന് ഫിറ്റ്‌നസ് വീണ്ടെടുത്തു.അപ്പോഴേക്കും ടൂര്‍ണമെന്റ് റദ്ദാക്കി. വലിയ നിരാശയാണ്് തോന്നിയത്.
Also Read: IPL 2021: ഹണ്ട്രഡില്‍ എന്റെ 27 സിക്‌സറുകളില്‍ റിയാന്‍ പരാഗിനും പങ്ക്! വെളിപ്പെടുത്തി ലിവിങ്സ്റ്റണ്‍

അതിനാല്‍ ഇപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. എന്നില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ചെയ്തത്. ഡെത്ത് ഓവറില്‍ പന്തെറിയാന്‍ എനിക്ക് മികവുണ്ടെന്ന് അറിയാം. ഇത്തരത്തില്‍ സംഭവിക്കാന്‍ വളരെ പ്രയാസമാണെന്നാണ് എല്ലാവരും പറയുന്നത്. എന്തെങ്കിലും സവിശേഷമായി ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. നേരത്തെ അല്‍പ്പം ഷോട്ടായാണ് പന്തുകള്‍ ചെയ്തിരുന്നത്.ഇപ്പോള്‍ അത് മെച്ചപ്പെടുത്തി'-കാര്‍ത്തിക് ത്യാഗി മത്സരശേഷം പറഞ്ഞു.
Also Read: IPL 2021: ഈ 10 പേര്‍ക്കും ഇത് അവസാന ഐപിഎല്‍, ഇനിയൊരു അവസരം ലഭിച്ചേക്കില്ല

രാജസ്ഥാന്റെ മറ്റ് ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങിയപ്പോഴാണ് കാര്‍ത്തികിന്റെ ഗംഭീര പ്രകടനം.നാല് ഓവറില്‍ 29 റണ്‍സ് മാത്രമാണ് ത്യാഗി വിട്ടുനല്‍കിയത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റും വീഴ്ത്തി. സീനിയര്‍ പേസര്‍ ക്രിസ് മോറിസ് നാല് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. ചേതന്‍ സക്കറിയ മൂന്ന് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. രാഹുല്‍ തെവാത്തിയ മൂന്ന് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി.
Also Read: IPL 2021: വിജയ വഴിയില്‍ തിരിച്ചുവരണോ? ഈ മൂന്ന് മാറ്റങ്ങള്‍ ആര്‍സിബിക്ക് അനിവാര്യം

ഇന്ത്യന്‍ ടീമിന്റെ ഭാവി വാഗ്ദാനമായി മാറാന്‍ ഇതിനോടകം കാര്‍ത്തികിന് സാധിച്ചിട്ടുണ്ട്. മികച്ച പേസുള്ള താരത്തിന് ആവിശ്യത്തിന് അനുഭവസമ്പത്തും മികച്ച പരിശീലനവും ലഭിച്ചാല്‍ ഭാവിയിലെ ഇന്ത്യയുടെ നിര്‍ണ്ണായക പേസറായി വളരാനായേക്കും. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ത്യാഗിയെ രാജസ്ഥാന്‍ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. അങ്ങനെയാണെങ്കില്‍ ലേലത്തില്‍ നേട്ടമുണ്ടക്കാന്‍ ത്യാഗിക്ക് സാധിച്ചേക്കും.
Also Read: IPL 2021: ആര്‍സിബി വിട്ടാല്‍ കോലിയുടെ അടുത്ത ടീം അവര്‍ തന്നെ! പ്രവചിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

Also Read: IPL 2021: അരങ്ങേറ്റത്തില്‍ കസറി വെങ്കടേഷ്, മത്സരശേഷം ബാറ്റിങ് ടെക്‌നിക്ക് പറഞ്ഞ് നല്‍കി കോലി
അതേ സമയം മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് പിഴ ശിക്ഷ ലഭിച്ചു. 12 ലക്ഷമാണ് താരത്തിന് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. അവസാന സമയത്തെ സമ്മര്‍ദ്ദത്തിനിടെ ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ അനുവദിച്ചതിലും കൂടുതല്‍ സമയമെടുത്തതാണ് തിരിച്ചടിയായത്.


Click it and Unblock the Notifications