IPL 2021: ഹണ്ട്രഡില്‍ എന്റെ 27 സിക്‌സറുകളില്‍ റിയാന്‍ പരാഗിനും പങ്ക്! വെളിപ്പെടുത്തി ലിവിങ്സ്റ്റണ്‍
ഐപിഎല്ലിന്റെ ഈ സീസണിന്റെ ആദ്യപാദത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന താരമാണ് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ലിയാം ലിവിങ്‌സ്റ്റണ്‍. 2019ലായിരുന്നു അദ്ദേഹം റോയല്‍സ് ടീമിന്റെ ഭാഗമായത്. മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നാലു ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത ലിവിങ്സ്റ്റണ്‍ 70 റണ്‍സാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 44 റണ്‍സായിരുന്നു.
ഇന്ത്യയില്‍ നടന്ന ആദ്യപാദം കൊവിഡ് ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരുന്നു. ബയോ ബബ്ള്‍ വെല്ലുവിളികളെ തുടര്‍ന്നായിരുന്നു ഇത്. എന്നാലിപ്പോള്‍ യുഎയിലെ രണ്ടാം സീസണില്‍ കൂടുതല്‍ മികച്ച താരമായിട്ടാണ് ലിവിങ്സ്റ്റണ്‍ തിരിച്ചെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ സമാപിച്ച പ്രഥമ ദി ഹണ്ട്രഡ് ക്രിക്കറ്റ് ലീഗില്‍ ഗംഭീര ബാറ്റിങായിരുന്നു താരത്തിന്റേത്. 27 സിക്‌സറുകളായിരുന്നു ടൂര്‍ണമെന്റില്‍ ലിവിങ്സ്റ്റണ്‍ വാരിക്കൂട്ടിയത്. ഈ സിക്‌സറുകള്‍ക്കു റോയല്‍സിലെ ടീമംഗമായ റിയാന്‍ പരാഗിനോടും താന്‍ കടപ്പെട്ടിരിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

പരാഗിന്റെ ബാറ്റ്
റിയാന്‍ പരാഗിന്റെ ബാറ്റ് കൊണ്ടാണ് താന്‍ ഹണ്ട്രഡില്‍ കളിച്ചതെന്നാണ് ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ ലിവിങ്സ്റ്റണ്‍ തുറന്നു പറഞ്ഞിരിക്കുന്നത്. എന്റെ ക്രിക്കറ്റ് ബാഗുകളിലൊന്ന് റിയാന് വേണമായിരുന്നു, എനിക്കാവട്ടെ അവന്റെ ഒരു ബാറ്റും ആവശ്യമായിരുന്നു. അങ്ങനെ ഞങ്ങള്‍ ചെറിയൊരു വ്യാപാരം നടത്തി. റിയാന്റെ ബാറ്റാണ് ഈ വേനല്‍ക്കാലം മുഴുവന്‍ ഞാന്‍ നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഉപയോഗിച്ചതെന്നും ലിവിങ്‌സ്റ്റണ്‍ വിശദമാക്കി. അതുകൊണ്ടു തന്നെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ നേടിയ മുഴുവന്‍ സിക്‌സറുകള്‍ക്കും റിയാനോടും കടപ്പെട്ടിരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉജ്ജ്വല ഫോമില്‍
കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെയാണ് ലിവിങ്‌സ്റ്റണ്‍ ഐപിഎല്ലിന്റെ രണ്ടാംപാദത്തിനായി രാജസ്ഥാന്‍ റോയല്‍സിനോടൊപ്പം ചേര്‍ന്നിരിക്കുന്നത്. ഹണ്ട്രഡില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം അദ്ദേഹമായിരുന്നു. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 178ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 348 റണ്‍സ് ലിവിങ്സ്റ്റണ്‍ വാരിക്കൂട്ടിയിരുന്നു. 27 സിക്‌സറുകളാണ് ഇതിനിടെ താരം പറത്തിയത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകളെടുത്തതും ഇംഗ്ലീഷ് താരമായിരുന്നു. ഇനി ഐപിഎല്ലിലും ഈ മാജിക്ക് ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ലിവിങ്സ്റ്റണ്‍.
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവരുടെ അഭാവത്തില്‍ ലിവിങ്സ്റ്റണില്‍ നിന്നും മാച്ച് വിന്നിങ് പ്രകടനങ്ങളാണ് റോയല്‍സ് പ്രതീക്ഷിക്കുന്നത്.

അവസാനത്തെ 10 മല്‍സരങ്ങള്‍
റോയല്‍സിനു വേണ്ടി അരങ്ങേറുന്നതിനു മുമ്പുള്ള അവസാനത്തെ 10 മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ഒന്നില്‍ മാത്രമേ ലിവിങ്സ്റ്റണ്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുള്ളൂ. കഴിഞ്ഞ മാസം നാലിന് ഇന്‍വിന്‍സിബിള്‍സിനെതിരായ കളിയിലാണ് താരം ഏഴു റണ്‍സിന് പുറത്താത്.
മൂന്നു ഫിഫ്റ്റികള്‍ കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ ലിവിങ്സ്റ്റണ്‍ നേടിയിട്ടുണ്ട്. ഒരു കളിയില്‍ സെഞ്ച്വറിക്കു തൊട്ടരികിലുമെത്തി. ചചാര്‍ജേഴ്‌സിനെതിരായ ടി20യില്‍ ഫോണിക്‌സിനു വേണ്ടി പുറത്താവാതെ 92 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ബ്രേവിനെതിരേ പുറത്താവാതെ 68ഉം റോക്കറ്റ്‌സിനെതിരേ 50 റണ്‍സും ലിവിങ്‌സ്റ്റണ്‍ നേടിയിരുന്നു. 12, 25, 46, 31, 23*, 12 എന്നിങ്ങനെയാണ് താരത്തിന്റെ മറ്റു ഇന്നിങ്‌സുകളിലെ പ്രകടനം. ബൗളിങിലും ലിവിങ്സ്റ്റണ്‍ തന്റെ സാന്നിധ്യമറിയിച്ചു. ആറു വിക്കറ്റുകളാണ് എട്ടു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേം വീഴ്ത്തിയത്.

പഞ്ചാബിനെതിരേ പ്ലെയിങ് ഇലവനില്‍
പഞ്ചാബ് കിങ്‌സിനെതിരേ ദുബായില്‍ നടക്കുന്ന മല്‍സരത്തില്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ ലിവിങ്സ്റ്റണ്‍ ഇടം നേടിയിരിക്കുകയാണ്. നാലു വിദേശ താരങ്ങളിലൊരാളായി സഞ്ജു സാംസണിന്റെ ടീമില്‍ ഈ സസീണിലെ ആദ്യ മല്‍സരത്തില്‍ നറുക്കുവീഴുകയായിരുന്നു. അരങ്ങേറ്റക്കാരനായ വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ്, സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്, ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് വിദേശ താരങ്ങളുടെ ക്വാട്ടയിലെത്തിയ മറ്റുള്ളവര്‍.
ടോസ് നഷ്ടപ്പെട്ട രാജസ്ഥാന്‍ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അവര്‍ ആറോവറില്‍ ഒരു വിക്കറ്റിന് 57 റണ്‍സെടുത്തിട്ടുണ്ട്. 36 റണ്‍സെടുത്ത ലൂയിസാണ് പുറത്തായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications