IPL 2021: വിജയ വഴിയില്‍ തിരിച്ചുവരണോ? ഈ മൂന്ന് മാറ്റങ്ങള്‍ ആര്‍സിബിക്ക് അനിവാര്യം
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ വിജയത്തോടെ തുടങ്ങാമെന്ന ആര്‍സിബിയുടെ മോഹത്തിന് കടുത്ത തിരിച്ചടിയാണ് കെകെആര്‍ നല്‍കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബിയുടെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയതോടെ ഒരോവര്‍ ബാക്കി നില്‍ക്കെ 92 റണ്‍സിന് ടീം കൂടാരം കയറി. മറുപടിക്കിറങ്ങിയ കെകെആര്‍ 60 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഒമ്പത് വിക്കറ്റിന് ജയം നേടിയെടുത്തത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇത്രയും പന്തുകള്‍ ബാക്കിനിര്‍ത്തി ജയം നേടുന്നത് ഇതാദ്യമായാണ്.
ആര്‍സിബി കരുത്തരായ ടീമാണെങ്കിലും സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തി. വിരാട് കോലി (5), ദേവ്ദത്ത് പടിക്കല്‍ (22), എബി ഡിവില്ലിയേഴ്‌സ് (0), ഗ്ലെന്‍ മാക്‌സ്‌വെല്‍ (10) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങിയത് ടീമിന് തിരിച്ചടിയായി. സച്ചിന്‍ ബേബി, കെ എസ് ഭരത് എന്നിവരെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചതും ടീമിന്റെ തോല്‍വിക്ക് കാരണമായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത മത്സരത്തില്‍ മൂന്ന് തവണ ചാമ്പ്യന്മാരായ എംഎസ് ധോണി നായകനായ സിഎസ്‌കെയാണ് ആര്‍സിബിയുടെ എതിരാളികള്‍. വരുന്ന മത്സരത്തില്‍ വിജയ വഴിയില്‍ തിരിച്ചെത്താന്‍ ആര്‍സിബി വരുത്തേണ്ട മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഹസരങ്കയെ പവര്‍പ്ലേയില്‍ ഉപയോഗിക്കണം
ടി20 ഫോര്‍മാറ്റില്‍ വിരാട് കോലി വരുത്തുന്ന ബൗളിങ് വ്യത്യാസങ്ങള്‍ പല പ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. ആദം സാംബക്ക് പകരം രണ്ടാം പാദത്തില്‍ ആര്‍സിബി ടീമിലെത്തിച്ച താരമാണ് ഹനിന്‍ഡു ഹസരങ്ക. കെകെആറിനെതിരായ മത്സരത്തില്‍ പ്ലേയിങ് 11 ഇടം നല്‍കിയെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും നിരാശപ്പെടുത്തി. ഏഴാമനായി ബാറ്റിങ്ങിനിറങ്ങി വരുണ്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങി. രണ്ടോവര്‍ എറിഞ്ഞപ്പോള്‍ 20 റണ്‍സ് വിട്ടുനല്‍കി. രണ്ട് ഫോറും ഒരു സിക്‌സും ഇതില്‍ ഉള്‍പ്പെടും.
എന്നാല്‍ ഹസരങ്കയെ മധ്യ ഓവറുകളില്‍ ഉപയോഗിക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല. പവര്‍പ്ലേയില്‍ നന്നായി പന്തെറിയാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം.അതിനാല്‍ത്തന്നെ രണ്ട് ഓവറെങ്കിലും പവര്‍പ്ലേയില്‍ നല്‍കിയാല്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചേക്കും. ബൗളിങ്ങില്‍ നല്ല വ്യത്യാസംകൊണ്ടുവരാന്‍ കെല്‍പ്പുള്ള താരമായതിനാല്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമ്പോള്‍ വിക്കറ്റ് നേടാന്‍ സാധിച്ചേക്കും. വാഷിങ്ടണ്‍ സുന്ദര്‍ പവര്‍പ്ലേയില്‍ ചെയ്തത് ആവര്‍ത്തിക്കാന്‍ ഹസരങ്കക്ക് മികവുണ്ട്.

എബിഡിക്ക് നാലാം നമ്പര്‍ നല്‍കണം
എബി ഡിവില്ലിയേഴ്‌സ് ആര്‍സിബി നിരയില്‍ നിര്‍ണ്ണായക റോളുള്ള താരമാണ്. അദ്ദേഹത്തിന്റെ മോശം പ്രകടനം ടീമിനെ പ്രതികൂലമായി ബാധിക്കും. കെകെആറിനെതിരേ അഞ്ചാം നമ്പറിലാണ് എബിഡിയെ ബാറ്റിങ്ങിനിറക്കിയത്. അദ്ദേഹത്തെ മധ്യനിരയില്‍ ഇറക്കുന്നതും നല്‍കുന്നത് ടോപ് ഓഡറിലേക്ക് പരിഗണിക്കുന്നതാണ്. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ പരിഗണിച്ചാല്‍ നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കാന്‍ അദ്ദേഹത്തിനാവും. എന്നാല്‍ ടോപ് ഓഡര്‍ വിക്കറ്റുകള്‍ നഷ്ടമായി മധ്യനിരയില്‍ ഇറങ്ങുമ്പോള്‍ തന്റെ ശൈലിക്കൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ എബിഡിക്ക് സാധിക്കാതെ പോകുന്നു. ഗ്ലെന്‍ മാക്‌സ് വെല്ലിന് മുമ്പ് എബിഡി എത്തുന്നതാവും ആര്‍സിബിക്ക് കൂടുതല്‍ ഗുണം ചെയ്യുക.

മാക്‌സ്‌വെല്ലിന് ഓവര്‍ നല്‍കാം
പരമാവധി ബൗളര്‍മാരെ പ്രയോജനപ്പെടുത്താന്‍ കോലി ശ്രമിക്കണം. ഗ്ലെന്‍ മാക്‌സ് വെല്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള സ്പിന്നര്‍കൂടിയാണ്. അതിനാല്‍ത്തന്നെ ഒന്നോ രണ്ടോ ഓവറുകള്‍ മാക്‌സ് വെല്ലിന് നല്‍കാവുന്നതാണ്. ഓസ്‌ട്രേലിയക്കായി നിരവധി തവണ ടി20യില്‍ ഓപ്പണിങ് ബൗളറായി മാക്‌സ് വെല്‍ എത്തിയിട്ടുണ്ട്. സുരേഷ് റെയ്‌നയെ സിഎസ്‌കെ ഉപയോഗിച്ചിരുന്നതുപോലെയും മോയിന്‍ അലിയെ ഉപയോഗിക്കുന്നത് പോലെയും ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് ആര്‍സിബിക്ക് മാക്‌സ്‌വെല്‍. യുഎഇയില്‍ സ്പിന്നിന് തിളങ്ങാനാവുമെന്നതിനാല്‍ മാക്‌സ് വെല്ലിനെ മാച്ച് വിന്നറായ സ്പിന്നറാക്കി മാറ്റാന്‍ ആര്‍സിബിക്കാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications