Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബി വിട്ടാല്‍ കോലിയുടെ അടുത്ത ടീം അവര്‍ തന്നെ! പ്രവചിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

1

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി രണ്ടു അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച മാസമാണിത്. വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം താന്‍ ഒഴിയുമെന്നായിരുന്നു കോലിയുടെ ആദ്യത്തെ പ്രഖ്യാപനം. ഈ ഷോക്കില്‍ നിന്നും ആരാധകര്‍ മുക്തരാവുന്നതിന് മുമ്പ് മറ്റൊരു വമ്പന്‍ പ്രഖ്യാപനം കൂടി വന്നു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ക്യാപ്റ്റന്‍സി താന്‍ ഒഴിയുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സീസണിനു ശേഷം നായകസ്ഥാനത്ത് നിന്നു പടിയിറങ്ങുമെന്നായിരുന്നു കോലി വ്യക്തമാക്കിയത്.

സീസണിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനത്ത് ഉണ്ടാവില്ലെങ്കിലും ആര്‍സിബി താരമായി തന്നെ തുടരുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാല്‍ കോലി ടീം വിടാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനും സാധിക്കില്ല. കോലി ആര്‍സിബി വിടുകയാണെങ്കില്‍ ഏതു ടീമിലേക്കായിരിക്കും ചേക്കേറുകയെന്നു പ്രവചിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. കോലിക്കു കീഴില്‍ ആര്‍സിബി ടീമിനു വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

 ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്ക്

ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്ക്

ഹോം ടീം കൂടിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലേക്കായിരിക്കും ആര്‍സിബി വിടുകയാണെങ്കില്‍ കോലി ചേക്കേറാനിടയെന്നു സ്‌റ്റെയ്ന്‍ പറയുന്നു. നിങ്ങള്‍ എത്ര വലിയ താരമായാലും ഒരു ദിവസം നിങ്ങള്‍ക്കു പുതിയൊരു തട്ടകത്തിലേക്കു മാറേണ്ടി വരും. ക്രിസ് ഗെയ്ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിട്ടത് നമ്മള്‍ കണ്ടുകഴിഞ്ഞു. കരിയറിന്റെ നല്ലൊരു ഭാഗവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിച്ച ശേഷം ഡേവിഡ് ബെക്കാമും ടീം വിട്ടിരുന്നു. അതുകൊണ്ടു തന്നെ പ്രശസ്തരായ താരങ്ങള്‍ ദീര്‍ഘകാലം കളിച്ച ക്ലബ്ബ് വിട്ട് മറ്റൊന്നിലേക്കു മാറില്ലയെന്നു നമുക്ക് പറയാനാവില്ല. വിരാട് ഡല്‍ഹിക്കാരനാണ്. അതുകൊണ്ടു തന്നെ വരൂ, ഞങ്ങള്‍ക്കൊപ്പം കരിയര്‍ അവസാനിപ്പിക്കാമെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് അദ്ദേഹത്തെ ക്ഷണിക്കാനിടയുണ്ടെന്നു സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

 ആര്‍സിബി വിടാന്‍ കാരണം

ആര്‍സിബി വിടാന്‍ കാരണം

തനിക്കു നേരെ പലരും ഭാവിയില്‍ വിരല്‍ ചൂണ്ടുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് കോലി ആര്‍സിബിയുടെ നായകസ്ഥാനത്ത് നിന്ന് പിന്‍മാറുന്നതെന്നു സ്‌റ്റെയ്ന്‍ നിരീക്ഷിച്ചു. തനിക്കു നേരെ വലിയൊരു ആക്രമണമുണ്ടാവുന്നതിന് മുന്‍കരുതലായിട്ടാണ് കോലി ക്യാപ്റ്റന്‍സി വേണ്ടെന്നു വച്ചിരിക്കുന്നത്. ഐപിഎല്ലില്‍ അടുത്ത രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ അദ്ദേഹം ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകയാണെങ്കില്‍ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനത്ത് ഇനിയു തുടരണോയെന്നു ആളുകള്‍ ചോദിച്ചു തുടങ്ങും. ഇവയെല്ലാം മുന്‍കൂട്ടി കണ്ടാണ് അദ്ദേഹം ഈ സീസണിനു ശേഷം നായകസ്ഥാനത്ത് ഉണ്ടാവില്ലെന്ന കടുത്ത തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും സ്റ്റെയ്ന്‍ വിശദമാക്കി.

 2013 മുതല്‍ ക്യാപ്റ്റന്‍

2013 മുതല്‍ ക്യാപ്റ്റന്‍

2013 മുതല്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിച്ചുകൊണ്ടിരിക്കുകയാണ് കോലി. പക്ഷെ എട്ടാം സീസണിലേക്കു കടന്നിട്ടും ഒരു കിരീടം പോലും ടീമിനു നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഓരോ സീസണിലും ആര്‍സിബി കിരീടമില്ലാതെ പുറത്താവുമ്പോള്‍ കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനങ്ങളുയരാറുണ്ട്. പക്ഷെ ആര്‍സിബി ടീം മാനേജ്‌മെന്റ് ഓരോ തവണയും അദ്ദേഹത്തെ പിന്തുണച്ച് ക്യാപ്റ്റന്‍ സ്ഥാനത്തു നിലനിര്‍ത്തുകയായിരുന്നു.
ന്യൂസിലാന്‍ഡിന്റെ മുന്‍ സ്പിന്‍ ഇതിഹാസം ഡാനിയേല്‍ വെറ്റോറിയുടെ പിന്‍ഗാമിയായാണ് കോലി നായകസ്ഥാനമേറ്റെടുത്തത്. 2016ല്‍ ടീമിനെ ഫൈനലിലെത്തിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. അന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ആര്‍സിബി തോല്‍ക്കുകയായിരുന്നു. ഈ ഫൈനല്‍ മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച ഏഴു സീസണുകളില്‍ രണ്ടു തവണ മാത്രമേ ആര്‍സിബി പ്ലേഓഫിലെത്തിയിട്ടുള്ളൂ. 2015, 16 സീസണുകളിലായിരുന്നു ഇത്.
ബാറ്റ്‌സ്മാനെന്ന നിലയില്‍ ആര്‍സിബി ജഴ്‌സിയില്‍ വലിയ നേട്ടങ്ങള്‍ കുറിക്കാന്‍ കോലിക്കായിട്ടുണ്ടെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഈ മാജിക്ക് പുറത്തെടുക്കാനായില്ല. ഈ സീസണില്‍ ആര്‍സിബിക്കു കന്നിക്കിരീടം നേടിക്കൊടുത്ത് ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിയാന്‍ കഴിഞ്ഞാല്‍ അതു കോലിയെ സംബന്ധിച്ച് ഇതുവരെ തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാവും.

Story first published: Tuesday, September 21, 2021, 18:49 [IST]
Other articles published on Sep 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+