For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഈ 10 പേര്‍ക്കും ഇത് അവസാന ഐപിഎല്‍, ഇനിയൊരു അവസരം ലഭിച്ചേക്കില്ല

ദുബായ്: നിലവിലെ ടീമുമായുള്ള ഫ്രാഞ്ചൈസികളുടെ അവസാന സീസണാണിത്. അടുത്ത വര്‍ഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ നിലവിലെ ടീമുകളില്‍ വലിയ മാറ്റം ഉറപ്പാണ്. ഇപ്പോള്‍ ടീമുകളുടെ വിശ്വസ്തരായ പല താരങ്ങളും അടുത്ത സീസണില്‍ ശത്രുപാളയത്തിലാവും. 2022 സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബറിലാവും നടക്കുക. ബിസിസി ഐയുടെ പുതിയ നീക്കം അനുസരിച്ച് രണ്ട് പുതിയ ടീമുകളെക്കൂടി ഐപിഎല്ലിലേക്ക് കൊണ്ടുവരും. അങ്ങനെയാണെങ്കില്‍ 10 ടീമുകളാവും 2022 സീസണില്‍ മാറ്റുരക്കുക.

ആരാധകര്‍ക്ക് പ്രിയങ്കരരായ പല സീനിയര്‍ താരങ്ങളുടെ അവസാന ഐപിഎല്‍ സീസണായും 2021 സീസണ്‍ മാറാന്‍ സാധ്യതയുണ്ട്. വരുന്ന സീസണില്‍ ഇവരില്‍ പലര്‍ക്കും കരാര്‍ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇത്തരത്തില്‍ ഐപിഎല്ലില്‍ ഇനിയൊരു അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത 10 താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഏറെ നാളുകളായി ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം ഇടമുള്ള താരമാണ് അജിന്‍ക്യ രഹാനെ. ഐപിഎല്ലില്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ രഹാനെയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ രഹാനെ നിലവില്‍ ഡല്‍ഹിയുടെ പ്ലേയിങ് 11നും പുറത്താണ്. 2012,2015 സീസണില്‍ 500ന് മുകളില്‍ റണ്‍സ് നേടിയിട്ടുള്ള രഹാനെക്ക് ഇപ്പോള്‍ പഴയ മികവില്ല അതിനാല്‍ത്തന്നെ വരുന്ന സീസണിന് മുന്നോടിയായി ഡല്‍ഹി ഒഴിവാക്കുമെന്നുറപ്പാണ്. ഇനിയൊരു ടീമില്‍ രഹാനെക്ക് അവസരം ലഭിക്കാനും സാധ്യത കുറവാണ്. 151 മത്സരത്തില്‍ നിന്ന് 31.52 ശറാശരിയില്‍ 3941 റണ്‍സ് രഹാനെയുടെ പേരിലുണ്ട്.

ഗുര്‍കീരത് മാന്‍ സിങ്

ഗുര്‍കീരത് മാന്‍ സിങ്

ആര്‍സിബി താരമായ ഗുര്‍കീരത് മാന്‍ സിങ്ങിന് അടുത്ത സീസണില്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. മുന്‍ പഞ്ചാബ് കിങ്‌സ് താരമായ അദ്ദേഹം മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധപിടിച്ചുപറ്റിയത്. ഒരു തവണ റണ്‍സ് പിന്തുടരുമ്പോള്‍ 12 പന്തില്‍ 29 റണ്‍സുമായി ആര്‍സിബിയെ വിജയത്തിലെത്തിച്ചതോടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ സ്ഥിരതയില്ലാത്തതോടെ ടീമില്‍ സ്ഥാനം ഉറപ്പിക്കാനായില്ല. ഇനിയൊരു അവസരം ലഭിക്കാനുള്ള സാധ്യതയുമില്ല.

സൗരഭ് തിവാരി

സൗരഭ് തിവാരി

നിലവിലെ മുംബൈ ഇന്ത്യന്‍സ് താരമാണ് സൗരഭ് തിവാരി. 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ 40 പന്തില്‍ 50 റണ്‍സ് അദ്ദേഹം നേടിയിരുന്നു. പ്രതിഭയുള്ള താരമാണെങ്കിലും അമിത ശരീരഭാരം മൂലം വലിയ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം പ്രയാസപ്പെടുന്നു. അതിവേഗം ഓടാനും സാധിക്കുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നമായതിനാല്‍ത്തന്നെ ഇനിയൊരു ടീമും അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. മധ്യനിരയിലാണ് നിലവില്‍ മുംബൈ അദ്ദേഹത്തെ പരിഗണിക്കുന്നത്. എന്നാല്‍ പ്ലേയിങ് 11ല്‍ സ്ഥിര സ്ഥാനമില്ല.

ഡാനിയല്‍ ക്രിസ്റ്റിയന്‍

ഡാനിയല്‍ ക്രിസ്റ്റിയന്‍

ഓസീസ് സീനിയര്‍ ഓള്‍റൗണ്ടറായ ഡാനിയല്‍ ക്രിസ്റ്റിയന്‍ നിലവില്‍ ആര്‍സിബിയുടെ താരമാണ്. അനുഭവസമ്പത്തുണ്ടെങ്കിലും ടി20ക്ക് അനുസരിച്ചുള്ള വേഗം നിലവില്‍ അദ്ദേഹത്തിനില്ല. ഫിനിഷറെന്ന നിലയില്‍ തിളങ്ങാനാവുന്നില്ല. കൂടാതെ ബൗളിങ്ങിലും പ്രതീക്ഷക്കൊത്ത പ്രകടനം അദ്ദേഹത്തിന് നടത്താനാവുന്നില്ല. ബിബിഎല്ലില്‍ ഇപ്പോഴും അദ്ദേഹം സജീവമാണ്. ആര്‍സിബി അവസരം നല്‍കിയപ്പോഴൊന്നും പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനായിട്ടില്ല. അതിനാല്‍ത്തന്നെ അടുത്ത സീസണില്‍ അവസരം ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

മനാന്‍ വോറ

മനാന്‍ വോറ

രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് ഓഡര്‍ താരമാണ് മനാന്‍ വോറ. നേരത്തെ പഞ്ചാബ് കിങ്‌സ് താരമായിരുന്ന വോറ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓപ്പണറെന്ന നിലയില്‍ നേരത്തെ മികവ് കാട്ടിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ നിരാശപ്പെടുത്തുന്നു. 2019ല്‍ 20 ലക്ഷം രൂപക്ക് രാജസ്ഥാന്‍ ടീമിലെത്തിച്ച താരത്തിന് നാല് മത്സരങ്ങളില്‍ അവസരം നല്‍കിയപ്പോള്‍ നേടിയത് 10.5 ശരാശരിയില്‍ 42 റണ്‍സ് മാത്രമാണ്. ആര്‍സിബിക്കുവേണ്ടി നാല് മത്സരത്തില്‍ നിന്ന് 55 റണ്‍സും നേടിയിട്ടുണ്ട്. ഓപ്പണറായി പഴയ ഫോമില്ലാത്തതിനാല്‍ത്തന്നെ ഇനിയൊരു സീസണിലേക്ക് പരിഗണിക്കുമെന്ന് കരുതാനാവില്ല.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിന്റെ അവസാന സീസണായി ഇത് മാറിയേക്കും. മുന്‍ സിഎസ്‌കെ, ആര്‍സിബി താരമായ കേദാര്‍ നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് കളിക്കുന്നത്. ഒരു കാലത്ത് ഇന്ത്യയുടെ വിശ്വസ്തനായ ഓള്‍റൗണ്ടറായിരുന്ന താരത്തിന് ഇപ്പോള്‍ പഴയ മികവില്ല. 2020 സീസണില്‍ എട്ട് മത്സരത്തില്‍ നിന്ന് 62 റണ്‍സാണ് സിഎസ്‌കെയ്ക്കായി അദ്ദേഹം നേടിയത്. 36കാരനായ താരത്തിന് ഇനിയൊരു നല്‍കാന്‍ ആരും തയ്യാറായേക്കില്ല.

Story first published: Tuesday, September 21, 2021, 19:56 [IST]
Other articles published on Sep 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+