Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഗെയ്ല്‍ വന്നപ്പോഴാണ് പഞ്ചാബ് ജയിക്കാന്‍ തുടങ്ങിയത്- ബോസില്ലാത്തതില്‍ ഫാന്‍സിന് നിരാശ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ഇതിഹാ താരവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് കിങ്‌സിന്റെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതില്‍ ആരാധകര്‍ക്കു നിരാശ. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇതു പ്രകടിപ്പിച്ചിരിക്കുന്നത്. ഗെയ്‌ലിന്റെ 42ാം പിറന്നാള്‍ ദിനം കൂടിയായിരുന്നു ഇത്. അതുകൊണ്ടു തന്നെ പിറന്നാള്‍ ദിനം വമ്പന്‍ ഇന്നിങ്‌സോടെ അദ്ദേഹം ആഘോഷിക്കാന്‍ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയാണ് പഞ്ചാബ് പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്.

2020ല്‍ യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഗെയ്ല്‍ തിളങ്ങിയിരുന്നു. ഇത്തവണ ഇതേ ഗ്രൗണ്ടിലേക്കു ടൂര്‍ണമെന്റ് മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹം ഉറപ്പായും ആദ്യ ഇലവനില്‍ ഉണ്ടാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ടോസിനു ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പ്ലെയിങ് ഇലവനില്‍ ഗെയ്ല്‍ ഇല്ലെന്ന് അറിയിച്ചപ്പോള്‍ അത് എല്ലാവര്‍ക്കും ഷോക്കായിരുന്നു. ഗെയ്‌ലിനെ പുറത്തിരുത്തിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.

 നിരാശനെന്നു പീറ്റേഴ്‌സന്‍

നിരാശനെന്നു പീറ്റേഴ്‌സന്‍

പിറന്നാള്‍ ദിനത്തില്‍ ക്രിസ് ഗെയ്‌ലിനെ ബെഞ്ചില്‍ ഇരുത്തിയതിനു പിന്നിലുള്ള ചിന്ത എനിക്കു മനസ്സിലാവുന്നില്ല. ഒരുപാട് വികാരങ്ങളുള്ള താരമാണ് അദ്ദേഹം, നമ്മളേക്കാള്‍ ടീമിലെ സ്ഥാനം നഷ്ടമായതില്‍ ഗെയ്‌ലിനു നിരാശയുണ്ടാവുമെന്നാണ് കമന്റേറ്ററും ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെവിന്‍ പീറ്റേഴ്‌സന്‍ പ്രതികരിച്ചത്.

 ഗെയ്ല്‍ വന്നപ്പോള്‍ ജയിക്കാന്‍ തുടങ്ങി

ഗെയ്ല്‍ വന്നപ്പോള്‍ ജയിക്കാന്‍ തുടങ്ങി

കഴിഞ്ഞ സീസണില്‍ ക്രിസ് ഗെയ്ല്‍ പ്ലെയിങ് ഇലവനിലേക്കു വന്നപ്പോഴായിരുന്നു പഞ്ചാബ് കിങ്‌സ് വിജയിക്കാന്‍ തുടങ്ങിയതെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഹാപ്പി ബെര്‍ത്ത്‌ഡേ ക്രിസ് ഗെയ്ല്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നത്തെ മല്‍സരത്തില്‍ നിങ്ങളെ വളരെയധികം മിസ്സ് ചെയ്യുന്നുവെന്നായിരുന്നു മറ്റൊരു പ്രതികരണം.

 വിമര്‍ശിച്ച് ഗവാസ്‌കര്‍

വിമര്‍ശിച്ച് ഗവാസ്‌കര്‍

ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് കിങ്‌സിന്റെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതിനെ പ്രമുഖ കമന്റേറ്ററും ഇന്ത്യയുടെ മുന്‍ ഇതിഹാസ താരുമായ സുനില്‍ ഗവാസ്‌കറും വിമര്‍ശിച്ചു. പിറന്നാള്‍ ദിവസം ഈ മല്‍സരത്തില്‍ നിന്നും ഗെയ്‌ലിനെ നിങ്ങള്‍ ഒഴിവാക്കിയത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

 എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല

എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല

42ാം പിറന്നാള്‍ ദിനത്തില്‍ ക്രിസ് ഗെയ്ല്‍ കളിക്കുന്നില്ല, എന്തുകൊണ്ടാണ് കെഎല്‍ രാഹുലും പിബികെഎസും ഗെയ്‌ലിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നു എന്തുകൊണ്ടാണെന്നറിയില്ല. ഇന്ന് ഞങ്ങളുടെ യൂനിവേഴ്‌സല്‍ ബോസിന്റെ പിറന്നാളാണ്, ഗെയ്‌ലിന് ഈ മല്‍സരത്തിലെങ്കിലും അവസരം നല്‍കണമെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.

Story first published: Tuesday, September 21, 2021, 21:11 [IST]
Other articles published on Sep 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+