For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡല്‍ഹി x ഹൈദരാബാദ്, ചരിത്രമെഴുതാന്‍ അമിത്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളുമറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. നിലവിലെ റണ്ണറപ്പുകളായ ഡല്‍ഹി ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ആദ്യ പാദത്തില്‍ കളിക്കാതിരുന്ന നായകന്‍ ശ്രേയസ് അയ്യര്‍ രണ്ടാം പാദത്തില്‍ തിരിച്ചെത്തിയെങ്കിലും നായകനായി റിഷഭ് പന്ത് തുടരും. ആദ്യ പാദത്തില്‍ ഡല്‍ഹിയെ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിക്കാന്‍ റിഷഭിനായിരുന്നു.

1

ഹൈദരാബാദ് ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ രണ്ട് ജയം മാത്രമാണ് നേടിയത്. അതിനാല്‍ത്തന്നെ ഇനിയുള്ള മത്സരങ്ങളിലെല്ലാം ഗംഭീര ജയം നേടാനായാല്‍ മാത്രമാണ് ഹൈദരാബാദിന് പ്ലേ ഓഫ് പ്രതീക്ഷയുള്ളു. അതിശക്തരായ താരനിരയുള്ള ഡല്‍ഹിയോട് ഏറ്റുമുട്ടുമ്പോള്‍ ഹൈദരാബാദിന് ആശങ്കകളേറെ. ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഹൈദരാബാദിന്റെ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. നിരവധി റെക്കോഡുകള്‍ മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നേര്‍ക്കുനേര്‍ കണക്കില്‍ ഹൈദരാബാദിനാണ് മുന്‍തൂക്കം. 19 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 11 മത്സരത്തില്‍ ഡല്‍ഹിക്കായിരുന്നു ജയം. എട്ട് മത്സരത്തില്‍ ഹൈദരാബാദ് വിജയിച്ചു. എന്നാല്‍ ഈ കണക്കുകള്‍ക്ക് വലിയ സ്വാധീനം മത്സരത്തിലുണ്ടാവുമെന്ന് കരുതുന്നില്ല. മികച്ച ബാറ്റിങ് കരുത്തും ബൗളിങ് കരുത്തുമുള്ള ഡല്‍ഹിക്ക് തന്നെയാണ് മുന്‍തൂക്കം.

2

ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്രയെത്തേടി നിരവധി റെക്കോഡുകള്‍ കാത്തിരിക്കുന്നു. ഇന്ന് കളിച്ചാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 100 മത്സരം കളിക്കുന്ന ആദ്യത്തെ താരമെന്ന റെക്കോഡ് അമിത് മിശ്ര സ്വന്തമാക്കും. കൂടാതെ ഐപിഎല്ലിലെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരനാവാന്‍ അഞ്ച് വിക്കറ്റ് മാത്രമാണ് അമിത്തിന് വേണ്ടത്. 166 വിക്കറ്റുകള്‍ നിലവില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. മുന്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ലസിത് മലിംഗയുടെ (170) പേരിലാണ് നിലവില്‍ ഈ റെക്കോഡുള്ളത്. എന്നാല്‍ ഇന്ന് അമിതിന് പ്ലേയിങ് 11ല്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്.

3

ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് വൃദ്ധിമാന്‍ സാഹ. 13 റണ്‍സ് കൂടി നേടിയാല്‍ 2000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ സാഹയ്ക്കാവും. മുന്‍ ഹൈദരാബാദ് നായകനായ ഡേവിഡ് വാര്‍ണറും ചരിത്ര നാഴികക്കല്ല് സ്വപ്‌നം കാണുന്നു. 53 റണ്‍സ് കൂടി നേടിയാല്‍ 5500 റണ്‍സ് പിന്നിടാന്‍ അദ്ദേഹത്തിനാവും. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരവും ആദ്യത്തെ ഓസ്‌ട്രേലിയന്‍ താരവുമെന്ന ബഹുമതിയാണ് വാര്‍ണറെ കാത്തിരിക്കുന്നത്. ആദ്യ പാദത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച വാര്‍ണറെ പ്ലേയിങ് 11 നിന്ന് പോലും ഹൈദരാബാദ് ഒഴിവാക്കിയിരുന്നു.

4

ഹൈദരാബാദ് സ്പിന്നര്‍ ഷഹബാസ് നദീം രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ 50 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കും. എന്നാല്‍ നിലവിലെ ടീം ഘടനയില്‍ നദീമിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഡല്‍ഹിയുടെ അജിന്‍ക്യ രഹാനെ 59 റണ്‍സുകൂടി നേടിയാല്‍ 4000 റണ്‍സ് ക്ലബ്ബിലിടം പിടിക്കും. ഈ നേട്ടത്തിലെത്തുന്ന 11ാമത്തെ താരവും എട്ടാമത്തെ ഇന്ത്യനും എന്ന നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. എന്നാല്‍ നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ടീമില്‍ ഇടം ലഭിച്ചേക്കില്ല.

5

ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ 39 റണ്‍സ് കൂടി നേടിയാല്‍ 3500 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കും. ഹൈദരാബാദിന്റെ മധ്യനിരയില്‍ മനീഷും ഉള്‍പ്പെട്ടേക്കും. 63 റണ്‍സ് കൂടി നേടിയാല്‍ ഡല്‍ഹിയുടെ സ്റ്റീവ് സ്മിത്ത് 2500 റണ്‍സ് ക്ലബ്ബിലെത്താനാവും. 101 മത്സരത്തില്‍ നിന്ന് 2437 റണ്‍സാണ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഡല്‍ഹിയുടെ മാര്‍ക്കസ് സ്റ്റോയിനിസ് 104 റണ്‍സ് നേടിയാല്‍ 1000 റണ്‍സ് ക്ലബ്ബിലെത്തും. ഹൈദരാബാദിന്റെ സിദ്ധാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റ് നേടിയാല്‍ 50 വിക്കറ്റ് ക്ലബ്ബിലെത്തും.

Story first published: Wednesday, September 22, 2021, 11:12 [IST]
Other articles published on Sep 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+