For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോലിയും രോഹിത്തുമെല്ലാം ഇനി ധവാന് പിന്നില്‍! മുന്നില്‍ റെയ്‌ന മാത്രം

ഈ സീസണിലും 400 റണ്‍സ് തികച്ചിരിക്കുകയാണ് ധവാന്‍

ഐപിഎല്ലില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലെ മികച്ച ഇന്നിങ്‌സോടെയായിരുന്നു ഇത്. ഡിസി എട്ടു വിക്കറ്റിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ ടീമിനു അടിത്തറയിട്ടത് ധവാന്റെ ഇന്നിങ്‌സായിരുന്നു. 42 റണ്‍സാണ് അദ്ദേഹം നേടിയത്. 37 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

ഈ ഇന്നിങ്‌സോടെ ഐപിഎല്ലില്‍ എട്ടാം സീസണിലും 400ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹം തന്റെ പേരിലേക്കു മാറ്റിയിരിക്കുന്നത്. കൂടാതെ ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ധവാന്‍ തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.

 എട്ടാം തവണ

എട്ടാം തവണ

ഐപിഎല്‍ കരിയറില്‍ ഇതു എട്ടാം സീസണിലാണ് ധവാന്‍ ഒരു സീസണില്‍ 400 പ്ലസ് റണ്‍സ് സ്വന്തം പേരില്‍ കുറിച്ചത്. ഈ സീസണിനു മുമ്പ് എലൈറ്റ് ലിസ്റ്റില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ എന്നിവരോടൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഈ സീസണില്‍ വീണ്ടും 400ന് മുകളില്‍ സ്‌കോര്‍ ചെയ്തതോടെ ഈ മൂന്നു പേരെയും മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി രണ്ടാമതെത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയങ്കരനായ ഗബ്ബാര്‍. ഇനി ഒരാള്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയാണിത്. റെയ്‌ന ഒമ്പതു സീസണുകളിലാണ് ടൂര്‍ണമെന്റില്‍ 400ന് മുകളില്‍ റണ്‍സ് നേടിയിട്ടുള്ളത്.
തുടര്‍ച്ചയായ ആറാമത്തെ സീസണിലാണ് ധവാന്‍ 400 പ്ലസ് റണ്‍സ് നേടുന്നതെന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2016 മുതല്‍ കളിച്ചിട്ടുള്ള മുഴുവന്‍ സീസണുകളിലും അദ്ദേഹം 400ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന ധവാന്‍ ടീമിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.
2020ലെ കഴിഞ്ഞ സീസണിലാണ് ധവാന്‍ ഏറ്റവുമധികം റണ്‍സെടുത്തത്. യുഎഇയി്ല്‍ നടന്ന സീസണില്‍ 17 മല്‍സരങ്ങളില്‍ നിന്നും 44.14 ശരാശരിയില്‍ 144.73 സ്‌ട്രൈക്ക് റേറ്റോടെ 618 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു.

 വീണ്ടും ഓറഞ്ച് ക്യാപ്പ്

വീണ്ടും ഓറഞ്ച് ക്യാപ്പ്

ഈ സീസണിലെ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ധവാന്‍ ഇതോടെ തിരികെ നേടിയിരിക്കുകയാണ്. പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലിന് ഒരു ദിവസം മാത്രമേ ഇതു കാത്തുസൂക്ഷിക്കാനായുള്ളൂ. ചൊവ്വാഴ്ച രാത്രി ഓറഞ്ച് ക്യാപ്പ് പിടിച്ചെടുത്ത രാഹുലില്‍ നിന്നും ബുധനാഴ്ച രാത്രി തന്നെ ധവാന്‍ ഇതു പിടിച്ചുവാങ്ങുകയായിരുന്നു.
എസ്ആര്‍എച്ചിനെതിരായ കളിക്കു മുമ്പ് ധവാനും രാഹുലിനും 380 റണ്‍സ് വീതമാണുണ്ടായിരുന്നത്. മികച്ച സ്‌ട്രൈക്ക് റേറ്റിന്റെ മികവില്‍ രാഹുല്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുകയായിരുന്നു. പക്ഷെ ഹൈദരാബാദിനെതിരേ 42 റണ്‍സെടുത്തതോടെ ധവാന്‍ വീണ്ടും ടോപ്‌സ്‌കോററായി മാറി. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 59 ശരാശരിയില്‍ 132.37 സ്‌ട്രൈക്ക് റേറ്റോടെ 413 റണ്‍സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.

 ആസ്വദിക്കുന്നതായി ധവാന്‍

ആസ്വദിക്കുന്നതായി ധവാന്‍

സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ധരിക്കുന്നത് താന്‍ ആസ്വദിക്കുന്നതായി ഹൈദരാബാദിനെതിരായ മല്‍സരത്തിനു ശേഷം ധവാന്‍ പ്രതികരിച്ചു. ബാറ്റിങില്‍ നല്ല ടൈമിങ് ലഭിക്കുന്നതും ഞാന്‍ ആസ്വദിക്കുകയാണ്. ഈ മല്‍സരത്തിലെ പിച്ചിനു വേഗം കുറവായിരുന്നു. അതുകൊണ്ടു തന്നെ അതിന് അനുസരിച്ച് ഞങ്ങള്‍ക്കു പ്ലാന്‍ ചെയ്യേണ്ടി വന്നു. റണ്‍ചേസ് ചെയ്ത് വിജയിക്കാനായതില്‍ സന്തോഷമുണ്ട്. സ്‌ട്രൈക്ക് റേറ്റുയര്‍ത്താന്‍ ഞാന്‍ ബോധപൂര്‍വ്വം തന്നെ ശ്രമിച്ചിരുന്നു. കാരണം ടീമിലെ ഇംപാക്ടുണ്ടാക്കുന്ന കളിക്കാരനായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡല്‍ഹി വീണ്ടും പോയിന്റ് പട്ടിരയില്‍ തലപ്പത്ത് എത്തിയത് വളരെയധികം ആസ്വദിക്കുന്നതായും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 23, 2021, 0:37 [IST]
Other articles published on Sep 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+