IPL 2021: വന്നു, കണ്ടു, മടങ്ങി! വാര്‍ണര്‍ക്കു രക്ഷയില്ല, ഈ നാണക്കേട് 2016നു ശേഷമാദ്യം
ഐപിഎല്ലിന്റെ ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ നായകനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരവുമായ ഡേവിഡ് വാര്‍ണറുടെ കഷ്ടകാലം അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ആദ്യപാദത്തില്‍ മോശം ഫോം കാരണം ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവുമെല്ലാം നഷ്ടമായ അദ്ദേഹത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവും ദുരന്തത്തില്‍ കലാശിച്ചു.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ നിര്‍ണായക മല്‍സരത്തില്‍ തിരിച്ചുവിളിക്കപ്പെട്ട വാര്‍ണര്‍ പൂജ്യത്തിനു പുറത്താവുകയായിരുന്നു. നേരത്തേ ഇന്ത്യയില്‍ കളിച്ച അവസാന മല്‍സരത്തില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. യുഎഇയില്‍ പുതിയ തുടക്കം ലക്ഷ്യമിട്ടെത്തിയ വാര്‍ണറുടെ തുടക്കം തുടക്കം പാളുകയും ചെയ്തിരിക്കുകയാണ്.

2016നു ശേഷം ആദ്യം
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ ഒരാളാണ് വാര്‍ണര്‍. നിലവില്‍ വിദേശ താരങ്ങളില്‍ ഏറ്റവുമധികതം റണ്‍സ് നേടിയിട്ടുള്ളത് അദ്ദേഹമാണ്. പക്ഷെ ഈ സീസണില്‍ വാര്‍ണര്‍ കരിയറിലെ ഏറ്റവും മോശമായി മാറിയിരിക്കുകയാണ്.
ഡിസിക്കെതിരേ സൗത്താഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയക്ക് വിക്കറ്റ് സമ്മാനിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്. ആദ്യ ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെയായിരുന്നു ഇത്. ബോളിന്റെ വേഗത തന്നെയായിരുന്നു വാര്‍ണറുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. 147 കിമി വേഗതയായിരുന്നു ബോളിനുണ്ടായിരുന്നത്. ഓണ്‍സൈഡിലേക്ക് കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ വായുവില്‍ ഉയര്‍ന്നപ്പോള്‍ കവര്‍ പോയിന്റില്‍ നിന്നിടത്തു നിന്ന് ഇളകുക പോലും ചെയ്യാതെ അക്ഷര്‍ പട്ടേലിന്റെ കൈകളില്‍ താഴ്ന്നിറങ്ങി.

59 ഇന്നിങ്‌സുകള്‍ക്കു ശേഷം
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഈ മല്‍സരത്തില്‍ ഡെക്കാവുന്നതിനു മുമ്പ് കഴിഞ്ഞ 59 ഇന്നിങ്‌സകളിലും ഡേവിഡ് വാര്‍ണര്‍ ഡെക്കായി മടങ്ങിയിട്ടില്ല. അവാസനമായി ഇങ്ങനെയൊരു നാണക്കേട് അദ്ദേഹത്തിനുണ്ടായത് 2016ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഏപ്രില്‍ 26നു ഹൈദരാബാദില്‍ നടന്ന കളിയിലായിരുന്നു. അന്നു ഇന്ത്യന്‍ പേസര്‍ അശോക് ദിന്‍ഡയ്ക്കായിരുന്നു വിക്കറ്റ്. നാലാമത്തെ ബോളിലായിരുന്നു വാര്‍ണറുടെ മടക്കം. അജിങ്ക്യ രഹാനെയ്ക്കു ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
ഈ മല്‍സരത്തില്‍ ഹൈദരാബാദ് തോല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ചിനു നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിനു 118 റണ്‍സാണ് നേടാനായത്. മറുപടിയില്‍ മഴയെത്തിയതോടെ 11ാം ഓവറില്‍ പൂനെ 94 റണ്‍സെടുത്തു നില്‍ക്കെ കളി മുടങ്ങി. ഇതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമം പരീക്ഷിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ അവര്‍ക്കു ജയിക്കാന്‍ 61 റണ്‍സ് മാത്രം മതിയായിരുന്നു. കളിയില്‍ 34 റണ്‍സിന് പൂനെ ജയിക്കുകയും ചെയ്തു.

നോര്‍ക്കിയയുടെ തീപ്പൊരി ഓവര്‍
ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ബൗളര്‍മാരില്‍ ഒരാളാണ് താനെന്നു നേരത്തേ തെളിയിച്ചു കഴിഞ്ഞ താരമാണ് നോര്‍ക്കിയ. കഴിഞ്ഞ സീസണില്‍ പല തവണ 150 കിമിക്കു മുകളില്‍ വേഗതയില്‍ അദ്ദേഹം ബൗള്‍ ചെയ്തിരുന്നു. യുഎഇയില്‍ വീണ്ടും ഐപിഎല്‍ മടങ്ങിയെത്തിയപ്പോള്‍ ആദ്യ ഓവറില്‍ തന്നെ നോര്‍ക്കിയ പിച്ചില്‍ തീ പടര്‍ത്തിയിരിക്കുകയാണ്.
ഇന്നിങ്‌സിലെ ആദ്യ ഓവരില്‍ രണ്ടു തവണയാണ് 150 കിമിക്കു മുകളില്‍ നോര്‍ക്കിയ ബൗള്‍ ചെയ്തത്. അഞ്ചാമത്തെ ബോളിന്റെ വേഗം 151.2 കിമിയായിരുന്നു. 148.2 കിമിയായിരുന്നു ആദ്യ ബോളിന്റെ വേഗത. രണ്ടാമത്തേത് 145 കിമി. 147.5 കിമി വേഗതയുള്ള മൂന്നാമത്തെ ബോളില്‍ വാര്‍ണര്‍ക്കു അടിതെറ്റി. നാലാമത്തേതിന്റെ വേഗത 150.8 കിമിയായിരുന്നു. അവസാനത്തെ ബോളിന്റെയാവട്ടെ 147.1 കിമിയുമായിരുന്നു.

ഡിസിക്കെതിരേ മൂന്നാമന്‍
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കൂടിയാണ് വാര്‍ണര്‍. 456 റണ്‍സോടയാണ് അദ്ദേഹം മൂന്നാംസ്ഥാത്തു നില്‍ക്കുന്നത്. 33 ശരാശരിയും 125 സ്‌ട്രൈക്ക് റേറ്റും വാര്‍ണര്‍ക്കുണ്ട്.
ഈ ലിസ്റ്റിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ മുന്‍ എസ്ആര്‍എച്ച് ഓപ്പണറും ഇപ്പോള്‍ ഡിസിയുടെ താരവുമായ ശിഖര്‍ ധവാന്‍, എസ്ആര്‍എച്ച് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ്. ധവാന്‍ 31 ശരാശരിയില്‍ 129 സ്‌ട്രൈക്ക് റേറ്റോടെ വാരിക്കൂട്ടിയത് 533 റണ്‍സാണ്. വില്ല്യംസണ്‍ 67 ശരാശരിയില്‍ 135 സ്‌ട്രൈക്ക് റേറ്റോടെ 471 റണ്‍സുമെടുത്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications