കരിയര്‍ വേണമെങ്കില്‍ പണിയെടുക്കണം, ഇത് ശ്രദ്ധിക്കണം; ക്രുണാല്‍ പാണ്ഡ്യയോട് മഞ്ജരേക്കര്‍
പ്രതീക്ഷിച്ചത് പോലൊരു വിജയത്തോടെ രണ്ടാം പാദ ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് 20 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍ പരാജയപ്പെട്ടത്. മുംബൈ താരങ്ങളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച താരമായിരുന്നു ക്രുണാല്‍ പാണ്ഡ്യ. ഓള്‍ റൗണ്ടറായ ക്രുണാലിന് ബാറ്റു കൊണ്ടോ പന്ത് കൊണ്ടോ സാന്നിധ്യം അറിയിക്കാന്‍ സാധിച്ചില്ല. രണ്ട് ഓവറില്‍ 27 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ വഴങ്ങിയത്.
ബാറ്റ് ചെയ്യാനെത്തിയ ക്രുണാല്‍ അഞ്ച് പന്തുകള്‍ മാത്രം നേരിട്ട് പുറത്താവുകയായിരുന്നു. ഈ സീസണിന്റെ ആദ്യ പകുതിയിലും ക്രുണാലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് വിക്കറ്റും നൂറ് റണ്‍സും മാത്രമാണ് പാണ്ഡ്യ സഹോദരന്മാരില്‍ മൂത്തയാള്‍ക്ക് നേടാനായത്. തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്നതില്‍ ടീമിലെ ക്രുണാല്‍ പാണ്ഡ്യയുടെ സ്ഥാനത്തെക്കുറിച്ച് മുംബൈ ഇന്ത്യന്‍ ചിന്തിക്കേണ്ട സമയമായെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്.

''ടീമിന് ഗുണമാകുന്ന തരത്തില്‍ എന്തെങ്കിലും സംഭാവനകള്‍ നല്‍കുന്നുണ്ടോ ക്രുണാല്‍ പാണ്ഡ്യ എന്ന കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ശ്രദ്ധിക്കണം. കഴിഞ്ഞ മത്സരത്തില്‍, എല്ലാം തകര്‍ന്നടിഞ്ഞു, ക്രുണാല്‍ പാണ്ഡ്യയില്‍ നിന്നുമൊരു നല്ല ഇന്നിംഗ്‌സ് വേണ്ടിയിരുന്നു. ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ചെയ്തിന് തുല്യമായി രീതിയില്‍'' മഞ്ജരേക്കര്‍ പറയുന്നു. ഡഫ ന്യൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ട്വന്റി-20 കരിയറില്‍ മുന്നോട്ട് പോവണമെങ്കില്‍ ക്രുണാല്‍ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. ''അതാണ് പ്രതീക്ഷ. ക്രുണാല്‍ പാണ്ഡ്യയ്‌ക്കൊരു നീണ്ട ട്വന്റി-20 കരിയര്‍ വേണമെങ്കില്‍ അവന്‍ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ബൗളിംഗ് ഓള്‍ റൗണ്ടറേക്കാള്‍ ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ ആകാനായിരിക്കണം ശ്രദ്ധ'' എന്നാണ് അദ്ദേഹം പറയുന്നത്.

2016 ല്‍ അരങ്ങേറിയത് മുതല്‍ മുംബൈ ടീമിലെ നിര്‍ണായക സാന്നിധ്യമാണ് ക്രുണാല്‍ പാണ്ഡ്യ. ടീമിന്റെ മൂന്ന് കിരീട നേട്ടത്തിലും ക്രുണാലിന് വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി ശരാശരിയിലും താഴെയാണ് ക്രുണാലിന്റെ പ്രകടനം. ഇതിനെതിരെ വ്യാപക വിമര്‍ശനം ആരാധകരില്‍ നിന്നും ഉയരുകയും ചെയ്തതിരുന്നു. ടീമിലെ അന്തിമ ഇലവില്‍ ഉള്‍പ്പെടുത്തുന്നതു പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

അതേസമയം മുംബൈയെ സംബന്ധിച്ച് ഈ സീസണ്‍ ജയപരാജയങ്ങള്‍ ഒരുപോലെയാണ്. കളിച്ച എട്ടില്‍ നാല് കളികളാണ് ജയിക്കാനായത്. ഇനി വരുന്ന ഓരോ മത്സരവും പ്ലേ ഓഫിലേക്ക് എത്താന്‍ നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തിലൂടെ ജയിച്ച് തുടങ്ങാനുള്ള മോഹത്തിന് തിരിച്ചടി ലഭിച്ചിരുന്നു. തുടക്കത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മേല്‍ ശക്തമായ ആധിപത്യം പുലര്‍ത്താന്‍ മുംബൈയ്ക്ക് സാധിച്ചിരുന്നു. ചെന്നൈ ബാറ്റര്‍മാരില്‍ ഋതുരാജ് ഗെയ്ഗ്വാദിന് മാത്രമാണ് ചെറുത്തു നില്‍ക്കാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ അര്‍ധ സെഞ്ചുറി നേടിയ സൗരഭ് തിവാരിയൊഴികെ ആരും തിളങ്ങിയില്ല. രോഹിത് ശര്‍മ്മയില്ലാതെ ഇറങ്ങിയ മുംബൈയെ നയിച്ചിരുന്നത് കീറോണ്‍ പൊള്ളാര്‍ഡ് ആയിരുന്നു.

അതേസമയം രണ്ടാം പാദത്തിലെ മുംബൈയുടെ രണ്ടാമത്തെ മത്സരം ഇന്നാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് മുംബൈയുടെ എതിരാളികള്‍. ആദ്യ പാതിയില്‍ മോശം പ്രകടനം കാഴ്ചവച്ച കൊല്‍ക്കത്ത രണ്ടാം പാദം തുടങ്ങിയത് തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു. കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നൂറ് റണ്‍സിന് താഴെ എറിഞ്ഞിട്ടാണ് കൊ്ല്‍ക്കത്ത വിജയം നേടിയത്. അതുകൊണ്ട് തന്നെ ഇന്ന് മുംബൈയ്ക്ക് കൊല്‍ക്കത്തയെ തോല്‍പ്പിക്കുക എന്നത് പ്രതീക്ഷിക്കുന്നത് പോലെ എളുപ്പമാകണമെന്നില്ല. പതിവ് പോലെ തോറ്റ് തുടങ്ങി പിന്നീട് ജയിച്ച് കേറുന്ന ശീലം മുംബൈ രണ്ടാം പാദത്തിലും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications