For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL2021: 'റിഷഭ് മികച്ച നായകന്‍, ക്രീസില്‍ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുന്നു- ഇര്‍ഫാന്‍ പഠാന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത് റിഷഭ് പന്താണ്. പരിക്കേറ്റ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ആദ്യ പാദത്തില്‍ നായകസ്ഥാനം ലഭിച്ചപ്പോള്‍ മികച്ച നിലയില്‍ ടീമിനെ നയിക്കാന്‍ റിഷഭിനായി. ആദ്യ പാദം അവസാനിച്ചപ്പോള്‍ ഡല്‍ഹിയായിരുന്നു ഒന്നാം സ്ഥാനത്ത്. ഇതോടെ രണ്ടാം പാദത്തിലും റിഷഭ് പന്തിനെ നായകനാക്കി തുടരാന്‍ ഡല്‍ഹി തീരുമാനിക്കുകയായിരുന്നു.

1

ഈ തീരുമാനം തെറ്റിയില്ലെന്ന് രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലൂടെത്തന്നെ അദ്ദേഹം തെളിയിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചത്. 134 എന്ന ചെറിയ സ്‌കോറിലേക്ക് ഹൈദരാബാദിനെ ഡല്‍ഹി ബൗളര്‍മാര്‍ തളച്ചിട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി വിജയത്തിലേക്കെത്തുമ്പോള്‍ 21 പന്തില്‍ 35 റണ്‍സുമായി റിഷഭ് പന്ത് ഉണ്ടായിരുന്നു. മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 166.66 സ്‌ട്രൈക്കറേറ്റിലായിരുന്നു റിഷഭിന്റെ പ്രകടനം.

Also Read: IPL 2021: ക്യാപ്റ്റന്‍മാര്‍ വാഴാതെ യുഎഇ, ബാറ്റിങില്‍ ഭൂരിഭാഗവും ഫ്‌ളോപ്പ്!- ഒരു ഫിഫ്റ്റി പോലുമില്ല

2

നായകനായി തന്റെ ഉത്തരവാദിത്തം ഗംഭിയായി നിറവേറ്റുന്നതിനോടൊപ്പം ബാറ്റുകൊണ്ടും അദ്ദേഹം ശ്രദ്ധേയ പ്രകടനം നടത്തി. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ റിഷഭിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ്. നായകനെന്ന നിലയില്‍ ക്രീസില്‍ നിന്ന് മത്സരം പൂര്‍ത്തീകരിക്കാന്‍ റിഷഭിന് സാധിക്കുന്നുണ്ടെന്നും പക്വത കാട്ടുന്നുണ്ടെന്നുമാണ് ഇര്‍ഫാന്‍ പ്രശംസിച്ചത്.

Also Read: IPL 2021: 'ജീവന്‍' തിരിച്ചു കിട്ടിയത് രണ്ടു തവണ, എന്നിട്ടും മുതലാക്കാതെ വില്ലി- മൂന്നാം തവണ വീണു

3

'ഒരു നായകനില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കുന്ന പക്വത റിഷഭില്‍ കാണുന്നു. അവന്റെ ബാറ്റിങ് എന്നെ വളരെ സന്തോഷപ്പെടുത്തുന്നു. ഞാന്‍ റിഷഭ് പന്തിന്റെ കടുത്ത ഒരു ആരാധകന്‍ കൂടിയാണ്.കാരണം അത്ര മനോഹരമായാണ് അവന്‍ തന്റെ ഓരോ ഷോട്ടും കളിക്കുന്നത്. ലെഗ് സൈഡിലെ മികവിനൊപ്പം ഓഫ് സൈഡിലും കൂടുതല്‍ റണ്‍സ് നേടാന്‍ ഇപ്പോള്‍ അവന് സാധിക്കുന്നുണ്ട്. വളരെയധികം റിഷഭ് മെച്ചപ്പെട്ടു. അവന്റെ വളര്‍ച്ചയില്‍ വലിയ സന്തോഷം തോന്നുന്നു. നായകനായതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്രീസില്‍ നിന്ന് മത്സരം പൂര്‍ത്തീകരിക്കാന്‍ അവന്‍ ശ്രമിക്കുന്നുവെന്നതാണ്. അതാണ് ഒരു നായകനില്‍ നിന്ന് ഉണ്ടാവേണ്ടത്'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

Also Read: IPL 2021: അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയേക്കാള്‍ പ്രതിഫലം വാങ്ങുന്ന അഞ്ച് താരങ്ങളിതാ

4

ഇതിനോടകം ഭാവി ഇന്ത്യന്‍ നായകനായി വരെ റിഷഭിനെ വിശേഷിപ്പിക്കുന്നുണ്ട്. ഏത് വശത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ്. അതിവേഗം റണ്‍സുയര്‍ത്താനും മികവുണ്ട്. ഇത്തവണ ടീമെന്ന നിലയില്‍ കൂടുതല്‍ ആക്രമണോത്സുകത കാട്ടാന്‍ ഡല്‍ഹിക്കാവുന്നുണ്ട്. ഇതില്‍ റിഷഭിന്റെ ക്യാപ്റ്റന്‍സിയുടെ പ്രതിഫലനവുമുണ്ട്. ഇത്തവണ ഡല്‍ഹിക്ക് കിരീടം നേടിക്കൊടുക്കാനായാല്‍ റിഷഭിന്റെ കരിയറില്‍ത്തന്നെയത് വലിയ വഴിത്തിരിവാകും.

Also Read: IPL 2021: വന്നു, കണ്ടു, മടങ്ങി! വാര്‍ണര്‍ക്കു രക്ഷയില്ല, ഈ നാണക്കേട് 2016നു ശേഷമാദ്യം

5

ഇത്തവണ ഡല്‍ഹി കിരീടത്തിലേക്കെത്തിയാല്‍ ശ്രേയസ് അയ്യര്‍ക്ക് നായകനായി ഡല്‍ഹിയിലേക്ക് തിരിച്ചെത്തുക പ്രയാസമാവും. 2020 സീസണില്‍ ഡല്‍ഹിയെ ഫൈനലിലേക്കെത്തിക്കാന്‍ ശ്രേയസിനായെങ്കിലും ഫൈനലില്‍ ഡല്‍ഹി മുംബൈ ഇന്ത്യന്‍സിനോട് തോറ്റു. ഇത്തവണ ഡല്‍ഹിയുടെ കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് റിഷഭ് അവസാനിപ്പിക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

Also Read: IPL 2021: വരുന്ന സീസണില്‍ പുതിയ രണ്ട് ടീമുകള്‍, നായകസ്ഥാനത്തേക്ക് ഈ അഞ്ച് പേര്‍ യോഗ്യര്‍

6

Also Read: IPL 2021: ഉപദേശങ്ങള്‍ പലതും കിട്ടി, പക്ഷെ ചെയ്യേണ്ടത് എനിക്കറിയാമായിരുന്നു- വെളിപ്പെടുത്തി ത്യാഗി

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റായി ഇതിനോടകം സ്ഥാനം പിടിക്കാന്‍ റിഷഭിനായിട്ടുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നതാണ് റിഷഭിന്റെ പ്രകടനം. ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയും. പകരം നായകനായി രോഹിത് ശര്‍മയെത്താനാണ് സാധ്യത കൂടുതല്‍. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് റിഷഭിനെ പരിഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തവണ ഡല്‍ഹിയെ കിരീടത്തിലേക്കെത്തിച്ചാല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് റിഷഭ് എത്താനുള്ള സാധ്യത കൂടുതലാണ്.

Story first published: Thursday, September 23, 2021, 16:15 [IST]
Other articles published on Sep 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+