Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഉപദേശങ്ങള്‍ പലതും കിട്ടി, പക്ഷെ ചെയ്യേണ്ടത് എനിക്കറിയാമായിരുന്നു- വെളിപ്പെടുത്തി ത്യാഗി

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അപ്രതീക്ഷിത ഹീറോയായതിന്റെ ത്രില്ലിലും ആഹ്ലാദത്തിലുമാണ് യുവ പേസര്‍ കാര്‍ത്തിക് ത്യാഗി. തോറ്റെന്നു കരുതിയ മല്‍സരമാണ് റോയല്‍സ് അവിശ്വസനീയമാം വിധം ജയിച്ചുകയറിയത്. രണ്ടു റണ്‍സിന്റെ നാടകീയ വിജയവുമായി സഞ്ജു സാംസണിന്റെ ടീം പഞ്ചാബിനെ സ്തബ്ധരാക്കുകയായിരുന്നു. അവസാനത്തെ രണ്ടോവറിലായിരുന്നു കളി മാറി മറിഞ്ഞത്.

എട്ടു റണ്‍സ് മാത്രമേ പഞ്ചാബിന് അവസാന രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. എട്ടു വിക്കറ്റുകളും അവരുടെ പക്കലുണ്ടായിരുന്നു. എന്നിട്ടും പഞ്ചാബിന് അതു നേടിയെടുത്താനായില്ല. കാര്‍ത്തിക് എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബിന് നാലു റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ വെറും ഒരു റണ്‍സാണ് അവര്‍ക്കു ലഭിച്ചത്. രണ്ടു വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഈ ഓവറിനു മുമ്പുള്ള പ്ലാനിങിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരം കൂടിയായ കാര്‍ത്തിക്. മല്‍സരശേഷം ടീമംഗം മഹിപാല്‍ ലൊംറോറുമായി സംസാരിക്കുകയായിരുന്നു താരം.

 ആറു യോര്‍ക്കറുകള്‍

ആറു യോര്‍ക്കറുകള്‍

എന്നെ സംബന്ധിച്ച് ഡു ഓര്‍ ഡൈ സാഹചര്യമായിരുന്നു ഇത്. ശരിയായ ഡെലിവെറികള്‍ എറിയുകയെന്നത് മാത്രമായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്. പലരും അടുത്തു വന്ന് എനിക്കു ഉപദേശങ്ങള്‍ നല്‍കിയിരുന്നു, പക്ഷെ എന്താണ് ചെയേണ്ടത് എന്ന കാര്യം എന്റെ മനസ്സിലുണ്ടായിരുന്നു. ഓവറിലെ ആറു ബോളുകളും യോര്‍ക്കര്‍ പരീക്ഷിക്കണമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ അതിനു വേണ്ടിയായിരുന്നു ശ്രമിച്ചത്. ഇതു നടപ്പാക്കാനും എനിക്കു കഴിഞ്ഞു. ഓവറിനു ശേഷം ടീം ജയിച്ചപ്പോള്‍ എല്ലാവരും ഗ്രൗണ്ടിലേക്കു വന്ന് ആഹ്ലാദ പ്രകടനം നടത്തിയത് കണ്ടപ്പോള്‍ വളരെയേറെ സന്തോഷം തോന്നിയതായും കാര്‍ത്തിക് വ്യക്തമാക്കി.

പ്രകടനം തുടരാനാവട്ടെയെന്നു മഹിപാല്‍

പ്രകടനം തുടരാനാവട്ടെയെന്നു മഹിപാല്‍

സീസണിലെ ഇനിയുള്ള മല്‍സരങ്ങളിലും കാര്‍ത്തികിന് പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നു മല്‍സരത്തില്‍ റോയല്‍സിനായി ബാറ്റിങില്‍ കസറിയ മഹിപാല്‍ ലൊംറോര്‍ പറഞ്ഞു. വെറും 17 ബോളില്‍ നാലു സിക്‌സറുകളും രണ്ടു ബൗണ്ടറികളുമടക്കം 43 റണ്‍സ് മഹിപാല്‍ അടിച്ചെടുത്തിരുന്നു.
എനിക്കു ഷോട്ട് പായിക്കാന്‍ പാകത്തിനു വന്ന ബോളുകള്‍ അടിക്കാനായിരുന്നു ശ്രമിച്ചത്. ഇങ്ങനെ ലഭിക്കുന്ന ബോളുകള്‍ ബൗണ്ടറി കടക്കുന്നുവെന്ന് ഉറപ്പ് വരുത്താനും ഞാന്‍ ശ്രമിച്ചിരുന്നു. കാര്‍ത്തിക്, നീ വളരെ നന്നായി കളിച്ചു. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി തുടര്‍ന്നും നിനക്ക് ഇതു പോലെ പെര്‍ഫോം ചെയ്യാന്‍ സാധിക്കട്ടെയെന്നും മഹിപാല്‍ കൂട്ടിച്ചേര്‍ത്തു.

 കാര്‍ത്തികിന്റെ ഓവര്‍

കാര്‍ത്തികിന്റെ ഓവര്‍

പഞ്ചാബിനെതിരേ അനുഭവസമ്പത്ത് കുറഞ്ഞ കാര്‍ത്തികിനെ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു ബോള്‍ ഏല്‍പ്പിക്കുമ്പോള്‍ അതു മല്‍സരവിധി മാറ്റിമറിക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം നാലു റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നത്. അപകടകാരികളായ നിക്കോളാസ് പൂരനും എയ്ഡന്‍ മര്‍ക്രാമുമായിരുന്നു.
പക്ഷെ അവിശ്വസനീയമായിരുന്നു കാര്‍ത്തികിന്റെ ബൗളിങ്. ആദ്യത്തെ ബോള്‍ യോര്‍ക്കര്‍ ലെങ്തായിരുന്നു. മര്‍ക്രാമിനു റണ്ണെടുക്കാനായില്ല. അടുത്ത ബോള്‍ ഫൈന്‍ ലെഗിലേക്കു പായിച്ച് മര്‍ക്രാം ഒരു റണ്ണെടുത്തു. മൂന്നാമത്തെ ബോളില്‍ പൂരന്‍ പുറത്ത്. തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിച്ച പൂരന്റെ ശ്രമം സഞ്ജുവിന്റെ കൈകളിലൊതുങ്ങി. നാലാമത്തെ ബോള്‍ നേരിട്ടത് പുതുതായി ക്രീസിലെത്തിയ ദീപക് ഹൂഡ. ഓഫ്‌സ്റ്റംപിന് വളരെ പുറത്തേക്ക്, വൈഡിന് നേരിയ മാര്‍ജിനില്‍ പോയ ബോളില്‍ ഹൂഡയ്ക്കു റണ്ണൊന്നുമെടുക്കാനായില്ല. അടുത്തതും സമാനമായ ബോള്‍. മുന്നോട്ടാഞ്ഞ് വീശിയ ഹൂഡയ്ക്കു പിഴച്ചു. എഡ്ജായ ബോള്‍ സഞ്ജു അനായാസം പിടികൂടി. ഇതോടെ അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. ബൗണ്ടറിയടിച്ചാല്‍ പഞ്ചാബിനു ജയിക്കാം. പുതുതായെത്തിയ ഫാബിയന്‍ അലെനായിരുന്നു സ്‌ട്രൈക്ക് നേരിട്ടത്. യോര്‍ക്കര്‍ ലെങ്ത് ബോളില്‍ അലെന്‍ ആഞ്ഞുവീശിയെങ്കിലും മിസ്സായി. ഫലമാവട്ടെ റോയല്‍സിനു രണ്ടു റണ്‍സിന്റെ നാടകീയ വിജയവും.

Story first published: Wednesday, September 22, 2021, 18:41 [IST]
Other articles published on Sep 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+