Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ദൈവത്തിന്റെ പോരാളികള്‍ വീണ്ടും തോറ്റു! വിജയം ആവര്‍ത്തിച്ച് കൊല്‍ക്കത്തയുടെ വമ്പന്‍ തിരിച്ചുവരവ്

അബുദാബി: മുംബൈയുടെ ദൈവത്തിന്റെ പോരാളികളെ തകര്‍ത്ത് കൊല്‍ക്കത്തയുടെ യുവരക്തം. രണ്ടാം പാദത്തിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് ശക്തമായ തിരിച്ചുവരവാണ് കൊല്‍ക്കത്ത നടത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യത്തെ 15-ാം ഓവറിലാണ് കൊല്‍ക്കത്ത മറി കടന്നത്. ഏഴ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ വിജയം. ഓപ്പണര്‍ വെങ്കടേഷ് അയ്യരുടേയും രാഹുല്‍ തൃപാഠിയുടേയും മിന്നും പ്രകടനങ്ങളാണ് കൊല്‍ക്കത്തയെ അനായാസം വിജയത്തിലെത്തിച്ചത്.

അയ്യരും ശുബ്മാന്‍ ഗില്ലും ചേര്‍ന്നായിരുന്നു ഇന്നിംഗ്‌സ് ആരംഭിച്ചത്. എന്നാല്‍ 13 റണ്‍സെടുത്തു നില്‍ക്കെ ശുബ്മാന്‍ പുറത്താവുകയായിരുന്നു. പക്ഷെ പിന്നാല വന്ന തൃപാഠിയെ കൂട്ടുപിടിച്ച് അയ്യര്‍ സ്‌കോര്‍ അതിവേഗം ഉയര്‍ത്തുകയായിരുന്നു. 30 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 53 റണ്‍സാണ് വെങ്കടേഷ് അയ്യര്‍ നേടിയത്. അയ്യര്‍ പുറത്താകുമ്പോഴേക്കും കൊല്‍ക്കത്ത ഏകദേശം വിജയം ഉറപ്പിച്ചിരുന്നു. മറുവശത്ത് രാഹുല്‍ തൃപാഠിയും കത്തിക്കയറുകയായിരുന്നു. 42 പന്തില്‍ 74 റണ്‍സെടുത്ത രാഹുലാണ് കൊല്‍കത്തയുടെ ടോപ് സ്‌കോറര്‍. എട്ട് ഫോറും മൂന്ന് സിക്‌സുമാണ് തൃപാഠി അടിച്ചെടുത്തത്. മുംബൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റും നേടിയത് ബുംറയാണ്.

കണക്കുകളെല്ലാം മുംബൈയ്ക്ക് അനുകൂലം

മുംബൈയുടെ പേരുകേട്ട ബാറ്റിംഗ് നിരയിലെ നിശ്ചിത ഓവറില്‍ 155 റണ്‍സില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു കൊല്‍ക്കത്ത. ആറ് മുംബൈ വിക്കറ്റുകളും കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍ പിഴുതു. അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്ക് ആണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ രോഹിത് ശര്‍മ 33 റണ്‍സുമായി നല്ല തുടക്കം നല്‍കിയെങ്കിലും 33 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. രണ്ട് വിക്കറ്റുകള്‍ വീതം നേടിയ ലോക്കി ഫെര്‍ഗുസണും പ്രസിദ് കൃഷ്ണയുമാണ് കൊല്‍ക്കത്തയുടെ ബൗളര്‍മാരില്‍ തിളങ്ങിയത്.

ആദ്യത്തെ മത്സരം

രോഹിത് ശര്‍മ ആദ്യ മത്സരത്തില്‍ ഇറങ്ങിയിരുന്നില്ല. തിരിച്ചുവരവ് മത്സരത്തില്‍ നല്ല തുടക്കമാണ് രോഹിത് കുറിച്ചത്. ഡി കോക്കുമായി നല്ല പാര്‍ട്ണര്‍ഷിപ്പ് ബില്‍ഡ് ചെയ്തുവെങ്കിലും വലിയ സ്‌കോറിലേക്ക് എത്തും മുമ്പ് പുറത്താവുകയായിരുന്നു മുംബൈ നായകന്‍. സൂര്യ കുമാര്‍ യാദവ് വെറും അഞ്ച് മാത്രമെടുത്താണ് പുറത്തായത്. ഇഷാന്‍ കിഷന്‍ 14 റണ്‍സ് എടുത്തപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ സംഭവാന 21 റണ്‍സാണ്. ക്രുണാല്‍ പാണ്ഡ്യ 12 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

അത്ഭുത വിജയം

ഇന്നത്തെ വിജയത്തോടെ കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തുകയും മുംബൈ ആറാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. ആദ്യ പാദത്തില്‍ വളരെ മോശം പ്രകടനം കാഴ്ചവച്ച കൊല്‍ക്കത്ത ശക്തമായ തിരിച്ചുവരവാണ് രണ്ടാം പാദത്തില്‍ നടത്തുന്നത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയായിരുന്നു കൊല്‍ക്കത്ത തകര്‍ത്തത്. നൂറ് റണ്‍സ് പോലും എടുക്കാന്‍ അനുവദിക്കാതെയാണ് ബാംഗ്ലൂരിനെ കൊല്‍ത്ത എറിഞ്ഞ് വീഴ്ത്തിയത്.

ആവേശം കൂടും

ഇതോടെ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരാണ് മുംബൈയ്ക്ക് നഷ്ടമായത്. രണ്ടാം പാദത്തിലെ ആദ്യത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടായിരുന്നു മുംബൈ പരാജയപ്പെട്ടത്. 20 റണ്‍സിനായിരുന്നു മുംബൈയുടെ പരാജയം. ഇതോടെ വരാനിരിക്കുന്ന മത്സരങ്ങള്‍ മുംബൈയെ സംബന്ധിച്ച് വളരെ നിര്‍ണായകമായി മാറിയിരിക്കുകയാണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനായി ഓരോ മത്സരവും നിര്‍ണായകമായി മാറിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഇന്നത്തെ വിജയം കൊല്‍ക്കത്തയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുമ്പോള്‍ മുംബൈയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ തോല്‍വി.

Story first published: Thursday, September 23, 2021, 23:26 [IST]
Other articles published on Sep 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+