
അതിനാല്‍ത്തന്നെ പുതിയൊരു നായകന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി എന്താണെന്ന ചോദ്യമാണ് ടി20 ലോകകപ്പിന് ശേഷം കാത്തിരിക്കുന്നത്. നിലവിലെ സാധ്യത പ്രകാരം രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ ടി20 നായകനായേക്കും. എന്നാല്‍ 34കാരനായ രോഹിതിന് ഇനി എത്രനാള്‍ കരിയര്‍ ബാക്കിയെന്നതും പ്രസക്തമായ ചോദ്യമാണ്.
Also Read: IPL 2021: കെയ്ന്‍ വില്യംസണും ഹൈദരാബാദിനെ രക്ഷിക്കാനാവുന്നില്ല, പുതിയ നായകനെത്തുമോ?

യുവതാരങ്ങളായ കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍,റിഷഭ് പന്ത് എന്നിവരെല്ലാം ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന താരങ്ങളാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ഭാവി നായകനായി ആരാവും എത്തുകയെന്നത് സംബന്ധിച്ച് തന്റെ വിലയിരുത്തല്‍ വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്‍ ബൗളര്‍ ബ്രാഡ് ഹോഗ്. ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍ ശ്രേയസ് അയ്യരെയാണ് ഹോഗ് ഇന്ത്യയുടെ ഭാവി നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്.
Also Read: IPL 2021: 'റിഷഭ് പന്ത് ആധുനിക ക്രിക്കറ്റിലെ സെവാഗ്', പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍

'പരിക്കിന് ശേഷമാണ് ശ്രേയസ് തിരിച്ചെത്തിയത്. വലിയ സമ്മര്‍ദ്ദം അതിനാല്‍ അവനുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിലേക്കും അവനെ പരിഗണിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ ഭാവി നായകന്‍ അവനായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അവന്‍ മത്സരങ്ങള്‍ക്ക് അത്രത്തോളം പ്രാധാന്യം നല്‍കുന്നു'-ഹോഗ് പറഞ്ഞു. 2021 സീസണിന്റെ ആദ്യ പാദം ശ്രേയസിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.പരിക്കേറ്റതാണ് തിരിച്ചടിയായത്. ഇതോടെ റിഷഭ് പന്തിനെ ഡല്‍ഹി നായകനാക്കി. ആദ്യ പാദത്തില്‍ റിഷഭ് ടീമിനെ നയിച്ചതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ ശ്രേയസ് തിരിച്ചെത്തിയപ്പോഴും റിഷഭിനെത്തന്നെ നായകനായി തുടരാന്‍ ഡല്‍ഹി അനുവദിക്കുകയായിരുന്നു.

നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ ശ്രേയസ് 2018ല്‍ ഗൗതം ഗംഭീര്‍ നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് ഡല്‍ഹിയുടെ നായകനായത്. തുടര്‍ച്ചയായ രണ്ട് സീസണിലും ഡല്‍ഹിയെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ ശ്രേയസിനായി. 2020 സീസണില്‍ ഡല്‍ഹിയെ കന്നി ഫൈനലിലെത്തിക്കാനും ശ്രേയസിനായിരുന്നു. എന്നാല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റിലും മികച്ച ക്യാപ്റ്റന്‍സി റെക്കോഡ് ശ്രേയസിനുണ്ട്. ഇന്ത്യ എ ടീമിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്. പ്രായവും ക്യാപ്റ്റന്‍സി റെക്കോഡും അനുഭവസമ്പത്തും പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ ഭാവി നായകനാവാന്‍ ശ്രേയസിന് യോഗ്യതയുണ്ട്.
Also Read: IPL2021: 'റിഷഭ് മികച്ച നായകന്‍, ക്രീസില്‍ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുന്നു- ഇര്‍ഫാന്‍ പഠാന്‍

ടീമിന് വളരെ പ്രാധാന്യം നല്‍കുന്ന നായകനാണ് ശ്രേയസെന്നും ഹോഗ് അഭിപ്രായപ്പെട്ടു. 'ശ്രേയസിനെപ്പോലെയുള്ള താരങ്ങളുള്ളതിനാലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തില്‍ മുന്നിലുള്ളത്. ടീമിലെ അവന്റെ റോള്‍ എന്താണെന്ന് കൃത്യമായി അറിയാം. ടീമിനെ സ്‌നേഹിക്കുന്ന താരമായതിനാല്‍ത്തന്നെ റിഷഭ് പന്തിനെ നായകനാക്കി തുടര്‍ന്നപ്പോള്‍ അവന്‍ നിരാശനായില്ല. ടീമിനാണ് അവന്‍ മുന്‍ഗണന നല്‍കുന്നത്'-ഹോഗ് പറഞ്ഞു.
Also Read: മുംബൈ കൊല്‍ക്കത്തയ്‌ക്കെതിരെ; 18 റണ്‍സകലെ രോഹിത്തിനേയും കാത്ത് അപൂര്‍വ്വ നേട്ടം

Also Read: കരിയര്‍ വേണമെങ്കില്‍ പണിയെടുക്കണം, ഇത് ശ്രദ്ധിക്കണം; ക്രുണാല്‍ പാണ്ഡ്യയോട് മഞ്ജരേക്കര്‍
റിഷഭ് മികച്ച രീതിയില്‍ ടീമിനെ നയിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രേയസ് അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം പാദത്തില്‍ റിഷഭിനെ നായകനാക്കി തുടരാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തോട് പൂര്‍ണ്ണ ബഹുമാനമാണുള്ളതെന്നും ടീമിന്റെ വിജയമാണ് പ്രധാനമെന്നും ശ്രേയസ് പറഞ്ഞിരുന്നു. ഡല്‍ഹിയുടെ മൂന്നാം നമ്പര്‍ താരമാണ് ശ്രേയസ്. വരുന്ന മത്സരത്തിലെ താരത്തിന്റെ പ്രകടനം നിര്‍ണ്ണായകമാണ്. നിലവില്‍ ലോകകപ്പില്‍ റിസര്‍വ് താരമാണ് ശ്രേയസ്. എന്നാല്‍ രണ്ടാം പാദത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയാല്‍ ലോകകപ്പ് കളിക്കാന്‍ ശ്രേയസിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.


Click it and Unblock the Notifications











