Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ കൊല്‍ക്കത്തയ്‌ക്കെതിരെ; 18 റണ്‍സകലെ രോഹിത്തിനേയും കാത്ത് അപൂര്‍വ്വ നേട്ടം

ഐപിഎല്‍ 2021 സീസണിന്റെ രണ്ടാം പാദത്തിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങുകയാണ് ഇന്ന് മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും. കൊല്‍ക്കത്തയ്‌ക്കെതിരെ വ്യക്തമായ ആധിപത്യമാണ് ഇതുവരെ ഐപിഎല്ലില്‍ മുംബൈ പുലര്‍ത്തിയിരിക്കുന്നത്. കൊല്‍ക്കത്തയെ 22 തവണ മുംബൈ പരാജയപ്പെടുത്തിയപ്പോള്‍ മുംബൈയെ വെറും ആറ് തവണ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് തോല്‍പ്പിക്കാന്‍ സാധിച്ചത്. ഈ കണക്കുകളുടെ ആനുകൂല്യം ഒരിക്കല്‍ കൂടി മുംബൈയ്ക്ക് സഹായമാകുമോ എന്ന് ഇന്നറിയാം.

അതേസമയം മുംബൈ നായകന്‍ രോഹിത് ശര്‍മ്മയെ സംബന്ധിച്ച് ഇന്നത്തെ മത്സരം എറെ നിര്‍ണായകമാണ്. രോഹിത്തിന് മുന്നില്‍ വലിയൊരു റെക്കോര്‍ഡ് നേട്ടമാണ് ഉന്നുള്ളത്. ഇന്ന് കൊല്‍ക്കത്തയ്ക്ക് എതിരെ 18 റണ്‍സ് നേടാന്‍ സാധിച്ചാല്‍ രോഹിത് ശര്‍മയ്ക്ക് അപൂര്‍വ്വമായൊരു നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ഒരു ടീമിനെതിരെ തന്നെ 1000 റണ്‍സ് നേടുന്ന ഐപിഎല്‍ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബാറ്റര്‍ എന്ന നേട്ടമാണ് രോഹിത്തിനേയും കാത്തു നില്‍ക്കുന്നത്.

നാല് തവണ പ്ലെയര്‍ ഓഫ് ദ മാച്ച്

ഇതുവരെ കൊല്‍ക്കത്തയ്‌ക്കെതിരെ 982 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. നാല് തവണ പ്ലെയര്‍ ഓഫ് ദ മാച്ച് ആവുകയും ചെയ്തു. കൊല്‍ക്കത്തയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് നേടിയ താരമാണ് രോഹിത്. പിന്നാലെയുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഹാര്‍ദ്ദിക് പാണ്ഡ്യയുമായാണ്. ഇരുവരും മൂന്ന് തവണയാണ് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയത്. രണ്ടാം പാദ മത്സരത്തില്‍ മുംബൈ ആദ്യം നേരിട്ടത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയായിരുന്നു. ഈ മത്സരത്തില്‍ രോഹിത് കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. രോഹിത്തിന് പകരം കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. പക്ഷെ മത്സരം 20 റണ്‍സിന് മുംബൈ പരാജയപ്പെടുകയായിരുന്നു.

ഇന്നത്തെ മത്സരത്തില്‍

ഇന്നത്തെ മത്സരത്തില്‍ രോഹിത് ഇറങ്ങുമെന്നുറപ്പാണ്. ക്വിന്റണ്‍ ഡി കോക്കിനൊപ്പം രോഹിത് തന്നെയായിരിക്കും ഇന്ന് മുംബൈയുടെ ഇന്നുംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. അതേസമയം മറ്റൊരു റെക്കോര്‍ഡും ഇന്ന് രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. 20 റണ്‍സ് കൂടി നേടിയാല്‍ 5500 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തിനാവും. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. സിക്‌സര്‍ വീരനായ രോഹിത്തിന് സിക്‌സിന്റെ കാര്യത്തിലും ഒരു റെക്കോര്‍ഡ് കാത്തു നില്‍ക്കുന്നുണ്ട്. ആറ് സിക്സുകള്‍ കൂടി നേടിയാല്‍ ടി20യില്‍ 400 സിക്സര്‍ റെക്കോഡിലേക്കെത്താന്‍ രോഹിത്തിനാവും. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരവും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏഴാമത്തെ ഇന്ത്യന്‍ താരവും ആകാനുള്ള അവസരമാണ് രോഹിത്തിന് മുന്നിലുള്ളത്.

 തോറ്റ് തുടങ്ങുന്ന ശൈലി

നേരത്തെ രണ്ടാം പാദം വിജയത്തിലൂടെ ആരംഭിക്കാം എന്ന മുംബൈയുടെ ആഗ്രഹിത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തടയിട്ടിരുന്നു. കളിയുടെ തുടക്കത്തില്‍ മുംബൈയ്ക്കായിരുന്നു ആധിപത്യം. ചെന്നൈയുടെ മുന്‍നിര താരങ്ങളൊന്നും പിടിച്ചു നില്‍ക്കാനാകാതെ വന്നപോലെ തന്നെ കൂടാരം കയറി. യുവതാരം റിതുരാജ് ഗെയ്ഗ്വാദിന്റെ ചെറുത്തു നില്‍പ്പാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 88 റണ്‍സാണ് ഓപ്പണര്‍ നേടിയത്. ജയം പ്രതീക്ഷിച്ചിറങ്ങിയ മുംബൈയെ അതേ നാണയത്തില്‍ തന്നെ ചെന്നൈ കുരുക്കുകയായിരുന്നു. മുംബൈ നിരയില്‍ അര്‍ധ സെഞ്ചുറി നേടിയ സൗരഭ് തിവാരി ഒഴികെ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ഇതോടെ 20 റണ്‍സിന് മുംബൈ പരാജയം രുചിക്കുകയായിരുന്നു. പതിവ് പോലെ തോറ്റ് തുടങ്ങുന്ന ശൈലി രണ്ടാം പാദത്തിലും മുംബൈ സ്വീകരിക്കുകയായിരുന്നുവെന്നും വരും മത്സരങ്ങളില്‍ ശക്തമായി തിരികെ വരുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Thursday, September 23, 2021, 18:00 [IST]
Other articles published on Sep 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+