വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദില്ലിയിലും ഇന്ത്യ നാണംകെട്ടു, ഹാട്രിക്ക് തോല്‍വി... ടി20ക്ക് പിന്നാലെ ഏകദിന പരമ്പരയും ഓസീസിന്

35 റണ്‍സിനാണ് അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വി

By Manu
പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ | Oneindia Malayalam
1
45589

ദില്ലി: ആരാധകര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. ലോകകപ്പിനു മുമ്പൊരു കിരീടവുമായി തയ്യാറെടുക്കുകയെന്ന ടീം ഇന്ത്യയുടെ മോഹം ഓസ്‌ട്രേലിയക്കു മുന്നില്‍ പൊലിഞ്ഞു. ടി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഓസീസ് കിരീടം ചൂടി. ഫൈനലിനു തുല്യമായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 35 റണ്‍സിനാണ് ലോകകപ്പ് ഫേവറിറ്റുകളെന്ന് വീമ്പിളക്കിയ കോലിയെയും സംഘത്തെയും ഓസീസ് മലര്‍ത്തിയടിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-2ന് കംഗാരുക്കൂട്ടം സഞ്ചിയിലാക്കുകയും ചെയ്തു. ആദ്യ രണ്ടു കളികളും ജയിച്ച ശേഷമാണ് തുടര്‍ച്ചായി മൂന്ന് ഏകദിനങ്ങളില്‍ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ കിരീടം തട്ടിത്തെറിപ്പിച്ചത്.

1

അഞ്ചാം ഏകദിനത്തില്‍ ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ ഒമ്പത് വിക്കറ്റിന് 272 റണ്‍സിലൊതുക്കിയപ്പോള്‍ ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബാറ്റിങ് നിര ദുരന്തമായി മാറിയതോടെ 50 ഓവറില്‍ 237 റണ്‍സിന് ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തി. രോഹിത് ശര്‍മ (56), ഭുവനേശ്വര്‍ കുമാര്‍ (46) കേദാര്‍ ജാദവ് (44) എന്നിവരൊഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയില്ല. 89 പന്തില്‍ നാലു ബൗണ്ടറികളോടെയാണ് രോഹിത് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്.

ശിഖര്‍ ധവാന്‍ (12), ക്യാപ്റ്റന്‍ വിരാട് കോലി (20), റിഷഭ് പന്ത് (16), വിജയ് ശങ്കര്‍ (16), രവീന്ദ്ര ജഡേജ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓസീസ് ബൗളര്‍മാരെല്ലാം ഉജ്ജ്വലമായി പന്തെറിഞ്ഞു. മൂന്നു വിക്കറ്റെടുത്ത ആദം സാംപയാണ് ഓസീസ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. പാറ്റ് കമ്മിന്‍സും ജൈ റിച്ചാര്‍ഡ്‌സനും മാര്‍ക്കസ് സ്റ്റോയ്ണിസും രണ്ടു വിക്കറ്റ് വീതമെടുത്തു. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന മല്‍സരം കൂടിയായിരുന്നു ഇത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ഒമ്പത് വിക്കറ്റിന് റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയ ഓസീസിനെ മികച്ച ബൗളിങിലൂടെ ഇന്ത്യ പിടിച്ചുനിര്‍ത്തുകയായിരുന്നു. അവസാന 10 ഓവറില്‍ 70 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയുടെ (100) സെഞ്ച്വറിയാണ് ഓസീസ് ഇന്നിങ്‌സിന് കരുത്തായത്. ഈ പരമ്പരയിലെയും കരിയറിലെയും രണ്ടാമത്തെ സെഞ്ച്വറിയാണ് താരം നേടിയത്. 106 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ഖ്വാജയുടെ ഇന്നിങ്‌സ്.

52 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്‌സോംബാണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 60 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളുണ്ടായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ആഷ്ടണ്‍ ടേര്‍ണറെ 20 റണ്‍സെടുക്കാനേ ഇന്ത്യ അനുവദിച്ചുള്ളൂ. മൂന്നു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ ബൗളിങില്‍ മികച്ചുനിന്നത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസിനു ശേഷം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഏകദിനത്തില്‍ പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. യുസ്‌വേന്ദ്ര ചഹലിനു രവീന്ദ്ര ജഡേജയും ലോകേഷ് രാഹുലിനു പകരം പേസര്‍ മുഹമ്മദ് ഷമിയും പ്ലെയിങ് ഇലവനിലെത്തി. ഓസീസ് ടീമിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ഷോണ്‍ മാര്‍ഷിനു പകരം മാര്‍ക്കസ് സ്റ്റോയ്ണിസും ജാസണ്‍ ബെറന്‍ഡോര്‍ഫിനു പകരം നതാന്‍ ലിയോണും കളിച്ചു.

പ്ലെയിങ് ഇലവന്‍

ഇന്ത്- വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖ്വാജ, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, ആഷ്ടണ്‍ ടേര്‍ണര്‍, അലെക്‌സ് കാരി, ജൈ റിച്ചാര്‍ഡ്‌സന്‍, പാറ്റ് കമ്മിന്‍സ്, ആദം സാംപ, നതാന്‍ ലിയോണ്‍.

ജഡേജയിലൂടെ ബ്രേക്ക്ത്രൂ

ജഡേജയിലൂടെ ബ്രേക്ക്ത്രൂ

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആറിന് അടുത്ത് റണ്‍റേറ്റില്‍ ഇരുവരും ടീമിനെ മുന്നോട്ട് നയിച്ചതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. അപകടകരമായ രീതിയില്‍ മുന്നേറിയ സഖ്യത്തെ വേര്‍പിരിച്ചത് ജഡേജയാണ്. ടീം സ്‌കോര്‍ 76ല്‍ നില്‍ക്കെ 27 റണ്‍സെടുത്ത ഫിഞ്ചിനെ ജഡേജ ബൗള്‍ഡാക്കുകയായിരുന്നു.

തകര്‍പ്പന്‍ കൂട്ടുകെട്ട്

തകര്‍പ്പന്‍ കൂട്ടുകെട്ട്

രണ്ടാം വിക്കറ്റില്‍ ഖ്വാജയ്ക്ക് കൂട്ടായി മികച്ച ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്‌സോംബ് ചേര്‍ന്നതോടെ ഓസീസ് കരുത്താര്‍ജിച്ചു. ഇന്ത്യന്‍ ബൗളിങിനെ അനായാസം നേരിട്ട സഖ്യം രണ്ടാം വിക്കറ്റില്‍ 99 റണ്‍സാണ് നേടിയത്. ഓസീസിനെ ഇരുവരും ചേര്‍ന്ന് വമ്പന്‍ സ്‌കോറിലേക്ക് നയിക്കവെയാണ് ഇന്ത്യ നിര്‍ണായക ബ്രേക്ക്ത്രൂ നേടിയത്. ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയുടെ രക്ഷകനായത്. 100 റണ്‍സെടുത്ത ഖ്വാജയെ ഭുവിയുടെ ബൗളിങില്‍ കോലി പിടികൂടി (ഓസീസ് രണ്ടിന് 175).

ഏഴു റണ്‍സിനിടെ രണ്ടു വിക്കറ്റ്

ഏഴു റണ്‍സിനിടെ രണ്ടു വിക്കറ്റ്

ഖ്വാജയെ മടക്കിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനു മേല്‍ കത്തിക്കയറി. അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. ഒരു റണ്‍സ് മാത്രമെടുത്ത മാക്‌സ്‌വെല്ലിനെ ജഡേജയുടെ ബൗളിങില്‍ കോലി സിംപിള്‍ ക്യാച്ചിലൂടെ മടക്കി.
ടീം സ്‌കോറിലേക്ക് നാലു റണ്‍സ് കൂടി നേടുന്നതിനിടെ അര്‍ധസെഞ്ച്വറി നേടിയ ഹാന്‍ഡ്‌സോംബിനെയും ഇന്ത്യ പുറത്താക്കി. ഷമിയുടെ ബൗളിങില്‍ പന്താണ് ക്യാച്ചെടുത്തത്.

ടേര്‍ണര്‍ കൊടുങ്കാറ്റില്ല

ടേര്‍ണര്‍ കൊടുങ്കാറ്റില്ല

നാലാം ഏകദിനത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ഇന്ത്യയില്‍ നിന്നും കളി തട്ടിയെടുത്ത ആഷ്ടണ്‍ ടേര്‍ണറെയും ഇന്ത്യ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. കുല്‍ദീപിനു മുന്നിലാണ് ടേര്‍ണര്‍ക്ക് പിഴച്ചത്. 20 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 20 റണ്‍സെടുത്ത ടേര്‍ണറെ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് മികച്ചൊരു ക്യാച്ചിലൂടെ ജഡേജ പുറത്താക്കുകയായിരുന്നു (ഓസീസ് 5ന് 210).

സ്‌റ്റോയ്ണിസ്, കാരി

സ്‌റ്റോയ്ണിസ്, കാരി

പരിക്ക് ഭേദമായി ടീമിലേക്കു തിരിച്ചു വിളിക്കപ്പെട്ട ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസാണ് ആറാമനായി മടങ്ങിയത്. ഭുവിയുടെ ബൗളിങില്‍ താരം ബൗള്‍ഡാവുകയായിരുന്നു. 20 റണ്‍സാണ് സ്‌റ്റോയ്ണിസ് നേടിയത്. ടീം സ്‌കോറിലേക്കു നാലു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ അലെക്‌സ് കാരിയെയും ഇന്ത്യ പുറത്താക്കി. ഷമിയുടെ ബൗളിങില്‍ മികച്ചൊരു ക്യാച്ചിലൂടെ പന്താണ് മൂന്നു റണ്‍സെടുത്ത കാരിക്ക് പുറത്തേക്ക് വഴികാട്ടിയത്.

റിച്ചാര്‍ഡ്‌സന്റെ ഇന്നിങ്‌സ്

റിച്ചാര്‍ഡ്‌സന്റെ ഇന്നിങ്‌സ്

250 റണ്‍സ് പോലും കടക്കില്ലെന്ന് കരുതിയ ഓസീസിനെ 270 വരെയെത്തിച്ചത് ജൈ റിച്ചാര്‍ഡ്‌സന്റെ ഇന്നിങ്‌സായിരുന്നു. 21 പന്തില്‍ മൂന്നു ബൗണ്ടറികളടക്കം 29 റണ്‍സെടുത്ത റിച്ചാര്‍ഡ്‌സന്‍ ഇന്നിങ്‌സിലെ അവസാന പന്തിലാണ് റണ്ണൗട്ടായി പുറത്തായത്.
പാറ്റ് കമ്മിന്‍സാണ് പുറത്തായ മറ്റൊരു താരം എട്ടു പന്തില്‍ രണ്ടു ബൗണ്ടറിയോടെ 15 റണ്‍സ് നേടിയ കമ്മിന്‍സിനെ ഭുവി സ്വന്തം ബൗളിങില്‍ പിടികൂടി.

Story first published: Wednesday, March 13, 2019, 21:18 [IST]
Other articles published on Mar 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X