ഇന്ത്യ ഓസ്‌ട്രേലിയ ടി20; രണ്ടാം ഏകദിനം പുതിയ സ്റ്റേഡിയത്തില്‍; പിച്ച് ആരെ തുണയ്ക്കും?

Posted By:

ഗുവാഹത്തി: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരം നടക്കുന്നത് അസം ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ സ്റ്റേഡിയമായ ബര്‍ഷപാഡയില്‍. ആദ്യ അന്താരാഷ്ട്ര മത്സരം എന്തുകൊണ്ടും ആവേശമാക്കാനുള്ള ഒരുക്കത്തിലാണ് എസിഎ. ടി20ക്ക് അനുകൂലമായ മികച്ച പിച്ചും സ്റ്റേഡിയം നിറയെ കാണികളെയും എത്തിച്ച് ആരാധകരുടെ മനസുനിറയ്ക്കുമെന്ന് എസിഎ വൃത്തങ്ങള്‍ അറിയിച്ചു.

മികച്ച സ്റ്റേഡിയമെന്നാണ് ഓസീസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ അഭിപ്രായപ്പെട്ടത്. പുതിയ സ്റ്റേഡിയത്തില്‍ തങ്ങള്‍ക്ക് ജയത്തോടെ തുടങ്ങാന്‍ കഴിയുമെന്നും വാര്‍ണര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഭ്യന്തരമത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞ സ്റ്റേഡിയത്തിലെ മുന്‍ കണക്കുകള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അത്ര അനൂകൂലമല്ല.

ഗ്രൂപ്പ് സിയില്‍ നിന്ന് ആരാദ്യം പ്രീക്വാര്‍ട്ടറിലെത്തും ? ജര്‍മനി-ഇറാന്‍ മത്സരം തീരുമാനിക്കും

pti10


രഞ്ജിട്രോഫി മത്സരത്തില്‍ ഹിമാചല്‍ പ്രദേശ് ഹൈദരാബാദിനതിരെ 36 റണ്‍സിന് പുറത്തായത് ഇതേ ഗ്രൗണ്ടിലാണ്. ഈയൊരു മത്സരഫലത്തിനുശേഷം പിച്ചില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ക്യൂറേറ്റര്‍ വ്യക്തമാക്കി. ടി20 മത്സരത്തിനുവേണ്ടി ബാറ്റിങ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. സ്പിന്നര്‍ക്കും പിച്ചില്‍നിന്നും ഗുണം ലഭിച്ചേക്കും. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചതിനാല്‍ ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമാണ് ചൊവ്വാഴ്ച നടക്കുന്നത്. തോറ്റാല്‍ ഏകദിന പരമ്പരയ്‌ക്കൊപ്പം ടി20 പരമ്പരയും അവര്‍ക്ക് നഷ്ടമാകും.

Story first published: Tuesday, October 10, 2017, 8:45 [IST]
Other articles published on Oct 10, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍