വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെല്‍ബണ്‍ ടെസ്റ്റ്: ടീം ഇന്ത്യ ജയത്തിന് കൈയെത്തുംദൂരത്ത്... വിജയം രണ്ടു വിക്കറ്റ് അകലെ

399 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഓസ്‌ട്രേലിയക്കു നല്‍കിയത്

By Manu
വിജയം രണ്ടു വിക്കറ്റ് അകലെ | AusVsInd | OneIndia Malayalam
1
43625

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ വമ്പന്‍ ജയത്തിന് കൈയെത്തുംദൂത്ത്. 399 റണ്‍സിന്റെ വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ ഓസീസ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റിന് 258 റണ്‍സെന്ന നിലയിലാണ്. രണ്ടു വിക്കറ്റ് ശേഷിക്കെ അവര്‍ക്കു ജയിക്കാന്‍ 141 റണ്‍സ് കൂടി വേണം. പാറ്റ് കമ്മിന്‍സും (61*) നതാന്‍ ലിയോണുമാണ് (6*) ക്രീസില്‍. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

നേരത്തേ അഞ്ചു വിക്കറ്റിന് 54 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ എട്ടു വിക്കറ്റിന് 106 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മായങ്ക് അഗര്‍വാളും (43) റിഷഭ് പന്തും (33) മാത്രമേ ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നുള്ളൂ. ആറു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഇന്ത്യയെ തകര്‍ത്തത്. ജോഷ് ഹാസ്ലല്‍വുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു.

ഹനുമാ വിഹാരി (13), ചേതേശ്വര്‍ പുജാര (0), വിരാട് കോലി (0), അജിങ്ക്യ രഹാനെ (1), രോഹിത് ശര്‍മ (5) എന്നിവരെയാണ് ഇന്ത്യക്കു മൂന്നാംദിനം നഷ്ടമായത്. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സിനാണ് ഇന്ത്യന്‍ മുന്‍നിരയുടെ നട്ടെല്ലൊടിച്ചത്. ആദ്യ വിക്കറ്റില്‍ മായങ്ക്-വിഹാരി ജോടി 28 റണ്‍സെടുത്തിരുന്നു. പിന്നീട് ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു.

ഇന്ത്യ ആഗ്രഹിച്ച തുടക്കം

ഇന്ത്യ ആഗ്രഹിച്ച തുടക്കം

399 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ നേടുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ജസ്പ്രീത് ബുംറ ഇതു യാഥാര്‍ഥ്യമാക്കുകയും ചെയ്തു. അപകടകാരിയായ ആരോണ്‍ ഫിഞ്ചിനെ (3) ബുറ പുറത്താക്കുമ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് മാത്രം.
നാലു പന്തില്‍ മൂന്നു റണ്‍സെടുത്ത ഫിഞ്ചിനെ ബുംറ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു സമ്മാനിക്കുകയായിരുന്നു.

ഹാരിസിനെ വീഴ്ത്തി ജഡേജ

ഹാരിസിനെ വീഴ്ത്തി ജഡേജ

തുടക്കത്തിലെ തിരിച്ചടിക്കു ശേഷം ഷോണ്‍ മാര്‍ഷിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് ഓസീസിനെ കളിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ അടുത്ത പ്രഹരം. 27 പന്തില്‍ നിന്നും ഒരു ബൗണ്ടറിയോടെ 13 റണ്‍സ് നേടിയ ഹാരിസിനെ രവീന്ദ്ര ജഡേജയുടെ ബൗളിങില്‍ മായങ്ക് അഗര്‍വാള്‍ പിടികൂടി (രണ്ടിന് 33ഃ)

ഖവാജയെ കുരുക്കി

ഖവാജയെ കുരുക്കി

ടെസ്റ്റില്‍ ഓസീസിന്റെ വിശ്വസ്തനായ താരങ്ങളിലൊരാളായ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് മുഹമ്മദ് ഷമിക്കാണ്. മികച്ച ഫോമില്‍ കളിച്ചു മുന്നേറിയ ഖവാജയെ 33 റണ്‍െസടുത്തു നില്‍ക്കെ ഷമി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 59 പന്തുകള്‍ നേരിട്ട ഖവാജയുടെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു

നിര്‍ണായക ബ്രേക്ക്ത്രൂ

നിര്‍ണായക ബ്രേക്ക്ത്രൂ

നാലാം വിക്കറ്റില്‍ ഷോണ്‍ മാര്‍ഷ്- ട്രാവിസ് ഹെഡ്ഡ് ജോടി മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി മുന്നേറവെയാണ് ബുംറ ടീമിന്റെ രക്ഷകനായത്. തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കി ആക്രമിച്ചു കളിച്ച മാര്‍ഷിനെ അര്‍ധസെഞ്ച്വറിക്ക് ആറു റണ്‍സ് അകലെ വച്ച് ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കി. അംപയറുടെ തീരുമാനത്തിനെതിരേ മാര്‍ഷ് റിവ്യു ചെയ്‌തെങ്കിലും അത് ഇന്ത്യക്ക് അനുകൂലമായിരുന്നു. 72 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 44 റണ്‍സാണ് മാര്‍ഷ് നേടിയത്.

തൊട്ടു പിന്നാലെ സഹോദരനും മടങ്ങി

തൊട്ടു പിന്നാലെ സഹോദരനും മടങ്ങി

മാര്‍ഷ് പുറത്തായ ശേഷം ക്രീസിലെത്തിയ സഹോദരന്‍ കൂടിയായ മിച്ചെല്‍ മാര്‍ഷിന് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനെതിരേ പിടിച്ചുനില്‍ക്കാനായില്ല. പരമ്പരയില്‍ ആദ്യമായി ബാറ്റിങിനിറങ്ങിയ മിച്ചെലിനെ ജഡേജയാണ് പുറത്താക്കിയത്. 21 പന്തില്‍ ഒരു സിക്‌സറോടെ 10 റണ്‍സെടുത്ത മിച്ചെലിനെ ജഡേജയുടെ ബൗളിങില്‍ കോലി പിടികൂടി.

ഹെഡ്ഡ് ക്ലീന്‍ ബൗള്‍ഡ്

ഹെഡ്ഡ് ക്ലീന്‍ ബൗള്‍ഡ്

ഷോണ്‍ മാര്‍ഷിനൊപ്പം ഇന്ത്യക്കു നേരിയ തോതില്‍ വെല്ലുവിളിയുയര്‍ത്തിയ മറ്റൊരു താരമായ ട്രാവിസ് ഹെഡ്ഡിനും അധികം ആയുസ്സുണ്ടായില്ല. മാര്‍ഷ് സഹോദരന്‍മാര്‍ മടങ്ങി 25 റണ്‍സ് കൂടി ടീം സ്‌കോറിലേക്കു ചേര്‍ക്കുമ്പോഴേക്കും ഹെഡ്ഡ് പുറത്തായി. 34 റണ്‍സെടുത്ത ഹെഡ്ഡിനെ ഇഷാന്ത് ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഓസ്‌ട്രേലിയ ആറിന് 157.

നായകനും വീണു

നായകനും വീണു

ഓസീസ് നായകനായ ടിം പെയ്‌നാണ് ഏഴാമനായി ക്രീസ് വിട്ടത്. 67 പന്തില്‍ നിന്നും നാലു ബൗണ്ടറികളോടെ 26 റണ്‍സുമായി പൊരുതി നോക്കിയ പെയ്‌നിനെ വീഴ്ത്തിയത് ജഡേജയായിരുന്നു. ജഡേജയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ പന്തിന് ക്യാച്ച് നല്‍കിയാണ് ഓസീസ് ക്യാപ്റ്റന്റെ മടക്കം.

എട്ടാം വിക്കറ്റും പിഴുതു

എട്ടാം വിക്കറ്റും പിഴുതു

പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റ് ഷമിക്കായിരുന്നു. വാലറ്റക്കാര്‍ വീണ്ടും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നതിനിടെയാണ് ഷമി ടീമിന്റെ രക്ഷക്കെത്തിയത്. 27 പന്തില്‍ രണ്ടു ബൗണ്ടറികളുടെ അകമ്പടിയോടെ 18 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഷമി ബൗള്‍ഡാക്കുകയായിരുന്നു. ഓസീസ് എട്ടിന് 215.

Story first published: Saturday, December 29, 2018, 13:09 [IST]
Other articles published on Dec 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X