വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ഏകദിനം: കോലിയുടെ 41ാം സെഞ്ച്വറി വിഫലം, ഇന്ത്യയെ തകര്‍ത്ത് ഓസീസിന്റെ തിരിച്ചുവരവ്

32 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ വിജയം

By Manu
ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ | Oneindia Malayalam
1
45587

റാഞ്ചി: വിരാട് കോലിയുടെ 41ാം ഏകദിന സെഞ്ച്വറിക്കും ടീം ഇന്ത്യയെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കു 32 റണ്‍സിന്റെ തോല്‍വി. ഹാട്രിക്ക് വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 313 റണ്‍സെടുത്തപ്പോള്‍ തന്നെ ഇന്ത്യയുടെ നില പരുങ്ങലിലായിരുന്നു. മറുപടിയില്‍ കോലി (123) പൊരുതി നോക്കിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. 48.2 ഓവറില്‍ 281 റണ്‍സിന് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു.

95 പന്തില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലാണ് അദ്ദേഹം സെഞ്ച്വറി നേട്ടം കൈവരിക്കുന്നത്. കോലിയെക്കൂടാതെ വിജയ് ശങ്കര്‍ (32), എംഎസ് ധോണി (26), കേദാര്‍ ജാദവ് (26), രവീന്ദ്ര ജഡേജ (24) എന്നിവര്‍ മാത്രമേ 20ന് മുകൡ സ്‌കോര്‍ ചെയ്തുള്ളൂ. ഓസീസിനു വേണ്ടി പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ എന്നിവര്‍ മൂന്നു വിക്കറ്റ് വീതമെടുത്തു. തോറ്റെങ്കിലും പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ശേഷിച്ച രണ്ടു കളികളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യക്കു പരമ്പര കൈക്കലാക്കാം.

നേരത്തേ ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ഓസീസ് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് മികച്ച ബാറ്റിങാണ് കാഴ്ചവച്ചത്. അഞ്ചു വിക്കറ്റിന് 313 റണ്‍സ് അവര്‍ നിശ്ചിത ഓവറില്‍ അടിച്ചെടുത്തു. ഓപ്പണര്‍ ഉസ്മാന്‍ കവാജയുടെ (104) സെഞ്ച്വറിയാണ് ഓസീസിന് കരുത്തായത്. 113 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണണ് താരത്തിന്റെ ഇന്നിങ്‌സ്. ഫോം വീണ്ടെടുത്ത ഓസീസ് നായകന്‍ 93 റണ്‍സ് നേടി. ഏകദിനത്തില്‍ കഴിഞ്ഞ 10 ഇന്നിങ്‌സുകള്‍ക്കു ശേഷം ഫിഞ്ചിന്റെ ആദ്യ ഫിഫ്റ്റി കൂടിയാണിത്.

ഗ്ലെന്‍ മാക്‌സ് വെല്‍ (47), മാര്‍ക്കസ് സ്റ്റോയ്ണിസ് (31*), അലെക്‌സ് കറേ (21*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ആദ്യ വിക്കറ്റില്‍ ഫിഞ്ച്-കവാജ സഖ്യം 193 റണ്‍സെടുത്തപ്പോള്‍ തന്നെ ഓസീസ് വന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. ഒരു ഘട്ടത്തില്‍ 350നു മുകളില്‍ ഓസീസ് സ്‌കോര്‍ ചെയ്യുമെന്നു കരുതിയെങ്കിലും അവസാന 10 ഓവറില്‍ മികച്ച ബൗളിങിലൂടെ ഓസീസിനെ ഇന്ത്യ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.

പാണ്ഡ്യയോ, ശങ്കറോ? ലോകകപ്പില്‍ ആര് വേണം? നെഹ്‌റയുടെ നിര്‍ദേശം ഇങ്ങനെ...പാണ്ഡ്യയോ, ശങ്കറോ? ലോകകപ്പില്‍ ആര് വേണം? നെഹ്‌റയുടെ നിര്‍ദേശം ഇങ്ങനെ...

ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. മറുഭാഗത്ത് ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. നതാന്‍ കോള്‍ട്ടര്‍ നൈലിനു പകരം ജൈ റിച്ചാര്‍ഡ്‌സന്‍ ടീമിലെത്തി.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ കവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, അലെക്‌സ് കറേ, പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്‌സന്‍, നതാന്‍ ലിയോണ്‍, ആദം സാംപ.

തകര്‍പ്പന്‍ തുടക്കം

തകര്‍പ്പന്‍ തുടക്കം

ഓസീസിനെ കുറഞ്ഞ സ്‌കോറിലൊതുക്കി അനായാസം റണ്‍ ചേസിലൂടെ ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോലി ഫീല്‍ഡിങ് തിരഞ്ഞെടുത്തത്. എന്നാല്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടായിരുന്നു ഓസീസിന്റെ തുട
ക്കം. തുടച്ചയായി ഫ്‌ളോപ്പായി മാറിയ ആരോണ്‍ ഫിഞ്ച് ഈ മല്‍സരത്തില്‍ പഴയ താളം വീണ്ടെടുത്തതോടെ ഇന്ത്യ പതറി. ഉസ്മാന്‍ കവാജയ്‌ക്കൊപ്പം ചേര്‍ന്ന് ഫിഞ്ച് ആദ്യ വലിക്കറ്റില്‍ തന്നെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി.
ഒന്നാം വിക്കറ്റില്‍ 193 റണ്‍സാണ് ഈ സഖ്യം നേടിയത്. ഒടുവില്‍ കുല്‍ദീപാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. സെഞ്ച്വറിക്ക് ഏഴു റണ്‍സ് അകലെ വച്ച് ഫിഞ്ചിനെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കി. 99 പന്തില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

കവാജയ്ക്കു സെഞ്ച്വറി

കവാജയ്ക്കു സെഞ്ച്വറി

ഫിഞ്ച് മടങ്ങിയെങ്കിലും കവാജ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഏകദിനത്തിലെ കന്നി സെഞ്ച്വറിയാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ കവാജ ഈ മല്‍സരത്തില്‍ നേടിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലുമായി ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനു സാധിച്ചു. ബുംറയാണ് കവാജയെ മടക്കിയത്. ടീം സ്‌കോര്‍ 239ല്‍ വച്ച് 104 റണ്‍സെടുത്ത കവാജയെ ഷമിയുടെ ബൗളിങില്‍ ബുംറ പിടികൂടുകയായിരുന്നു.

തുടരെ വിക്കറ്റുകള്‍

തുടരെ വിക്കറ്റുകള്‍

പിന്നീട് തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ കൊയ്ത് ഇന്ത്യ ഓസീസിന്റെ കുതിപ്പിന് വേഗം കുറച്ചു. അഞ്ചു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യ കൊയ്തത്. അപകടകാരിയായ മാക്‌സ്‌വെല്ലാണ് മൂന്നാമനായി പുറത്തായത്. 47 റണ്‍സെടുത്ത അദ്ദേഹത്തെ ജഡേജയുടെ ത്രോയില്‍ ധോണി റണ്ണൗട്ടാക്കി. 31 പന്തില്‍ മൂന്നു ബൗ്ണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഓസീസ് മൂന്നിന് 258.
ഷോണ്‍ മാര്‍ഷിനെയും (7) പീറ്റര്‍ ഹാന്‍ഡ്‌സോംബിനെയും (0) ഒരേ ഓവറിലാണ് കുല്‍ദീപ് പുറത്താക്കിയത്. മാര്‍ഷിനെ വിജയ് ശങ്കറിനു സമ്മാനിച്ച കുല്‍ദീപ് ഹാന്‍ഡ്‌സോംബിനെ വിക്കറ്റിനു മുന്നിലും കുരുക്കി.

ഓപ്പണര്‍മാര്‍ വീണ്ടും ഫ്‌ളോപ്പ്

ഓപ്പണര്‍മാര്‍ വീണ്ടും ഫ്‌ളോപ്പ്

ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ദയനീയ പ്രകടനം തുടരുകയാണ്. ഈ മല്‍സരത്തില്‍ മികച്ച തുടക്കം രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യത്തില്‍ നിന്നും ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തി. ധവാന്‍ ഒരു റണ്‍സ് മാത്രമെടുത്ത് ജൈ റിച്ചാര്‍ഡ്‌സന്റെ ബൗളിങില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി (ഇന്ത്യ ഒന്നിന് 11). നാലു റണ്‍സ് കൂടി നേടുന്നതിനിടെ രോഹിത്തും ക്രീസ് വിട്ടു. പാറ്റ് കമ്മിന്‍സ് രോഹിത്തിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി (ഇന്ത്യ രണ്ടിന് 15)

റായുഡു നിരാശപ്പെടുത്തി

റായുഡു നിരാശപ്പെടുത്തി

ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായതിനാല്‍ അമ്പാട്ടി റായുഡുവില്‍ നിന്നും വലിയ ഇന്നിങ്‌സ് തന്നെ ഇന്ത്യക്ക് അനിവാര്യമായിരുന്നു. പക്ഷെ ഓസീസ് പേസാക്രമണത്തില്‍ റായുഡുവിന് പിടിച്ചുനില്‍ക്കാനായില്ല. വെറും രണ്ടു രണ്‍സെടുത്ത റായുഡു പാറ്റ് കമ്മിന്‍സിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായി. ഇതോടെ ഇന്ത്യ മൂന്നു വിക്കറ്റിന് 27 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തി.

രക്ഷിക്കാന്‍ ധോണിയുമില്ല

രക്ഷിക്കാന്‍ ധോണിയുമില്ല

തകര്‍ച്ച നേരിട്ട ഇന്ത്യയെ നാട്ടുകാരന്‍ കൂടിയായ ധോണി രക്ഷിക്കുമെന്ന് കാണികള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ക്യാപ്റ്റന്‍ കോലിക്കൊപ്പം ചേര്‍ന്ന് 59 റണ്‍സിന്റെ കൂട്ടുകെട്ടുമായി ധോണി ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയ അടുത്ത പ്രഹരമേല്‍പ്പിച്ചത്. ടീം സ്‌കോര്‍ 86ല്‍ നില്‍ക്കെ ധോണിയെ ഇന്ത്യക്കു നഷ്ടമായി.
26 റണ്‍സെടുത്ത ധോണിയെ ആദം സാപ ബൗള്‍ഡാക്കുകയായിരുന്നു. 42 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും ധോണിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

പ്രതീക്ഷ നല്‍കിയ കൂട്ടുകെട്ട്

പ്രതീക്ഷ നല്‍കിയ കൂട്ടുകെട്ട്

അഞ്ചാം വിക്കറ്റില്‍ കോലിയും കേദാര്‍ ജാദവും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണുണ്ടാക്കിയത്. 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ ജോടി ഇന്ത്യക്കു വിജയപ്രതീക്ഷകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ജാദവിന്റെ വിക്കറ്റെടുത്ത് ഓസീസ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചത്. 26 റണ്‍സ് നേടിയ ജാദവിനെ സാംപ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇന്ത്യ അഞ്ചിന് 175.

കോലിയുടെ ഇന്നിങ്‌സ്

കോലിയുടെ ഇന്നിങ്‌സ്

ഒരു ഭാഗത്ത് ടീമംഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കീഴടങ്ങിയെങ്കിലും കോലിക്കു കീഴടങ്ങാന്‍ മനസ്സിലായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെയും കരിയറിലെ 41ാമത്തെയും സെഞ്ച്വറി കോലി പൂര്‍ത്തിയാക്കുകയും ചെയ്തു. സെഞ്ച്വറിക്കു ശേഷം കൂടുതല്‍ ആക്രമിച്ചു കളിച്ച കോലിക്കു പക്ഷെ സാംപയ്ക്കു മുന്നില്‍ അടിതെറ്റി. സാംപയുടെ ബൗളിങില്‍ ഇന്ത്യന്‍ നായകന്‍ ബൗള്‍ഡാവുകയായിരുന്നു. (ഇന്ത്യ 6ന് 216.

വാലറ്റത്തെ ഒതുക്കി ഓസീസ്

വാലറ്റത്തെ ഒതുക്കി ഓസീസ്

കോലി പുറത്തായപ്പോള്‍ തന്നെ ഓസീസ് വിജയമുറപ്പിച്ചിരുന്നു. കോലിയെക്കൂടാതെ ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയ വിജയ് ശങ്കറിനെ (32) ലിയോണിന്റെ ബൗളിങില്‍ റിച്ചാര്‍ഡ്‌സന്‍ പിടികൂടി.
രവീന്ദ്ര ജഡേജയെയും മുഹമ്മദ് ഷമിയെയും റിച്ചാര്‍ഡ്‌സന്‍ മടക്കിയപ്പോള്‍ കുല്‍ദീപിനെ ഔട്ടാക്കി കമ്മിന്‍സ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

Story first published: Friday, March 8, 2019, 21:46 [IST]
Other articles published on Mar 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X