വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ക്ക് ഡു ഓര്‍ ഡൈ... ഇതിനേക്കാള്‍ മികച്ച അവസരം ലഭിക്കാനില്ല, സംഘത്തില്‍ മലയാളിയും!!

ഇന്ത്യ- അഫ്ഗാന്‍ ടെസ്റ്റ് ചില താരങ്ങള്‍ക്കു നിര്‍ണായകമാണ്

ബെംഗളൂരു: ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ചില താരങ്ങളുടെ പ്രകടനം നിര്‍ണായകമാവും. ഇന്ത്യന്‍ സംഘത്തിലുള്ള ചില താരങ്ങളുടെ കരിയറിന് തന്നെ ഏറെ നിര്‍ണായകമാണ് ഈ ടെസ്റ്റ്.

മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമില്‍ തങ്ങളുടെ സ്ഥാനമുറപ്പിക്കാന്‍ ഇവര്‍ക്കു ലഭിച്ച ഏറ്റവും മികച്ച അവസരമാണ് ഈ മല്‍സരം. ക്യാപ്റ്റന്‍ വിരാട് കോലിയെക്കൂടാതെ മുന്‍നിര പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരും ടെസറ്റില്‍ കളിക്കുന്നില്ല. അതുകൊണ്ടു തന്നെ പകരമെത്തിയ താരങ്ങള്‍ക്കു ഈ അവസരം മുതലെടുത്തേ തീരൂ.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഒരിടവേളയ്ക്കു ശേഷമാണ് പ്രമുഖ പേസര്‍ ഉമേഷ് യാദവ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കാഴ്ചവച്ച മിന്നുന്ന പ്രകടനം ഉമേഷിന് വീണ്ടും ദേശീയ ടീമിലേക്കു വഴി തുറക്കുകയായിരുന്നു. അഫ്ഗാനെതിരേ ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കാനുള്ള ചുമതലയും ഉമേഷിന് തന്നെയായിരിക്കും.
2017 നവംബറില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിച്ചത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പുറത്ത്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പുറത്ത്

ഇന്ത്യന്‍ ടീം ഏറ്റവും അവസാനമായി ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ ഉമേഷ് തഴപ്പെട്ടിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും മികച്ച ഫോമും മുഹമ്മ് ഷമിയുടെ സാന്നിധ്യവും ഉമേഷ് തിരിച്ചടിയാവുകയായിരുന്നു. എന്നാല്‍ അഫ്ാനെതിരെ മൂന്നു പേരും ടീമില്‍ ഇല്ലെന്നത് ഉമേഷിനെ സംബന്ധിച്ചിടത്തോളം സുവര്‍ണാവസരം തന്നെയാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ ടീമായ വിദര്‍ഭയ്ക്കു വേണ്ടിയും ഉമേഷിന് സീസണില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. പക്ഷെ ഇതിന്റെയെല്ലാം ക്ഷീണം താരം ഐപിഎല്ലില്‍ തീര്‍ത്തു. 20 വിക്കറ്റുകളാണ് ഉമേഷ് ആര്‍സിബിക്കു വേണ്ടി പോക്കറ്റിലാക്കിയത്.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

എംഎസ് ധോണി ടീമില്‍ ഉള്ളതുകൊണ്ട് മാത്രം പലപ്പോഴും ദേശീയ ടീമില്‍ ഇടം ലഭിക്കാതിരുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. അഫ്ഗാനെതിരായ ടെസ്റ്റിലും നേരത്തേ കാര്‍ത്തിക് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ വൃധിമാന്‍ സാഹ പരിക്കുമൂലം പുറത്തായതോടെ കാര്‍ത്തികിന് നറുക്കുവീഴുകയായിരുന്നു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹം ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

തകര്‍പ്പന്‍ തിരിച്ചുവരവ്

തകര്‍പ്പന്‍ തിരിച്ചുവരവ്

ഇന്ത്യ അവസാനമായി കളിച്ച നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലൂടെയാണ് കാര്‍ത്തിക് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഫൈനലില്‍ വെറും എട്ടു പന്തില്‍ പുറത്താവാതെ 29 റണ്‍സെടുത്ത കാര്‍ത്തികാണ് ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയവും കിരീടവും സമ്മാനിച്ചത്.
പിന്നീട് ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി 498 റണ്‍സുമായും താരം മിന്നി. ദുലീപ് ട്രോഫിയില്‍ മൂന്നു കളികളില്‍ നിന്നും 291 റണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്.

കരുണ്‍ നായര്‍

കരുണ്‍ നായര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മറുനാടന്‍ മലയാളി താരമാണ് കരുണ്‍ നായര്‍. കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയുമായി വരവറിയിക്കാന്‍ കരുണിനായിരുന്നു. പക്ഷെ പിന്നീട് ഈ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല.
2017ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു കരുണിന്റെ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം. വീരേന്ദര്‍ സെവാഗിനുശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. എന്നാല്‍ പരിക്കില്‍ നിന്നും മുക്തനായി രോഹിത് ശര്‍മ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിയതോടെ കരുണിന് ടീമില്‍ സ്ഥാനം നഷ്ടമായി.

രോഹിത്തിന്റെ പുറത്താവല്‍

രോഹിത്തിന്റെ പുറത്താവല്‍

മോശം ഫോമിനെത്തുടര്‍ന്നു രോഹിത് ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായതാണ് ഒരിക്കല്‍ക്കൂടി കരുണിന് ടെസ്റ്റ് ടീമിലേക്കു വഴി തുറന്നത്. നേരത്തേ രോഹിത്തിനു പകരമെത്തിയ കൈയടി വാങ്ങിയ കരുണ്‍ ഇത്തവണയും അതുപോലൊരു പ്രകടനമാണ് ലക്ഷ്യമിടുന്നത്.
മധ്യനിരയില്‍ കോലിയും ഇല്ലാത്തതിനാല്‍ അഫ്ഗാനെതിരേ കരുണിന്റെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ ഏറെ നിര്‍ണായകമാവും.

ഒന്നാം റാങ്കുകാരെ വിറപ്പിക്കാന്‍ അഫ്ഗാന്‍... രഹാനെയും സംഘവും ഉറച്ചുതന്നെ, കളി കാര്യമാവും ഒന്നാം റാങ്കുകാരെ വിറപ്പിക്കാന്‍ അഫ്ഗാന്‍... രഹാനെയും സംഘവും ഉറച്ചുതന്നെ, കളി കാര്യമാവും

Story first published: Wednesday, June 13, 2018, 13:18 [IST]
Other articles published on Jun 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X