വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvSL T20: ശ്രീലങ്കയ്ക്ക് ഇത് വെറും കിരീടമല്ല, തിരിച്ചുവരവിനുള്ള ഊര്‍ജമാണ്, മൂന്ന് കാരണങ്ങളിതാ

കൊളംബോ: ഇന്ത്യക്കെതിരായ കിരീട നേട്ടം ശ്രീലങ്കയെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്. തുടര്‍ തോല്‍വികളുടെ പടുകുഴിയില്‍ കിടന്ന് ശ്വാസം മുട്ടിയിരുന്ന ശ്രീലങ്കയ്ക്ക് ആത്മവിശ്വാസത്തോടെ തിരിച്ചുവരാനുള്ള ഊര്‍ജമാണ് ഇന്ത്യക്കെതിരായ ടി20 കിരീട നേട്ടം സമ്മാനിച്ചത്. പഴയ തലമുറയുടെ വീരചരിത്രത്തിന് ചീത്തപ്പേരുണ്ടാക്കുന്ന ടീമെന്ന വിശേഷണം ചാര്‍ത്തുന്നവരുടെ വായ തല്‍ക്കാലത്തേക്കെങ്കിലും അടപ്പിക്കാന്‍ ഈ പരമ്പര നേട്ടം സഹായിക്കും.

2014ലെ ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച ശ്രീലങ്കയ്ക്ക് ഇത്തവണ ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ പരമ്പര വലിയ ആത്മവിശ്വാസം തന്നെയാണ്. പ്രമുഖരില്ലാത്ത ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ച് ലഭിച്ച കിരീടത്തിന് മാറ്റുകുറവാണെന്ന് അഭിപ്രായപ്പെടുമ്പോഴും ശ്രീലങ്കയെ സംബന്ധിച്ച് ഇത് പത്തരമാറ്റ് കിരീടം തന്നെയാണ്. അതിനുള്ള മൂന്ന് കാരണങ്ങളിതാ.


ഇന്ത്യക്കെതിരായ ആദ്യ ടി20 പരമ്പര

ഇന്ത്യക്കെതിരായ ആദ്യ ടി20 പരമ്പര

ശ്രീലങ്കയുടെ ഇതിഹാസ താരങ്ങള്‍ വിചാരിച്ചിട്ട് നടക്കാതെ പോയ നേട്ടമാണ് ഈ യുവ തലമുറ നേടിയിരിക്കുന്നത്. ഇതുവരെ ഇന്ത്യക്കെതിരേ ടി20 പരമ്പര നേടാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിട്ടില്ല. കോലി,രോഹിത്,രാഹുല്‍,ധവാന്‍ തുടങ്ങിയവരുടെയൊക്കെ പ്രധാന വേട്ട മൃഗങ്ങളായിരുന്നു ശ്രീലങ്കന്‍ ടീം. ഇവരുടെയെല്ലാം ബാറ്റിങ് കരുത്തിന് മുന്നില്‍ പല തവണ തട്ടകത്തിലും തലകുനിക്കേണ്ടി വന്ന ശ്രീലങ്കയ്ക്ക് ഇത്തവണത്തെ കിരീട നേട്ടം അതിനാല്‍ത്തന്നെ ഇരട്ടിമധുരം നല്‍കുന്നതാണ്.

2019 ഒക്ടോബറിന് ശേഷമുള്ള ആദ്യ പരമ്പര ജയം

2019 ഒക്ടോബറിന് ശേഷമുള്ള ആദ്യ പരമ്പര ജയം


തുടര്‍തോല്‍വികളുടെ കഥയായിരുന്നു ശ്രീലങ്കന്‍ ടീമിന് പറയാനുണ്ടായിരുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഏകദിന,ടി20 പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്ക വലിയ തോല്‍വിഭാരത്തിലാണ് നാട്ടിലേക്കെത്തിയത്. ഇംഗ്ലണ്ടില്‍ ശ്രീലങ്കയെ നയിച്ച കുശാല്‍ പെരേരയെ അടക്കം പുറത്താക്കി മിക്കി ആര്‍ത്തര്‍ ടീമില്‍ ശുദ്ധികലശം നടത്തി. ദസുന്‍ ഷണകയെ വീണ്ടും നായകസ്ഥാനത്തെത്തിച്ച ശ്രീലങ്കയുടെ പദ്ധതികള്‍ ഇത്തവണ പിഴച്ചില്ലെന്ന് തന്നെ പറയാം. 2019 ഒക്ടോബറിന് ശേഷം ശ്രീലങ്ക നേടുന്ന ആദ്യ പരമ്പരയാണിത്. അതിനാല്‍ ഈ കിരീടം ശ്രീലങ്കക്ക് വലിയ ആവേശം നല്‍കും.

2008ന് ശേഷം ഇന്ത്യക്കെതിരായ ആദ്യ പരമ്പര

2008ന് ശേഷം ഇന്ത്യക്കെതിരായ ആദ്യ പരമ്പര

പ്രതിഭകള്‍ക്ക് ക്ഷാമമില്ലാത്ത ടീമാണ് ഇന്ത്യയുടേത്. പല ഇതിഹാസങ്ങള്‍ കളമൊഴിഞ്ഞപ്പോഴും അതിനേക്കാള്‍ കേമന്മാരായ പിന്മുറക്കാര്‍ കടന്നുവന്ന പാരമ്പര്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പറയാനുള്ളത്. അതിനാല്‍ത്തന്നെ ഇന്ത്യയെ തോല്‍പ്പിക്കുക വളരെ പ്രയാസം തന്നെയാണ്. എല്ലാം ഫോര്‍മാറ്റുകളും പരിഗണിച്ചാല്‍ 2008 ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് ഇന്ത്യക്കെതിരേ ശ്രീലങ്ക ഒരു പരമ്പര നേടുന്നത്. 2008ല്‍ മൂന്ന് മത്സര ടെസ്റ്റ് പരമ്പര 2-1ന് ശ്രീലങ്ക വിജയിച്ചിരുന്നു. പിന്നീട് ഇന്ത്യക്കെതിരേ സന്തോഷിക്കാന്‍ ഇപ്പോഴാണ് അവസരം ലഭിച്ചത്. 2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു ശ്രീലങ്ക കിരീടം നേടിയത്.

Story first published: Friday, July 30, 2021, 18:56 [IST]
Other articles published on Jul 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X