രാജ്യത്തോടുള്ള ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെട്ടത് വേദനിപ്പിക്കുന്നു... ഐപിഎല്ലിലൂടെ തിരിച്ചുവരാന്‍ ഷമി

Written By:

ബെംഗളൂരു: ഭാര്യ ഹന്‍ ജഹാന്റെ ഗുരുതര ആരോപണങ്ങളെ തുടര്‍ന്നു കേസില്‍ അകപ്പെട്ട ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഇപ്പോള്‍ അല്‍പ്പം ആശ്വാസത്തിലാണ്. ഷമി ഒത്തുകളിച്ചെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ബിസിസിഐയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗം കഴിഞ്ഞ ദിവസം റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഷമിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ളതായിരുന്നു ഈ റിപോര്‍ട്ട്. വാതുവയ്പ്പില്‍ ഭര്‍ത്താവ് പങ്കാളിയായിട്ടുണ്ടെന്ന ഹസിന്‍ ജഹാന്റെ ആരോപണം ശരി വയ്ക്കുന്ന തെളിവുകളൊന്നും ബിസിസിഐക്കു ലഭിച്ചിരുന്നില്ല.

ആന്റി കറപ്ഷന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനു ശേഷം ഷമിയെ ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ബി ഗ്രേഡ് കരാറിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്നു കോടി രൂപയാണ് ഈ കരാര്‍ പ്രകാരം ഷമിക്കു പ്രതിവര്‍ഷം ലഭിക്കുക. താന്‍ തെറ്റുകാരനല്ലെന്ന് ബിസിസിഐ തിരിച്ചറിഞ്ഞതിലും കരാര്‍ നല്‍കിയതിലും ആശ്വാസമുണ്ടെന്ന് ഷമി മൈഖേലിനോടു പറഞ്ഞു.

വിഷമഘട്ടത്തിലൂടെ കടന്നുപോയി

വിഷമഘട്ടത്തിലൂടെ കടന്നുപോയി

കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്ഥയിലായിരുന്നു താനെന്ന് ഷമി പറഞ്ഞു. ഇതുപോലുള്ള ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ ജീവിതത്തില്‍ ഇതിനു മുമ്പ് കടന്നുപോയിട്ടില്ല. രാജ്യത്തോടുള്ള തന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് ഏറ്റവുമധികം വേദന തോന്നിയത്. വാതുവയ്പ്പ് പോലുള്ള ഒരു കാര്യം ജീവിതത്തില്‍ ഒരിക്കും താന്‍ ചെയ്യില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ബിസിസിഐ കുറ്റവിമുക്തനാക്കിയതില്‍ ആശ്വാസമുണ്ട്. ഇനി എത്രയും വേഗം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്നും ഷമി വ്യക്തമാക്കി. ഇന്ത്യന്‍ ടീം ഇനി ജൂണില്‍ ബെംഗളൂരുവില്‍ നടക്കുന്ന ടെസ്റ്റില്‍ അഫ്ഗാനിസ്താനെതിരേയാണ് അടുത്ത മല്‍സരം കളിക്കുന്നത്.

ഇനി ഐപിഎല്‍

ഇനി ഐപിഎല്‍

ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന ഐപിഎല്ലിന്റെ പതിനൊന്നാം എഡിഷനില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഷമി. ബിസിസിഐ ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഷമിയുടെ ഐപിഎല്‍ മോഹം യാഥാര്‍ഥമായിക്കഴിഞ്ഞു. നേരത്തേ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെ ഷമിയെ ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ബിസിസിഐ ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നത്.
ഐപിഎല്ലില്‍ ഡല്‍ഹി ജഴ്‌സിയില്‍ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. എത്രയും വേഗം ടീമിനൊപ്പം പരിശീലനം തുടങ്ങാനാണ് ശ്രമം. വളരെ വേഗത്തില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി തനിക്കു ഐപിഎല്ലില്‍ കളിക്കാന്‍ അവസരമൊരുക്കിയ ബിസിസിഐക്കു ഷമി നന്ദി പറഞ്ഞു.

നിരപരാധിത്വം തെളിയിക്കും

നിരപരാധിത്വം തെളിയിക്കും

തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ തെളിവുകളും കൈവശമുണ്ട്. തനിക്കു കരാര്‍ നല്‍കുന്നത് ബിസിസിഐ താല്‍ക്കാലികമായി മരവിപ്പിച്ചപ്പോള്‍ ആശങ്കയില്ലായിരുന്നു. കാരണം അന്വേഷണത്തില്‍ കുറ്റവിമുക്തനായി മടങ്ങിയെത്താന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുമെന്നും ഷമി പറഞ്ഞു.
ബിസിസിഐയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചെങ്കിലും ഷമിക്കെതിരേ ചില കേസുകള്‍ ഇപ്പോഴുമുണ്ട്. ഗാര്‍ഹിക പീഡനക്കേസാണ് ഇതില്‍ പ്രധാനപ്പട്ടത്. ഷമിയും കുടുംബവും മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നെന്നും കൊലപാതക ശ്രമം വരെ നടന്നിട്ടുണ്ടെന്നുമാണ് കൊല്‍ക്കത്ത പോലീസിലു നല്‍കിയ പരാതിയില്‍ ഭാര്യ ഹസിന്റെ ആരോപണം.

ക്രിക്കറ്റ് മാത്രം

ക്രിക്കറ്റ് മാത്രം

കൊല്‍ക്കത്ത പോലീസിന്റെ അന്വേഷണം ഊര്‍ജിതമായി തന്നെ മുന്നോട്ട് പോവുകയാണെങ്കിലും ഷമിയെ ഇതൊന്നും അലട്ടുന്നില്ല. ബിസിസിഐ തനിക്കു ക്ലീന്‍ ചിറ്റ് നല്‍കിയതിനാല്‍ എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ചു മാത്രമേ താരം ചിന്തിക്കുന്നുള്ളൂ.
കേസ് അതിന്റെ വഴിക്കു നടക്കട്ടെ. വീണ്ടും ക്രിക്കറ്റ് കളിക്കുന്നതിനെകകുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം തന്നെയാണുള്ളത്. താന്‍ തെറ്റുകാരനല്ലെന്നതിനുള്ള മുഴുവന്‍ തെളിവുകളും പക്കലുണ്ട്. ബിസിസിഐയുടെ അന്വേഷണത്തില്‍ സത്യം പുറത്തുവന്നതുപോലെ മറ്റു കേസുകളിലും സത്യം തന്നെ ജയിക്കുമെന്നും ഷമി കൂട്ടിച്ചേര്‍ത്തു.

യുഎഇ ഷോക്ക്... സിംബാബ്‌വെ ലോകകപ്പ് കാണാതെ പുറത്ത്, പ്രതീക്ഷയില്‍ അഫ്ഗാന്‍, അയര്‍ലന്‍ഡ്

ലോകത്തെ ഞെട്ടിച്ച ആ ഹെയര്‍സ്‌റ്റൈലിനു പിന്നില്‍... അതൊരു തന്ത്രം, വെളിപ്പെടുത്തി റൊണാള്‍ഡോ

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, March 23, 2018, 12:23 [IST]
Other articles published on Mar 23, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍