വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

10 വര്‍ഷം അവരെ നേരിട്ടു, റണ്‍സും നേടി, ഇനിയുമത് സാധിക്കും- പ്രചോദനത്തെക്കുറിച്ച് ദാദ

2005ല്‍ ഗ്രെഗ് ചാപ്പല്‍ കോച്ചായപ്പോഴാണ് ദാദയ്ക്കു സ്ഥാനം നഷ്ടമായത്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലിക്കു കരിയറിന്റെ അവസാന കാലത്തു മോശം സമയങ്ങളിലൂടെ കടന്നു പോവേണ്ടി വന്നിട്ടുണ്ട്. ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട അദ്ദേഹത്തിനു പിന്നീട് ടീമില്‍ സ്ഥാനം പോലും നഷ്ടമായിരുന്നു. എങ്കിലും വൈകാതെ ടീമില്‍ തിരിച്ചെത്തിയ അദ്ദേഹം തുടര്‍ന്നും മികച്ച പ്രകടനങ്ങള്‍ നടത്തിയ ശേഷാണ് 2008ല്‍ ഓസ്‌ട്രേലിയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയയുടെ മുന്‍ വിവാദ കോച്ച് ഗ്രെഗ് ചാപ്പലിന്റെ കാലത്താണ് ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെടുകയും തുടര്‍ന്നു ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തത്. ടീമില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ താന്‍ എങ്ങനൊണ് സ്വയം പ്രചോദനം നേടിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗാംഗുലി.

ഗാംഗുലി തഴയപ്പെട്ടത്

ഗാംഗുലി തഴയപ്പെട്ടത്

2005ല്‍ ഇന്ത്യന്‍ ടീം സിംബാബ്‌വെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഗാംഗുലി നായകസ്ഥാനത്തു നിന്നു ഒഴിവാക്കപ്പെട്ടത്. ഗാംഗുലിക്കെതിരേ ചാപ്പല്‍ ബിസിസിഐയ്ക്കു അയച്ച ഇമെയിലും ഗാംഗുലി കോച്ചിനെക്കുറിച്ച് ബിസിസിഐയ്ക്കു അയച്ച ഇമെയിലും ചോര്‍ന്നിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ഇത്രത്തോളം വഷളായതായി ലോകമറിഞ്ഞത്.
ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കെയായിരുന്നു രണ്ടു പേരുടെയും ഇമെയിലുകള്‍ ചോര്‍ന്നത്. ഇതിനു പിന്നാലെയാണ് നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയത്.

ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല

ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല

ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും തിരിച്ചെത്താമെന്ന തന്റെ ആത്മവിശ്വാസം നഷ്ടമായിരുന്നില്ലെന്നു ഗാംഗുലി വ്യക്തമാക്കി. ഇനിയും കളിക്കാന്‍ അവസരം നല്‍കിയാല്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്ന് തനിക്കറിയാമായിരുന്നു. എന്റെ കോച്ച് ചാപ്പല്‍ വസീം അക്രം, ഷുഐബ് അക്തര്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവരെപ്പോലുള്ളവര്‍ക്കെതിരേ കളിച്ചയാളല്ല. എന്നാല്‍ താന്‍ അവര്‍ക്കെതിരേയെല്ലാം കളിക്കുകയും റണ്‍സെടുക്കുകയും ചെയ്തിട്ടുണ്ട്. 10 വര്‍ഷം ഇതു വിജയകരമായി ചെയ്യാന്‍ തനിക്കു കഴിഞ്ഞെങ്കില്‍ അവസരം ലഭിച്ചാല്‍ ഇനിയും അതിനു സാധിക്കുമെന്ന് തനിക്കുറപ്പുണ്ടായിരുന്നതായും ഗാംഗുലി വിശദമാക്കി.
2005ല്‍ ദേശീയ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ദാദ തൊട്ടടുത്ത വര്‍ഷം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്. മടങ്ങിവരവില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം രണ്ടു വര്‍ഷം കൂടി കൡച്ച ശേഷം വിരമിക്കുകയുമായിരുന്നു.

വളരെ അസ്വസ്ഥനായി

വളരെ അസ്വസ്ഥനായി

ടീമില്‍ സ്ഥാനം നഷ്ടമായപ്പോള്‍ വളരെയധികം അസ്വസ്ഥനായിരുന്നുവെന്നു ഗാംഗുലി തുറന്നു പറഞ്ഞു. മാനസികമായി വിഷമം തോന്നിയെങ്കിലും ആത്മവിശ്വാസം അപ്പോഴും കൈവിട്ടിരുന്നില്ല. ഒരു സെക്കന്റ് പോലും ആത്മവിശ്വാസം തനിക്കു നഷ്ടമായിരുന്നില്ലെന്നും ഗാംഗുലി ഒരു ബംഗാളി മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ടതിലും ടീമില്‍ നിന്നൊഴിവാക്കപ്പെട്ടതിനും ചാപ്പലിനെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നു ദാദ അഭിപ്രായപ്പെട്ടു.

തുടക്കമിട്ടത് ചാപ്പല്‍ തന്നെ

തുടക്കമിട്ടത് ചാപ്പല്‍ തന്നെ

തന്റെ പുറത്താവലിലേക്കു നയിച്ച എല്ലാ സംഭവവികാസങ്ങള്‍ക്കും തുടക്കമിട്ടത് ചാപ്പല്‍ തന്നെയാണെന്നതില്‍ സംശയമില്ല. പക്ഷെ എല്ലാത്തിനും അദ്ദേഹത്തെ മാത്രം പഴിക്കാനും സാധിക്കില്ല. തനിക്കെതിരേ ബോര്‍ഡിന് അദ്ദേഹമയച്ച മെയില്‍ ലീക്കായതോടെയാണ് സംഭവം കൂടുതല്‍ വഷളായത്. ഇങ്ങനെ എവിടെയെങ്കിലും സംഭവിക്കുമോ? ക്രിക്കറ്റ് ടീം ഒരു കുടുംബം പോലെയാണ്. പലര്‍ക്കും ഭിന്നാഭിപ്രായങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായിരിക്കാം. എന്നാല്‍ ഇവയെല്ലാം കുടുംബത്തിനകത്തു വച്ച് തന്നെ സംസാരിച്ച് പരിഹരിക്കുകയാണ് ചെയ്യേണ്ടത്.
താനൊരു പ്രത്യേക രീതിയില്‍, റോളിലാണ് കളിക്കേണ്ടതെഭങ്കില്‍ അത് കോച്ചായ ചാപ്പല്‍ തന്നോടു നേരിട്ട് സംസാരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ടീമില്‍ പുറത്താക്കപ്പെടുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്ത ശേഷം അദ്ദേഹം പല നിര്‍ദേശങ്ങളും നല്‍കി. എന്തു കൊണ്ട് ക്യാപ്റ്റനായിരുന്നപ്പോള്‍ തന്നെ ഇക്കാര്യം നേരിട്ടു സംസാരിച്ചില്ലെന്നും ഗാംഗുലി ചോദിക്കുന്നു.

Story first published: Wednesday, July 22, 2020, 16:16 [IST]
Other articles published on Jul 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X