ജീവിതത്തിലുടനീളം വര്‍ണവിവേചനം നേരിട്ടു- വെളിപ്പെടുത്തലുമായി മുന്‍ താരം ശിവരാമകൃഷ്ണന്‍

ജീവത്തിലുടനീളം നിറത്തിന്റെ പേരില്‍ തനിക്കു വിവേചനം നേരിട്ടതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്നറും പ്രശസ്ത കമന്റേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ക്രിക്കറ്റ് കമന്റേറ്റര്‍ അവരുടെ അഭിപ്രായങ്ങളുടേ പേരില്‍ ഓണ്‍ലൈന്‍ ട്രോളിങിനു വിധേയരാവുന്നതിനെക്കുറിച്ച് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തിലുടനീളം നിറത്തിന്റെ വിമര്‍ശനങ്ങളും വിവേചനവുമെല്ലാം ഞാന്‍ നേരിട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ കമന്റേറ്റര്‍മാര്‍ ട്രോളിനു ഇരയാവുന്നത് എന്നെ അലട്ടുന്നുമില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്താണ് ഇവയെല്ലാം സംഭവിക്കുന്നതെന്നും ശിവരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറായിട്ടുള്ള അഭിനവ് മുകുന്ദും താന്‍ നേരിട്ട വര്‍ണവിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ട്വിറ്ററിലൂടെ ദൈര്‍ഘ്യമേറിയ വിശദീകരണമായിരുന്നു താരം നല്‍കിയത്. 15 വയസ്സ് മുതല്‍ ഞാന്‍ നമ്മുടെ രാജ്യത്തിനകത്തും പുറത്തുമായി ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ചെറുപ്പകാലം മുതല്‍ ആളുകള്‍ എന്റെ നിറത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് ദുരൂഹമായിട്ടാണ് തോന്നിയത്. ക്രിക്കറ്റിനെ പിന്തുടരുന്ന ഏതൊരാള്‍ക്കും ഇതു മനസ്സിലാവും. ഞാന്‍ വെയിലത്തു നിരന്തരം കളിക്കുകയും പരിശീലിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. പക്ഷെ അതിന്റെ പേരില്‍ സ്വന്തം മങ്ങിയതില്‍ ഒരു പശ്ചാത്താപവുമില്ല.

കാരണം സിംപിളാണ്, ഇഷ്ടപ്പെട്ടാണ് ഞാന്‍ ഒരു കാര്യം ചെയ്യുന്നത്. വെയിലത്തു മണിക്കൂറുകള്‍ ചെലവഴിച്ചതു കൊണ്ടാണ് ചില നേട്ടങ്ങളും എനിക്കു കൈവരിക്കാനായത്. രാജ്യത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളിലൊന്നായ ചെന്നൈയില്‍ നിന്നും വന്നയാളാണ് ഞാന്‍. യുവത്വത്തില്‍ കൂടുതല്‍ സമയവും ഞാന്‍ ചെലവിട്ടത് ക്രിക്കറ്റ് ഗ്രൗണ്ടിലാണെന്നും മുകുന്ദ് ട്വിറ്ററിലൂടെ പുറത്തുവിട്ട കുറിപ്പില്‍ വിശദമാക്കിയിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: india cricket ഇന്ത്യ
Story first published: Monday, November 29, 2021, 15:23 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X