വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗ്രെഗ് ചാപ്പൽ കോച്ചായിരുന്നപ്പോൾ അരങ്ങേറിയ 10 ഇന്ത്യൻ താരങ്ങൾ.. എവിടെയാണ് ഇവരിപ്പോൾ??

അവർക്ക് പിന്നെ എന്ത് സംഭവിച്ചു എന്നറിയേണ്ടേ

By Muralidharan

താരതമ്യേന വിജയമായിരുന്ന ജോൺ റൈറ്റ് യുഗത്തിന് ശേഷമാണ് ഗ്രെഗ് ചാപ്പൽ എന്ന ഓസ്ട്രേലിയക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നത്. റൈറ്റിന് തുടരാൻ താൽപര്യം ഉണ്ടായിരുന്നില്ല എന്നത് ഒരുകാര്യം. ഗാംഗുലിക്ക് ചാപ്പലിനെ കൊണ്ടുവരാൻ താൽപര്യമുണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം.

എന്തായാലും ചാപ്പൽ യുഗത്തിൽ തന്നെ ഗാംഗുലിയുടെ പണിയും കഴിഞ്ഞു എന്നതാണ് കഥയിലെ രസകരമായ ട്വിസ്റ്റ്. ഗാംഗുലി മാറി രാഹുല്‍ ദ്രാവിഡ് ഇന്ത്യൻ ക്യാപ്റ്റനായി എന്നതാണ് ചാപ്പലിന്റെ കാലത്തുണ്ടായ ഏറ്റവും വലിയ മാറ്റം. ഏതാനും പ്രമുഖ താരങ്ങളും ചാപ്പലിന് കീഴിൽ അരങ്ങേറി. എന്നാൽ അവർക്ക് പിന്നെ എന്ത് സംഭവിച്ചു എന്നറിയേണ്ടേ.. നോക്കൂ..

എം എസ് ധോണി

എം എസ് ധോണി

ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ. രണ്ട് ലോകകപ്പ്. ഐ സി സി ചാമ്പ്യൻസ് ട്രോഫി. ഐ പി എൽ കിരീടങ്ങൾ. ഇപ്പോളും ഇന്ത്യൻ ടീമിൽ കളിക്കുന്നു. 2005ലാണ് ധോണി അരങ്ങേറിയത്.

സുരേഷ് റെയ്ന

സുരേഷ് റെയ്ന

ഒരുകാലത്ത് ഇന്ത്യയുടെ വിശ്വസ്തനായിരുന്ന മധ്യനിര ബാറ്റ്സ്മാൻ. തകർപ്പൻ ഫീല്‍ഡർ. എന്നാൽ മോശം ഫോമിനെ തുടർന്ന് ഇപ്പോൾ ടീമിലേക്ക് പരിഗണിക്കുന്ന് പോലുമില്ല. 2005 ലാണ് റെയ്നയും അരങ്ങേറിയത്.

ആർ പി സിങ്

ആർ പി സിങ്

തകർപ്പൻ സ്വിംഗ് ബൗളർ. 14 ടെസ്റ്റും 58 ഏകദിനവും 10 ട്വന്റി 20യും കളിച്ചു. പക്ഷേ ഇന്ത്യൻ ടീമിലില്ല. ഐ പി എല്ലിൽ പുനെയ്ക്ക് വേണ്ടി കളിച്ചു. 2006 ലാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്.

എസ് ശ്രീശാന്ത്

എസ് ശ്രീശാന്ത്

കേരളം സംഭാവന ചെയ്ത ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍. ഒത്തുകളി വിവാദത്തെ തുടർന്ന് ഇന്ത്യൻ ടീമില്‍ നിന്നും പുറത്തായി. 34 കാരനായ ശ്രീശാന്ത് ഇപ്പോൾ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

മുനാഫ് പട്ടേൽ

മുനാഫ് പട്ടേൽ

ഇന്ത്യുയുടെ ഗ്ലെൻ മഗ്രാത്ത് എന്നൊക്കെ വിളിപ്പേരുണ്ടായിരുന്നു മുനാഫ് പട്ടേലിന്. എന്നാൽ കൃത്യതയ്ക്ക് വേണ്ടി വേഗം ബലികൊടുത്തു. അത് വിനയായി. ഇന്ത്യൻ ടീമില്‍ നിന്നും പുറത്തായി. 2006ൽ അരങ്ങേറിയ മുനാഫ് 2011 വരെ ഇന്ത്യൻ ടീമിലെ സ്ഥിരാംഗമായിരുന്നു.

വി ആർ വി സിഗ്

വി ആർ വി സിഗ്

പഞ്ചാബിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ. അഞ്ച് ടെസ്റ്റും രണ്ട് ഏകദിനവും മാത്രമേ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചുള്ളൂ. 2006ൽ അരങ്ങേറി. എന്നാൽ നിരന്തരമായി പരിക്ക് വിനയായി.

റോബിൻ ഉത്തപ്പ

റോബിൻ ഉത്തപ്പ

പാതിമലയാളിയായ റോബിൻ ഉത്തപ്പ 2006ലാണ് ഇന്ത്യൻ ടീമിൽ എത്തിയത്. 46 ഏകദിനങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. എന്നാൽ കിട്ടിയ അവസരം മുതലാക്കാൻ പറ്റിയില്ല. ഐ പി എല്ലിൽ കൊൽക്കത്തയ്ക്ക് വേണ്ടി ഇപ്പോൾ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്നു.

വേണുഗോപാൽ റാവു

വേണുഗോപാൽ റാവു

2005ലാണ് ഹൈദരാബാദുകാരനായ വേണുഗോപാൽ റാവു ഇന്ത്യൻ ടീമിന് വേണ്ടി ആദ്യമായി കളിച്ചത്. വന്നും പോയും 16 മത്സരം കളിച്ചു. ഒരു ബ്രേക്ക് കിട്ടിയില്ല. ഹൈദരാബാദ് വിട്ട റാവു ഗുജറാത്തിന് വേണ്ടി രഞ്ജി കളിക്കുന്നു.

വസിം ജാഫർ

വസിം ജാഫർ

ആഭ്യന്തര ക്രിക്കറ്റിൽ ടൺ കണക്കിന് റൺസുണ്ട് വസിം ജാഫറിന്റെ പേരിൽ. 2006 മുതൽ 32 ടെസ്റ്റുകൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. മുംബൈ വിട്ട ജാഫർ ഇപ്പോൾ വിദർഭയ്ക്ക് വേണ്ടിയാണ് രഞ്ജി കളിക്കുന്നത്.

Story first published: Wednesday, August 16, 2017, 15:41 [IST]
Other articles published on Aug 16, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X