വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലങ്കയ്ക്ക് തിരിച്ചടിയായി മഴയും വെളിച്ചക്കുറവും; രണ്ടാം ടെസ്റ്റ് സമനിലയില്‍

ഗ്രോസ് ഐസ്‌ലറ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുകായെന്ന ലക്ഷ്യവുമായി അവസാനദിനം കളത്തിലിറങ്ങിയ ശ്രീലങ്കയ്ക്ക് തിരിച്ചടി. രണ്ടാം ടെസ്റ്റിലെ അവസാന ദിനത്തെ മഴയും വെളിച്ചക്കുറവുമാണ് സന്ദര്‍ശകരുടെ വിജയസാധ്യതയെ ഇല്ലാതാക്കിയത്. മഴയും വെളിച്ചക്കുറവും മൂലം 32.3 ഓവറോളമാണ് അഞ്ചാംദിനം നഷ്ടമായത്.

ശ്രീലങ്ക നല്‍കിയ 296 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ വിന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരുഘട്ടത്തില്‍ നാല് വിക്കറ്റിന് 64 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ്. എന്നാല്‍, അഞ്ചാം വിക്കറ്റില്‍ ഷായ് ഹോപിനെ (39) കൂട്ടുപിടിച്ച് ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. ബ്രാത്‌വെയ്റ്റിന്റെ (59*) പുറത്താവാതെയുള്ള ചെറുത്ത് നില്‍പ്പും ആതിഥേയര്‍ക്ക് രക്ഷയായി.

kraiggbrathwaitecropped

രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് അഞ്ചിന് 147 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയും വെളിച്ചക്കുറവും ലങ്കയുടെ നേരിയ വിജയ സാധ്യതയെ ഇല്ലാതാക്കി എത്തിയത്. ബ്രാത്‌വെയ്റ്റിനൊപ്പം ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറായിരുന്നു (15*) കളിനിര്‍ത്തുമ്പോള്‍ ക്രീസില്‍. 172 പന്തില്‍ ആറ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ബ്രാത്‌വെയ്റ്റിന്റെ ഇന്നിങ്‌സ്. ശ്രീലങ്കയ്ക്കു വേണ്ടി സുരങ്ക ലക്മലും കാസുന്‍ രാജിതും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഖില ധനഞ്ജയക്ക് ഒരു വിക്കറ്റ് ലഭിച്ചു.

രണ്ടിന്നിങ്‌സിലായി 13 വിക്കറ്റ് വീഴ്ത്തിയ കരീബിയന്‍ പേസര്‍ ഷാനോണ്‍ ഗബ്രിയേലാണ് മാന്‍ ഓഫ് ദി മാച്ച്. ഒന്നാമിന്നിങ്‌സില്‍ അഞ്ചും രണ്ടാമിന്നിങ്‌സില്‍ എട്ടും വിക്കറ്റുകളാണ് ഗബ്രിയേല്‍ കടപുഴക്കിയത്. ഇതോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ന്റെ ലീഡ് തുടരുകയാണ്. പരമ്പരയിലെ അവസാന ടെസ്റ്റ് ഈ മാസം 23ന് ബ്രിഡ്ജ്ടൗണില്‍ ആരംഭിക്കും.

Story first published: Tuesday, June 19, 2018, 13:01 [IST]
Other articles published on Jun 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X