വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാംഗ്ലൂരിലും ബാറ്റിംഗ് തകര്‍ന്ന് തരിപ്പണം.. ഇന്ത്യ 189 ഓളൗട്ട്, നഥാന്‍ ലിയോണ്‍ 8 വിക്കറ്റ് വീഴ്ത്തി!

By Kishor

ബാംഗ്ലൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 180 റണ്‍സിന് പുറത്തായി. 90 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 90 റണ്‍സ്. മലയാളി ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍ 26 റണ്‍സടിച്ചു.

Read Also: നടിക്കൊപ്പം രതിവൈകൃതങ്ങള്‍ പകര്‍ത്തി പള്‍സര്‍ സുനി വീഡിയോ പലര്‍ക്കും കൊടുത്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

Read Also: ലക്ഷ്മി നായര്‍ ഈസ് ബാക്ക്... പേടിച്ചത് സംഭവിച്ചു: ലോ അക്കാദമിയില്‍ രഹസ്യയോഗം!! ഇനിയെന്ത്???

Read Also: രേഖ രതീഷ് മുതല്‍ പ്രവീണ വരെ.. മലയാളത്തിലെ ടോപ് 23 സീരിയല്‍ നടിമാരും അവരുടെ 1 ദിവസത്തെ പ്രതിഫലവും!!!

ഓപ്പണര്‍ അഭിനനവ് മുകുന്ദ് അടക്കം ആറ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. പുനെയില്‍ നടന്ന ഒന്നാം ടെസ്റ്റ് 333 റണ്‍സിന് തോറ്റ ഇന്ത്യയ്ക്ക് ബാംഗ്ലൂരില്‍ കൂടി തോറ്റാല്‍ പിന്നെ പരമ്പര ജയിക്കാന്‍ കഴിയില്ല. ക്യാപ്റ്റന്‍ വിരാട് കോലിയുടെ രണ്ടാം ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ ഇന്ത്യയുടെ നാണം കെട്ട ബാറ്റിംഗ് ഇങ്ങനെ...

രാഹുല്‍ കലക്കി

രാഹുല്‍ കലക്കി

ഒന്നാം ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയ ലോകേഷ് രാഹുല്‍ ഇത്തവണയും മോശമാക്കിയില്ല. 90 റണ്‍സ്.

 കരുണ്‍ പ്രതീക്ഷ നല്‍കി

കരുണ്‍ പ്രതീക്ഷ നല്‍കി

പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് കരുണ്‍ നായര്‍ക്ക് കിട്ടിയത്. പക്ഷേ മുതലാക്കാനായില്ല 26 റണ്‍സ്.

വിരാട് വീണ്ടും

വിരാട് വീണ്ടും

ക്യാപ്റ്റന്‍ വിരാട് കോലി ഫോമൗട്ടിലേക്ക് നീങ്ങുന്നു എന്ന തോന്നലാണ് ബാംഗ്ലൂര്‍ ടെസ്റ്റ് ഉണ്ടാക്കുന്നത്. ക്യാപ്റ്റന്റെ സമ്പാദ്യം 12 റണ്‍സ്

പൂജാരയും പോയി

പൂജാരയും പോയി

ഓപ്പണര്‍ അഭിനവ് മുകുന്ദ് പൂജ്യത്തിന് പുറത്തായപ്പോള്‍ ക്രീസിലെത്തിയ പൂജാര 17 റണ്‍സെടുക്കാന്‍ ചെലവഴിച്ചത് 66 പന്തുകള്‍.

മധ്യനിര എന്നൊന്നില്ല

മധ്യനിര എന്നൊന്നില്ല

ഫോമൗട്ടായ രഹാനെ 17, അശ്വിന്‍ 7, സാഹ 1, ജഡേജ 3, ഉമേഷ് 0, ഇഷാന്ത് 0 എന്നിങ്ങനെയാണ് ടീമിലെ ബാക്കിയുള്ളവരുടെ സ്‌കോറുകള്‍.

ലിയോണാണ് താരം

ലിയോണാണ് താരം

50 റണ്‍സിന് 8 വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണാണ് ഓസ്‌ട്രേലിയയുടെ താരമായത്.

Story first published: Saturday, March 4, 2017, 15:50 [IST]
Other articles published on Mar 4, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X