വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ സഞ്ജിത ചാനു മരുന്നടിച്ചതായി റിപ്പോര്‍ട്ട്; കോമണ്‍വെല്‍ത്തിലെ സ്വര്‍ണം നഷ്ടമാകും

ദില്ലി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ അടുത്തിടെ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണ മെഡല്‍ നേടിയ ഭാരോദ്വഹന താരം സഞ്ജിത ചാനു മരുന്നടിച്ചതായി പരിശോധനാ റിപ്പോര്‍ട്ട്. ഉത്തേജക പരിശോധനയില്‍ സഞ്ജിത പരാജയപ്പെട്ടതായി അന്താരാഷ്ട്ര ഭാരോദ്വഹന സംഘടനയായ ഐഡബ്ലുഎഫ് അറിയിച്ചു. സഞ്ജിതയെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

sanjita

ഗോള്‍ഡ്‌കോസ്റ്റില്‍ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ ആകെ 192 കിലോ ഭാരം ഉയര്‍ത്തിയാണ് സഞ്ജിത സ്വര്‍ണം നേടിയത്. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോഗ്രാം വിഭാഗത്തിലും സഞ്ജിത സ്വര്‍ണം നേടിയിരുന്നു. മരുന്നടിച്ചതായി തെളിഞ്ഞതോടെ മെഡലുകള്‍ തിരിച്ചെടുത്തേക്കും. അതേസമയം, അമേരിക്കയില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സഞ്ജിത പങ്കെടുത്തിരുന്നെങ്കിലും മെഡല്‍ നേടാനായില്ല.

നിരോധിത മരുന്നായ അനബോളിക് സ്റ്റിറോയ്ഡ് സഞ്ജിത ഉപയോഗിച്ചതായാണ് പരിശോധനയില്‍ തെളിഞ്ഞത്. സംഭവത്തില്‍ താരത്തില്‍നിന്നും വിശദീകരണം വാങ്ങിയശേഷമായിരിക്കും അനന്തര നടപടികള്‍ കൈക്കൊള്ളുക. സഞ്ജിതയ്‌ക്കൊപ്പം മറ്റ് നാല് വിദേശ ഭാരോദ്വഹന താരങ്ങളെക്കൂടി മരുന്നടിയില്‍ പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും കൂടുതല്‍ ശിക്ഷാ നടപടികള്‍ കൈക്കൊള്ളാനാണ് ഫെഡറേഷന്റെ തീരുമാനം.

Story first published: Friday, June 1, 2018, 8:29 [IST]
Other articles published on Jun 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X