വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിഖര്‍ ധവാന്‍ വിവാഹമോചിതനായി; ആയിഷ മുഖര്‍ജിയുമായുള്ള എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ശിഖര്‍ ധവാന്‍ വിവാഹമോചിതനായതായി റിപ്പോര്‍ട്ട്. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഭാര്യ ആയിഷ മുഖര്‍ജിയുമായുള്ള ബന്ധം ധവാന്‍ വേര്‍പെടുത്തുന്നത്. വിവാഹ മോചനത്തെക്കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാം വഴി ആയിഷാ മുഖര്‍ജി സൂചനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇത് സംബന്ധിച്ച് ശിഖര്‍ ധവാന്‍ പ്രതികരിച്ചിട്ടില്ല. എന്തായാലും ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണെന്ന് പറയാം.

INDvENG: തോല്‍ക്കാതെ തടിതപ്പുമോ? മാഞ്ചസ്റ്ററിലെ റെക്കോര്‍ഡ് ഇന്ത്യയുടെ ഉറക്കം കെടുത്തും!INDvENG: തോല്‍ക്കാതെ തടിതപ്പുമോ? മാഞ്ചസ്റ്ററിലെ റെക്കോര്‍ഡ് ഇന്ത്യയുടെ ഉറക്കം കെടുത്തും!

Shikhar Dhawan, Ayesha Mukerji Get Divorced After 9 Years Of Marriage | Oneindia Malayalam
1

ഐപിഎല്ലിനിടെ നിരവധി തവണ ധവാനെ പിന്തുണച്ച് ആയിഷ ഗാലറയില്‍ എത്തിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി ധവാന്‍ കളിക്കവെയാണ് കൂടുതല്‍ തവണയും ആയിഷ ഗാലറിയിലെത്തിയത്. പൊതുവേദികളില്‍ മിക്കപ്പോഴും ഒപ്പമെത്താറുള്ളതിനാല്‍ ആയിഷയെ ക്രിക്കറ്റ് ആരാധകര്‍ക്കും വളരെ സുപരിചിതമാണ്. എന്നാല്‍ സമീപകാലത്തായി ഇരുവരും ഒന്നിച്ച് പൊതുവേദികള്‍ എത്തുന്നില്ലായിരുന്നു. നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ അടിക്കടി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും പോസ്റ്റ് ചെയ്യാറില്ല. ഇതെല്ലാം വിവാഹമോചന റിപ്പോര്‍ട്ട് ശരിയാണെന്ന് വ്യക്തമാക്കുന്നു.

Also Read: INDvENG: ബോള്‍ ബുംറ ചോദിച്ചുവാങ്ങി! കളിയും മാറ്റിമറിച്ചു- വെളിപ്പെടുത്തലുമായി കോലി

2

ധവാന്‍-ആയിഷ ദാമ്പത്യം ഏവര്‍ക്കും വളരെ സുപരിചിതമാവാന്‍ കാരണ ഇരുവരുടെയും പ്രായ വ്യത്യാസമാണ്. ധവാനെക്കാള്‍ 10 വയസ് മുതിര്‍ന്നയാളാണ് ആയിഷ. 1985ലാണ് ധവാന്‍ ജനിച്ചത്. 1975ലായിരുന്നു ആയിഷയുടെ ജനനം. എന്നാല്‍ ഈ പ്രായ വ്യത്യാസത്തെ മറികടന്നുള്ള പ്രണയം ദാമ്പത്യത്തില്‍ കാത്ത് സൂക്ഷിക്കാന്‍ ഇരുവര്‍ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്താണ് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചതെന്നത് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.തന്റെ അടുത്ത സുഹൃത്തും ശക്തിയും തന്റെ ഭാര്യയാണെന്ന് പല വേദികളിലും ധവാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണെന്ന് പറയാം.

Also Read: INDvENG: ശര്‍ദ്ദുലിന് 9.5, രഹാനെയ്ക്കു 1 !- ഓവലില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ് അറിയാം

3

ആയിഷയുടെ രണ്ടാം വിവാഹമായിരുന്നു ധവാനുമായി നടന്നത്. വെസ്റ്റ് ബംഗാളില്‍ ജനിച്ച ആയിഷക്ക് എട്ട് വയസുള്ളപ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് താമസം മാറി. ഇവിടെയാണ് ആയിഷയുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇതിനിടെ ഓസ്‌ട്രേലിയന്‍ ബിസിനസുകാരനുമായി ആയിഷയുടെ വിവാഹം കഴിഞ്ഞു. 2000ല്‍ ഇവര്‍ക്ക് ആദ്യ കുഞ്ഞ് പിറന്നു. 2005ല്‍ രണ്ടാമത്തെ കുഞ്ഞും പിറന്നു. എന്നാല്‍ പിന്നീട് അധികനാള്‍ ഈ ബന്ധം തുടര്‍ന്നില്ല. ഇരുവരും വിവാഹമോചിതരായി.

Also Read: INDvENG: ഏഷ്യയില്‍ ഇനി കോലിയെ വെല്ലാന്‍ ആരുമില്ല! റിയല്‍ ക്യാപ്റ്റന്‍

4

കായിക മേഖലയില്‍ മികവ് തെളിയിച്ചിട്ടുള്ളയാളാണ് ആയിഷ. പ്രൊഫഷനല്‍ കിക്ക് ബോക്‌സറായ ആയിഷ ഫുട്‌ബോളും ക്രിക്കറ്റുമെല്ലാം കളിച്ച് മികവ് കാട്ടിയിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ് താമസിക്കുന്നതിനിടെ സാമൂഹ്യ മാധ്യമം വഴിയാണ് ധവാനുമായി ആയിഷ അടുക്കുന്നത്. ആയിഷയുടെ ചിത്രം കണ്ട് ഇഷ്ടപ്പെട്ട് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് ധവാനാണ്. ഇരുവര്‍ക്കുമിടയിലും വലിയ സൗഹൃദം ഉടലെടുക്കുകയും പിന്നീടത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയുമായിരുന്നു.

Also Read: INDvENG: നാട്ടില്‍ മോശം, വലിയ കളി വന്നാല്‍ കിങാവും! ചിലര്‍ അങ്ങനെയാണ്- ശര്‍ദ്ദുലിനെക്കുറിച്ച് ബട്ട്

5

ധവാന്റെ വിവാഹത്തില്‍ കുടുംബാംഗങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ധവാന്റെ ആഗ്രഹത്തിന് മുന്നില്‍ ഒടുവില്‍ അവര്‍ വഴങ്ങിക്കൊടുക്കുകയായിരുന്നു. 2009ല്‍ വിവാഹ നിശ്ചയവും 2012 ഒക്ടോബര്‍ 30ന് വിവാഹവും നടന്നു. സിഖ് ആചാരപ്രകാരം വലിയ ആഘോമായാണ് വിവാഹം നടന്നത്. എന്നാല്‍ ഇപ്പോള്‍ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയിരിക്കുകയാണ്.

Also Read: IPL 2021: പുതിയതായി ടീമിലെത്തി, ഇവര്‍ ടീമിന്റെ തലവര മാറ്റിയേക്കും, അഞ്ച് താരങ്ങളെ കരുതിയിരിക്കുക

6

Also Read: ശര്‍ദുലിന്റെ ഫാന്‍ ക്ലബ്ബ് ഉണ്ടാക്കുന്നുണ്ടെങ്കില്‍ ആദ്യ മെമ്പര്‍ഷിപ്പ് ഞാന്‍ എടുക്കാം- ആകാശ്

നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണ് ധവാന് സജീവമായി അവസരം ലഭിക്കുന്നത്. 34 ടെസ്റ്റില്‍ നിന്ന് 2315 റണ്‍സും 145 ഏകദിനത്തില്‍ നിന്ന് 6105 റണ്‍സും 67 ടി20യില്‍ നിന്ന് 1759 റണ്‍സും ധവാന്റെ പേരിലുണ്ട്. 184 ഐപിഎല്ലില്‍ നിന്നായി 5576 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. മീശപിരിച്ച് ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങുന്ന ധവാന് വലിയ ആരാധക പിന്തണയുമുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധവാന്‍ ഇടം പിടിക്കാനുള്ള സാധ്യത കുറവാണ്.

Story first published: Wednesday, September 8, 2021, 9:54 [IST]
Other articles published on Sep 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X