
ഏഷ്യന്‍ ക്യാപ്റ്റന്‍
ഇന്ത്യയില്‍ മാത്രമല്ല ഏഷ്യയില്‍പ്പോലും മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യയുടെ മൂന്നാമത്തെ ടെസ്റ്റ് വിജയമായിരുന്നു ഓവലിലേത്. ഇതോടെ ഇവിടെ മൂന്നു ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെതിരേ വിജയം കൊയ്ത ഏഷ്യയിലെ ആദ്യത്തെ ക്യാപ്്റ്റനായി കോലി മാറിയിരിക്കുകയാണ്.

സെന രാജ്യങ്ങളില്‍ കൂടുതല്‍ വിജയം
സെനാ രാജ്യങ്ങളില്‍ (സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്) ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നേടിയ ഏഷ്യന്‍ ക്യാപ്റ്റനും കൂടിയാണ് കോലി. ഓവലിലെ വിജയത്തോടെ ഈ റെക്കോര്‍ഡ് അദ്ദേഹം ഒന്നുകൂടി മെച്ചപ്പെടുത്തിയിരിക്കുകയാണ്. സെനാ രാജ്യങ്ങളില്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ ആറാം ടെസ്റ്റ് വിജയം കൂടിയാണിത്. ഇന്ത്യയുടെ മറ്റൊരു നായകനും ടോപ്പ് ത്രീസയില്‍പ്പോലുമില്ല.
രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍ പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍മാരായ ജാവേദ് മിയാന്‍ദാദും വസീം അക്രവുമാണ്. ഇവര്‍ക്കു കീഴില്‍ നാലു വീതം ടെസ്റ്റുകളിലാണ് പാകിസ്താന്‍ വിജയം നേടിയിട്ടുള്ളത്.

പുജാരയ്ക്കും റെക്കോര്‍ഡ്
ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയും ഓവലിലെ വിജയത്തോടെ പുതിയൊരു നാഴികക്കല്ല് പൂര്‍ത്തിയാക്കി. സെനാ രാജ്യങ്ങളില്‍ കൂടുതല്‍ ടെസ്റ്റ് വിജയങ്ങളില്‍ പങ്കാളിയായ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. 10ാം തവണയാണ് പുജാര ഈ നാാലു രാജ്യങ്ങളില്‍ ഇന്ത്യക്കൊപ്പം ടെസ്റ്റ് വിജയം ആഘോഷിച്ചത്.
ഇഷാന്ത് ശര്‍മ (ഒമ്പത് വിജയം), അജിങ്ക്യ രഹാനെ (9), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (7), രാഹുല്‍ ദ്രാവിഡ് (7), സുനില്‍ ഗവാസ്‌കര്‍ (7), വിവിഎസ് ലക്ഷ്മണ്‍ (7), റിഷഭ് പന്ത് (7), വിരാട് കോലി (7), ജസ്പ്രീത് ബുംറ (7) എന്നിവരാണ് ലിസ്റ്റിലെ മറ്റു താരങ്ങള്‍.

നാട്ടിലടക്കം നാലിടത്തു കോലി നമ്പര്‍ വണ്‍
ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് നേരത്തേ തന്നെ കോലിക്കു അവകാശപ്പെട്ടതാണ്. നാട്ടിലടക്കം നാലു രാജ്യങ്ങളില്‍ ഇന്ത്യക്കു ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ചത് അദ്ദേഹമാണ്.
ഇന്ത്യയില്‍ 25 ടെസ്റ്റുകളിലാണ് കോലിക്കു കീഴില്‍ ഇന്ത്യ ജയം കൊയ്തിട്ടുള്ളത്. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നീവിടങ്ങളിലും കോലിക്കു കീഴിലാണ് ടീം കൂടുതല്‍ ജയങ്ങള്‍ നേടിയത്. ലങ്കയില്‍ അഞ്ചും വിന്‍ഡീസില്‍ നാലും ഇംഗ്ലണ്ടില്‍ മൂന്നും ടെസ്റ്റുകളില്‍ അദ്ദേഹം ടീമിനെ വിജയത്തിലേക്കു നയിച്ചു.

റെക്കോര്‍ഡിട്ട് രോഹിത്തും
ഓവല്‍ ടെസ്റ്റില്‍ മാന്‍ ഒാഫ് ദി മാച്ച് പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കായിരുന്നു. കളിയില്‍ വഴിത്തിരിവായി മാറിയ രണ്ടാമിന്നിങ്‌സിലെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഹിറ്റ്മാനെ കളിയിലെ കേമനാക്കിയത്. 127 റണ്‍സ് അദ്ദേഹം നേടിയിരുന്നു. വിദേശത്തു രോഹിത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും കൂടിയായിരുന്നു ഇത്.
ഓവലില്‍ മാന്‍ ഓഫ് ദി മാച്ചായതോടെ ഇംഗ്ലണ്ടില്‍ മൂന്നു ഫോര്‍മാറ്റുകളിലും (ഏകദിനം, ടി20, ടെസ്റ്റ്) കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായി ഹിറ്റ്മാന്‍ മാറുകയും ചെയ്തു. നേരത്തേ ഇംഗ്ലണ്ടില്‍ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അദ്ദേഹം കുറിച്ചിരുന്നു.


Click it and Unblock the Notifications











