കോമണ്‍വെല്‍ത്ത് ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി; ടേബിള്‍ ടെന്നീസില്‍ വെള്ളി

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യന്‍ ഹോക്കി ടീം സെമിയില്‍ തോറ്റു. ന്യൂസിലന്‍ഡിനോട് 3-2 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിലുടനീളം മേധാവിത്വം പുലര്‍ത്തിയിട്ടും പ്രതിരോധത്തിലെ പിഴവുകള്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു. വെങ്കലത്തിനായുള്ള മത്സരത്തില്‍ ഓസ്‌ട്രേലിയയോ ഇംഗ്ലണ്ടോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.

വനിതകളുടെ ടേബിള്‍ ടെന്നീസ് ഫൈനലിലും ഇന്ത്യ തോറ്റു. ഡബിള്‍സില്‍ മത്സരിച്ച ഇന്ത്യയുടെ മാണിക ബത്ര, മൗമാ ദാസ് സിങ്കപ്പൂര്‍ ജോഡികളായ ടിയാന്‍വെയ് ഫെങ്, യു മെന്‍ഗ്യുവിനോട് 5-11, 4-11, 5-11 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. നേരത്തെ വനിതാ ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.

cmg

ചില തോല്‍വികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഗെയിംസിന്റെ ഒന്‍പതാം ദിനം ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണം ലഭിച്ചിരുന്നു. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌രംഗ് പൂണിയ, ഷൂട്ടിങ്ങില്‍ ഇന്ത്യ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയ്ക്കുവേണ്ടി ഷൂട്ടര്‍ തേജസ്വിനി സാവന്തും, പുരുഷന്മാരുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ പതിനഞ്ചുകാരന്‍ അനീഷ് ഭന്‍വാലയും സ്വര്‍ണം നേടി. ഇന്ത്യയ്ക്കിപ്പോള്‍ 17 സ്വര്‍ണവും 9 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 38 മെഡലുകളായി. ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും താഴെ മൂന്നാം സ്ഥാനത്താണ് മെഡല്‍ പട്ടികയില്‍ ഇന്ത്യ.

Story first published: Friday, April 13, 2018, 17:33 [IST]
Other articles published on Apr 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍